MARGADEEPAM SCHOLARSHIP

DEPARTMENT OF MINORITY WELFARE MARGADEEPAM SCHOLARSHIP KERALA

Margadeepam-Scholarship-malayalam

മാർഗ്ഗദീപം സ്‌കോളർഷിപ്പ്

മാർഗ്ഗദീപം സ്‌കോളർഷിപ്പ് 29 വരെ അപേക്ഷിക്കാം

2025-26 സാമ്പത്തികവർഷത്തെ ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ സമയം നീട്ടി. 2025 സെപ്റ്റംബർ 29 വരെയാണ് നീട്ടിയത്.

സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി മാർഗ്ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി 29 വരെ നീട്ടി.

        കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. 1,500 രൂപയാണ് സ്‌കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ൽ കവിയാൻ പാടില്ല. അപേക്ഷകര്ക്ക് ഏതെങ്കിലും ദേശസാല്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  

കേരളത്തിൽ സ്ഥിര താമസമാക്കിയ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കുടുംബ വാർഷിക വരുമാനം 25000 കവിയാൻ പാടില്ല. 1500 രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. സ്‌കൂൾതലത്തിൽ ഓൺലൈനായി അപേക്ഷിക്കാം.

കേരളത്തിലെ സർക്കാർ സ്കൂളുകളിലോ സർക്കാർ എയ്ഡഡ് സ്കൂളുകളിലോ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിജ്ഞാപനം ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി) വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക. 2024–25 സാമ്പത്തിക വർഷത്തിൽ, 121667 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.

യോഗ്യതയുള്ള ക്ലാസുകൾ:

കേരളത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.

സ്കോളർഷിപ്പ് തുക:

ഒരു വിദ്യാർത്ഥിക്ക് 1,500 രൂപ

വാർഷിക വരുമാന പരിധി: വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആണ്.

ആവശ്യമായ രേഖകൾ:

  • വില്ലേജ് ഓഫീസർ നൽകുന്ന കുടുംബ വരുമാന സർട്ടിഫിക്കറ്റ്.
  • വില്ലേജ് ഓഫീസർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ന്യൂനപക്ഷ സർട്ടിഫിക്കറ്റ്.
  • ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്
  • വൈകല്യ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ; വൈകല്യം ≥ 40%)
  • മരണ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ, ഉദാ. മാതാപിതാക്കളിൽ ഒരാളെയോ / രണ്ട് മാതാപിതാക്കളെയോ നഷ്ടപ്പെട്ടാൽ)

ശ്രദ്ധിക്കുക: വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന നിർബന്ധിത രേഖകൾ അപേക്ഷകൾക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല, പകരം സ്ഥാപന മേധാവികൾ രേഖകൾ അതത് സ്കൂളുകളിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.

സർക്കാർ സ്കൂൾ/സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിലേക്കായി അപേക്ഷ കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ്പ് തുകയായി ഒറ്റത്തവണയായി ഒരു വർഷം അനുവദിക്കുന്നത്. കുടുംബവാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല. സ്കോളർ ഷിപ്പിൻ്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.

Join Kerala Online Services Update Community Group

kerala csc group

വെബ്‌സൈറ്റിൽ (https://margadeepam.kerala.gov.in/) ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതാണ്.  വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ  മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.  അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി  സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷന് കാർഡിന്റെ പകർപ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്‌പോർട്‌സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. 

Join Kerala Online Services Update Community Group

kerala csc group

അപേക്ഷയോടൊപ്പം വിദ്യാർത്ഥി സമർപ്പിക്കേണ്ട രേഖകൾ

1. വരുമാന സർട്ടിഫിക്കറ്റ്

2. മതം/ജാതി സർട്ടിഫിക്കറ്റ് (മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്)

3. ബാങ്ക് പാസ് ബുക്ക് പകർപ്പ്

4. റേഷൻ കാർഡിന്റെ പകർപ്പ്

5. ആധാറിന്റെ പകർപ്പ്

6. ബാധകമെങ്കിൽ ഭിന്നശേഷി സർട്ടഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം)

7. ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25)

8. ബാധകമെങ്കിൽ അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.  

സ്ഥാപനമേധാവി വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി സ്കൂളിൽ ചോദിക്കുക

വിദ്യാർത്ഥികൾ സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 സെപ്റ്റംബർ 29


കൂടുതൽ വിവരങ്ങൾക്ക്: Margadeepam Scholarship    

ഫോൺ : 0471 2300524, 0471-2302090.

അപേക്ഷാഫോം : Margadeepam Scholarship Application Form

Margadeepam Scholarship Poster

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Margadeepam Scholarship Poster



പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്



Margadeepam Scholarship Kerala Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

3 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍21:53

    *മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പ് 12/3/25വരെ സമയം ദീര്‍ഘിപ്പിച്ചു*

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍19:23

    മാർഗ്ഗദീപം 22 വരെ നീട്ടി സ്റ്റാറ്റസ് ഇടാനുള്ള ആഡ് വിടുമോ

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal