2025 തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടിക സമ്മറി റിവിഷനിൽ പ്രവാസികൾക്കും പേരു ചേർക്കാം. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഫോറം 4എ യിലാണ് പ്രവാസി ഭാരതീയർ അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവാസി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ https://www.sec.kerala.gov.in/ വെബ് സൈറ്റിൽ ലഭിക്കും. പഞ്ചായത്ത് / നഗരസഭ തിരഞ്ഞെടുപ്പ് 2025 പ്രവാസികൾക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാം
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായിരിക്കണം
വിദേശരാജ്യത്ത് താമസിക്കുന്ന, വിദേശപൗരത്വം സ്വീകരിച്ചിട്ടില്ലാത്ത, ഭാരതപൗരനായിരിക്കണം
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി: ഓഗസ്റ്റ് 7
പ്രവാസികളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഘട്ടങ്ങൾ
- മൊബൈൽ നമ്പർ നൽകി citizen registration ചെയ്ത് ലോഗിൻ ചെയ്‌തശേഷം Pravasi Voter (Form 4A) ബട്ടൺ ക്ലിക്ക് ചെയ്യുക
- പാസ്പോർട്ടിലെ പേരും വിവരങ്ങളും നൽകി കോളങ്ങൾ പൂരിപ്പിച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യുക. Upload Photo ബട്ടൺ ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്ലോഡ് ചെയ്യുക. അപേക്ഷയുടെ (Form4A) പ്രിൻ്റൗട്ടിൽ ഒപ്പിട്ട്, നാട്ടിലെ തദ്ദേശസ്ഥാപനത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ, രജിസ്ട്രേഡ് തപാൽ മുഖേനയോ സമർപ്പിക്കുക.
- തപാൽ വഴി അയക്കുമ്പോൾ പാസ്പോർട്ടിലെ വിസ സ്റ്റാംപ് ചെയ്‌ത പേജ്, ഫൊട്ടോയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ പേജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുത്തണം. നേരിട്ടാണ് അപേക്ഷ കൊടുക്കുന്നതെങ്കിൽ ഒറിജിനൽ പാസ്പോർട്ട് ഹാജരാക്കണം.
- പ്രവാസി വോട്ടർ വോട്ട് ചെയ്യാനായി ഒറിജിനൽ പാസ്പോർട്ട് തിരിച്ചറിയൽ രേഖയായി കാണിക്കണം.
പ്രവാസി വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അതത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://www.sec.kerala.gov.in/ വെബ് സൈറ്റിൽ മൊബൈൽ നമ്പർ നൽകി സിറ്റിസൺ രജിസ്‌ട്രേഷൻ നടത്തണം. 'Pravasi Addition' കോളം ക്ളിക് ചെയ്ത് ലോഗിൻ ചെയ്യാം. അപേക്ഷകന്റെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നൽകി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായിരിക്കണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പ് രേഖപ്പെടുത്തി നിലവിലുള്ള പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആർ.ഒയ്ക്ക് നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
ഉൾപ്പെടുത്തേണ്ട രേഖകൾ
സമീപകാലത്ത് എടുത്ത 3.5 സെ.മീ x 4.5 സെ.മീ വലിപ്പത്തിലുള്ള പാസ്പോർട്ട് സൈസ് കളർഫോട്ടോ. ഫോട്ടോ ഓൺലൈനായി അപ് ലോഡ് ചെയ്യാത്തവർ, കഴിവതും വെള്ള പശ്ചാത്തലത്തിൽ അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്കവിധത്തിലുള്ള ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ മുഖേന അയക്കുകയാണെങ്കിൽ, അപേക്ഷകന്റെ വിസ മുദ്രണം ചെയ്തതുൾപ്പെടെയുള്ളതും, പാസ്പോർട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ നേരിട്ട് ഇ.ആർ.ഒയ്ക്ക് സമർപ്പിക്കുകയാണെങ്കിൽ പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപ്പകർപ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം, അസ്സൽ പാസ്പോർട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കേണ്ടതും പരിശോധന കഴിഞ്ഞ് തിരികെ വാങ്ങേണ്ടതുമാണ്.
വോട്ട് രേഖപ്പെടുത്തുന്ന രീതി
വോട്ടർപട്ടികയിൽ ഉൾപ്പെട്ട പ്രവാസി വോട്ടർക്ക് പോളിങ് സ്റ്റേഷനിൽ പാസ്പോർട്ട് സഹിതം ഹാജരായി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
ഭാരതത്തിന് പുറത്ത്, ജോലി, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റു വിധത്തിൽ, താൽക്കാലികമായോ അല്ലാതെയോ താമസിക്കുന്നതും മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്തതും കേരളത്തിലെ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സമ്മതിദായക പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തതും സമ്മതിദായക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് മറ്റുവിധത്തിൽ അയോഗ്യനല്ലാത്തതും യോഗ്യത കണക്കാക്കുന്ന തീയതിയിൽ 18 വയസ്സിൽ കുറയാത്ത പ്രായമുള്ളതുമായ ഏതൊരു പ്രവാസി ഭാരതീയനും പ്രവാസി ഭാരതീയ സമ്മതിദായകനായി തന്റെ പാസ്പോർട്ടിൽ പരാമർശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിനു വേണ്ടിയുള്ള സമ്മതിദായക പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് യോഗ്യതയുണ്ടെന്ന് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്‌ടിലെ 77 എ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഇപ്രകാരമുള്ള പ്രവാസി ഭാരതീയ സമ്മതിദായകൻ തൻ്റെ പാസ്പോർട്ടിൽ പരാമർശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന വാർഡിലെ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് കേരള മുനിസിപ്പാലിറ്റി (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങളിലെ ഫോറം 4 എ -യിലുള്ള അപേക്ഷ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകേണ്ടതാണെന്ന് പ്രസ്തുത ചട്ടങ്ങളിലെ 6 എ ചട്ടം 6 ബി ചട്ടത്തോട് കൂട്ടിവായിച്ച പ്രകാരം ഇതിനാൽ വിജ്ഞാപനം .
2025 ലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വാർഡ് പുനക്രമീകരണത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്ന് മുഴുവൻ വോട്ടർമാരും പരിശോധിക്കേണ്ടതാണ്. 2025 ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാനും തിരുത്തൽ വരുത്താനും അവസരമുണ്ട്. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ https://www.sec.kerala.gov.in/public/voters/list എന്ന വെബ്സൈറ്റ് ലിങ്കിലും അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കരട് വോട്ടർ പട്ടിക ലഭ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പ് -2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം
വാർഡ് വിഭജനത്തിനു ശേഷമുള്ള പുതിയ വാർഡ് തിരിച്ചുള്ള വോട്ടിങ്ങ് ലിസ്റ്റ് വന്നിട്ടുണ്ട് 2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ
▪️പേര് :
▪️വീട്ടുപേര്:
▪️പിതാവിൻ്റെ പേര് :
▪️പോസ്റ്റ് ഓഫീസ് :
▪️വീട്ട്നമ്പർ :
▪️ജനന തിയതി :
▪️മൊബൈൽ നമ്പർ :
▪️വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ:
▪️ഒരു ഫോട്ടോ; (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും)
ഇത്രയും ഡീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം
പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ
▪️SSLC ബുക്കിൻ്റെ കോപ്പി
▪️ ആധാർ കാർഡ് കോപ്പി
▪️റേഷൻ കാർഡിന്റെ കോപ്പി
(ഒറിജിനൽ കയ്യിൽ കരുതണം)
വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള
സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം. (സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)
വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം (റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല)
ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.
അന്തിമപട്ടിക ജൂലൈ ഒന്നിനു പ്രസിദ്ധീകരിക്കും.
2025 ജനുവരി ഒന്നിനോ അതി നു മുൻപോ 18 വയസ്സ് പൂർത്തി യായവർക്കു പേരു ചേർക്കാം. ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്‌ഥാപനങ്ങളിലെയും പട്ടികയാണു പുതുക്കുന്നത്. ഉപതിരഞ്ഞെ ടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടിക യിൽ പേരു ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു
തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ്
കരട് വോട്ടർ പട്ടിക : 2025 ജൂലൈ 23 ന്
വോട്ടർപ്പട്ടികയിൽ പേരുചേർക്കാൽ : പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അവസരം 2025 ഓഗസ്റ്റ് 7 (2025 ജനുവരി 1 ന് 18 വയസ്സ് തികഞ്ഞവർക്ക്)
അന്തിമ വോട്ടർ പട്ടിക : 2025 ഓഗസ്റ്റ് 30
തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ പേരുചേർക്കാൽ : 2025 ഓഗസ്റ്റ് 7 വരെ പേര് ചേർക്കാം (2025 ജനുവരി 1 ന് 18 വയസ്സ് തികഞ്ഞവർക്ക്)
തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : Voter's List
അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പേര് തെളിയിക്കുന്ന രേഖ എന്നിവയും,വീട്ടിലെ അംഗത്തിന്റെ വോട്ടർ ഐഡി നമ്പറും ആവശ്യമാണ്. കൂടാതെ ഉപയോഗത്തിലുള്ള ഒരു ഫോൺ നമ്പറും ആവശ്യമാണ്.
Voter Helpline App ഡൗൺലോഡ് ചെയ്യാൻ,
അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ app : https://play.google.com/store/apps/details?id=com.eci.citizen
ആവശ്യമായ രേഖകൾ
1- പാസ്പോർട്ട് സൈസ് ഫോട്ടോ
2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ജനന സർട്ടിഫിക്കറ്റ്
▪️അപ്ഡേറ്റ് ചെയ്ത ആധാർ
▪️പാൻ കാർഡ്
▪️ഡ്രൈവിങ് ലൈസൻസ്
▪️SSLC സർട്ടിഫിക്കറ്റ്
▪️പാസ്പോർട്ട്
3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ആധാർ കാർഡ്
▪️പാസ്പോർട്ട്
▪️വാട്ടർ ബില്ല്
▪️ഇലക്ട്രിസിറ്റി ബില്ല്
▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്
പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : https://electoralsearch.eci.gov.in/
WEBSITES - VOTER ID WEBSITE NVSP VOTER ID WEBSITE KERALA
ONE CLICK POSTER DOWNLOADING TOOL
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."