MARGADEEPAM SCHOLARSHIP

DEPARTMENT OF MINORITY WELFARE MARGADEEPAM SCHOLARSHIP KERALA

Margadeepam Scholarship

മാർഗ്ഗദീപം സ്‌കോളർഷിപ്പ്

2026-27 സാമ്പത്തിക വർഷം സർക്കാർ സ്കൂൾ/സർക്കാർ എയ്‌ഡഡ് സ്ക്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെപഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി മാർഗ്ഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഒറ്റത്തവണയായി ഒരു വർഷം അനുവദിക്കുന്നത്. താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട 1,500/- രൂപയാണ് സ്കോളർഷിപ്പ് തുകയായി

കുടുംബവാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല. സ്കോളർ ഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.

നിശ്ചിത ഫോർമാറ്റിലുള്ള ആപ്ലിക്കേഷൻ ഫോം സ്ഥാപന മേധാവി ന്യൂനപക്ഷ ക്ഷേമ പോർട്ടലിൽ (www.margadeepam.kerala.gov.in) നിന്ന് അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തു ലഭ്യമാക്കേണ്ടതാണ്.

മാർഗ്ഗദീപം പോർട്ടലിൽ അപേക്ഷകളിലെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടത് സ്ഥാപനത്തിലെ ക്ലർക്കിന്റെ ചുമതലയാണ്.

പോർട്ടലിൽ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി വിദ്യാർഥികൾക്കു അവസരം നൽകേണ്ടതും ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ സ്ഥാപനതലത്തിൽ തന്നെ സ്ഥാപന വെരിഫിക്കേഷനും മേധാവി ഓൺലൈൻ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ടതുമാണ്. അപ്രൂവലും നിശ്ചിത

അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളോടൊപ്പം അപേക്ഷകൾ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.

ഏതെങ്കിലും രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടു കാണുന്നില്ലെങ്കിൽ സമയബന്ധിതമായി യഥാസമയം ആയത് സമർപ്പിക്കാൻ അപേക്ഷകരെ സ്ഥാപനമേധാവി അറിയിക്കേണ്ടതും, സംശയങ്ങൾ ദുരീകരിക്കേണ്ടതുമാണ്. 

യോഗ്യതയുള്ള ക്ലാസുകൾ:

കേരളത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.

സ്കോളർഷിപ്പ് തുക:

ഒരു വിദ്യാർത്ഥിക്ക് 1,500 രൂപ

വാർഷിക വരുമാന പരിധി: വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആണ്.

വെബ്‌സൈറ്റിൽ (https://margadeepam.kerala.gov.in/) ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതാണ്.  വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ  മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.  അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി  സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷന് കാർഡിന്റെ പകർപ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്‌പോർട്‌സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. 

Join Kerala Online Services Update Community Group

kerala csc group

അപേക്ഷയോടൊപ്പം വിദ്യാർത്ഥി സമർപ്പിക്കേണ്ട രേഖകൾ

  • വരുമാന സർട്ടിഫിക്കറ്റ്
  • മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
  • ബാങ്ക് പാസ് ബുക്ക് പകർപ്പ്
  • ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം)
  • ബാധകമെങ്കിൽ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.
  • 2025-26 അക്കാഡമിക വർഷത്തെ ഗ്രേഡ് ഷീറ്റിൻറെ പകർപ്പ്.

വിദ്യാർത്ഥികൾ സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2026 സെപ്റ്റംബർ 30


കൂടുതൽ വിവരങ്ങൾക്ക്: Margadeepam Scholarship    

ഫോൺ : 0471 2300524, 0471-2302090.

അപേക്ഷാഫോം : Margadeepam Scholarship Application Form

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Margadeepam Scholarship Poster

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Margadeepam Scholarship Poster



പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്



Margadeepam Scholarship Kerala Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

3 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍21:53

    *മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പ് 12/3/25വരെ സമയം ദീര്‍ഘിപ്പിച്ചു*

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍19:23

    മാർഗ്ഗദീപം 22 വരെ നീട്ടി സ്റ്റാറ്റസ് ഇടാനുള്ള ആഡ് വിടുമോ

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal