HOW TO LINK AADHAR AND VOTER ID MALAYALAM
എങ്ങനെ ആധാർ കാർഡും വോട്ടർ ഐഡിയും ലിങ്ക് ചെയ്യാം
ഓൺലൈനായി വളരെ എളുപ്പത്തിൽ ഇപ്പോൾ ആധാറും വോട്ടർ id യും ലിങ്ക് ചെയ്യാം.
ആവശ്യമായ രേഖകൾ
Voter ID card or EPIC number.
Aadhaar Card number and Aadhaar registered mobile number.
എങ്ങനെയാണ് ആധാറും വോട്ടർ ID യും ലിങ്ക് ചെയ്യുന്നത് എന്ന് നോക്കാം
Step:1
- ഇതിനായി NATIONAL VOTERS' SERVICE PORTAL ന്റെ വെബ്‌സൈറ്റ് ആണ് സന്ദർശിക്കേണ്ടത്.
- നിങ്ങൾ പുതിയൊരു USER ആയതുകൊണ്ട് രജിസ്റ്റർ ചെയ്യുന്നതിനായി Login/Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Step:2
- ഇപ്പോൾ വരുന്ന ലോഗിൻ സ്‌ക്രീനിൽ Don't have account , Register as a new user. എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന സ്‌ക്രീനിൽ നിങ്ങളുടെ മൊബൈൽ നമ്പറും, താഴെ കാണുന്ന captcha എന്നിവ നൽകിയതിന് ശേഷം Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന സ്‌ക്രീനിൽ Enter OTP എന്ന ഭാഗത്തു നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ വന്ന OTP code ടൈപ്പ് ചെയ്ത് കൊടുത്തതിനു ശേഷം Verify OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Step:3
- തുടർന്ന് വരുന്ന സ്‌ക്രീനിൽ I have EPIC number എന്നത് സെലക്ട് ചെയ്തതിനു ശേഷം Epic Number ( Voter ID Number) , Email, Password , Confirm Password എന്നിവ ടൈപ് ചെയ്ത് കൊടുത്തതിനു ശേഷം Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Step:4
- ഇപ്പോൾ You are registered successfully എന്ന് കാണിക്കുന്നതാണ്.
- വീണ്ടും ലോഗിൻ സ്‌ക്രീനിൽ ചെന്ന് നിങ്ങൾ നൽകിയിരിക്കുന്ന email ID യും Password ഉം നൽകി ലോഗിൻ ചെയ്യുക.
Step:5
- തുടർന്ന് Forms എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന ഫോമിൽ നിന്നും Form 6B എന്നതിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് I have aadhar number എന്നത് സെലക്ട് ചെയ്തതിനു ശേഷം നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുക
- Place എന്ന ഭാഗത്തു നിങ്ങളുടെ സ്ഥലവും കൊടുത്തതിനു ശേഷം Preview എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Step:6
- Form 6B ഒന്നുകൂടി വായിച്ചു നോക്കിയതിനു ശേഷം Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നിങ്ങൾക്ക് ഒരു reference number ലഭിക്കുന്നതാണ് അത് കോപ്പി ചെയ്ത് സൂക്ഷിക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ status അറിയാവുന്നതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."