AGRI STACK FARMER REGISTRATION

AGRI STACK FARMER REGISTRATION - KERALA

Agri stack kerala

അഗ്രീ സ്റ്റാക്ക് കർഷക രജിസ്ട്രേഷൻ

കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുവാൻ വേണ്ടി കർഷകക്കായി അഗ്രീ സ്റ്റാക്ക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കുള്ള കർഷക രജിസ്ട്രേഷൻ കൃഷിഭവൻ മുഖാന്തരം ചെയ്യണം (രജിസ്ട്രേഷൻ ഇപ്പോൾ ഓൺലൈൻ വഴിയും ലഭ്യമാണ്.)


PMKISAN( വർഷം 6000 രൂപ, 2000 രൂപയുടെ 3 ഗഡുക്കളായി ലഭിക്കുന്ന പദ്ധതി) ആനുകൂല്യം ലഭിക്കുന്ന മുഴുവൻ കർഷകരും താഴെ പറയുന്ന രേഖകളുമായി കൃഷിഭവനിൽ എത്തി രജിസ്ടർ ചെയ്യുക.


കർഷക രജിസ്ട്രേഷൻ ഇപ്പോൾ ഫാർമർ ലോഗിൻ വഴി സ്വന്തമായോ അക്ഷയ സെൻ്ററുകൾ, കോമൺ സർവ്വീസ് സെൻ്ററുകൾ എന്നിവ വഴിയോ ചെയ്യാവുന്നതാണ്.


കർഷക രജിസ്ട്രേഷൻ ഘട്ടങ്ങൾ

  • https://klfr.agristack.gov.in/ എന്ന പോർട്ടലിൽ കയറുക.

  • ഇവിടെ official/ Farmer എന്നതിൽ Farmer Select ചെയ്യുക. ഇവിടെ താഴെ Create new Account ൽ ക്ലിക്ക് ചെയ്യണം.

  • അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ Aadhar - ekyc എന്നതിന് താഴെ ആധാർ നമ്പർ ടൈപ്പ് ചെയ്ത് കൊടുത്ത് സബ്മിറ്റ് ചെയ്യുക.

  • അപ്പോൾ നമ്മുടെ ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ഫോണിലേക്ക് ഒരു ഒ ടി പി വരുന്നതാണ്. ഈ ഒടിപി നൽകി Verify ചെയ്യണം.

  • താഴെയായി ഫോൺനമ്പർ കൊടുക്കാനുള്ള സ്ഥലത്ത് ഫോൺ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. അപ്പോഴും ഫോണിലേക്ക് ഒടിപി വരും. ഇത് നൽകി verify നൽകുക.

  • തുടർന്ന് താഴെയായി പാസ് വേർഡ് സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അവിടെ പാസ്‌വേഡ് സെറ്റ് ചെയ്യുക.

  • തുടർന്ന് വീണ്ടും ലോഗിൻ പേജിലേക്ക് പോയി Farmer ഓപ്ഷൻ സെലക്ട് ചെയ്യുക. യൂസർ ഐഡി യായി ഫോൺ നമ്പർ കൊടുക്കണം. പാസ്‌വേർഡ് നേരത്തേ സെറ്റ് ചെയ്തത് നൽകുക. തുടർന്ന് ക്യാപ്ച്ച കൊടുത്ത് ലോഗിൻ ചെയ്യാവുന്നതാണ്.

  • തുടർന്ന് താഴെ Register as farmer എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണിക്കുന്ന Mobile Number Change Confirmation എന്നതിൽ No എന്ന് കൊടുക്കുക.

  • തൊട്ട് താഴെ Land ownership detailis ൽ owner എന്ന് സെലക്ട് ചെയ്യണം. തുടർന്ന് വരുന്ന Occupation details ൽ Agriculture Land owning farmer എന്നത് രണ്ടും Select ചെയ്യണം.

  • തുടർന്ന് താഴെ Land details ൽ Fetch Land details ൽ ക്ലിക്ക് ചെയ്യണം. District, Sub district, Village എന്നിവ സെലക്ട് ചെയ്ത് നൽകുക. ശേഷം കരം ഒടുക്കിയ രസീതിൽ കാണിച്ചിരിക്കുന്ന ബ്ലോക്ക് നമ്പരും സർവ്വേ നമ്പറും നൽകി(ഉദാഹരണത്തിന് ബ്ലോക്ക് നമ്പർ 32 ഉം സർവ്വേ നമ്പർ 148 ഉം ആണെങ്കിൽ              032I148 എന്ന് നൽകണം. സബ് സർവ്വേ നമ്പർ കൊടുക്കേണ്ടതില്ല.) സബ്മിറ്റ് കൊടുക്കുമ്പോൾ കാണിക്കുന്ന Select owner identifier number എന്നതിൽ കരം ഒടുക്കിയ രസീതിൽ കാണിച്ചിരിക്കുന്ന ഭൂഉടമയുടെ പേരും മറ്റും കാണിക്കും. അത് കൃത്യമാണോയെന്ന് പരിശോധിച്ച് സെലക്ട് ചെയ്ത് സബ്മിറ്റ് കൊടുക്കണം.

  • തുടർന്ന് verifie all lands കൊടുക്കുക. ശേഷം Approving എന്നിടത്ത് Agriculture Revanue എന്നിടത്ത് Revanue എന്ന് Select ചെയ്യണം. ഇവിടെ ഒരു കാരണവശാലും Agriculture എന്ന് Select ചെയ്യരുത്. തുടർന്ന് proceed to e- Sign കൊടുക്കുക. അപ്പോൾ കാണുന്ന വിൻഡോയിൽ ചെക്ക്ബോക്സ് ടിക്ക് ചെയ്ത് താഴെ ആധാർ നമ്പർ കൊടുത്ത് Send otp കൊടുക്കുക. ഫോണിലേക്ക് വരുന്ന otp നൽകി സബ്മിറ്റ് കൊടുത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.


ആവിശ്യമായ രേഖകൾ

  • പുതിയ നികുതി രസീത് 
  • ആധാർ കാർഡ് പകർപ്പ്
  • ആധാറുമായി ബന്ധിപ്പിച്ച ഫോൺ (ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ആണ് ഒടിപി വരുന്നതാണ്) .
  • റേഷൻ കാർഡ്

രജിസ്ട്രേഷൻ വഴി ലിങ്ക് ചെയുന്ന സേവങ്ങൾ 


1.PMKISSAN

2.PMFBY

3.AIF

4.PMKSY 


ആയതിനാൽ സ്വന്തമായി സ്ഥലമുള്ള എല്ലാം കർഷകരും കർഷക രെജിസ്ട്രേഷൻ ചെയ്യണമെന്ന് അറിയിക്കുന്നു


വിശദവിവരങ്ങൾക്ക് :


NB : ബ്ലോക്ക് നമ്പർ കഴിഞ്ഞു സർവേ നമ്പറിന് മുമ്പ് / അല്ല കൊടുക്കേണ്ടത് | ആണ്.


Official Website : https://agristack.gov.in/

കൂടുതൽ വിവരങ്ങൾക്ക് : Krishibhavan Phone Numbers


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala Farmer Registry (അല്ലെങ്കിൽ കൃഷിഭവനിൽ നിന്ന് രജിസ്ടർ ചെയ്യുക.)


Agri Stack Registration Kerala Poster


Download Detiles 


Agri stack Registration kerala


Download Detiles 


Agri stack kerala Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal