SREE NARAYANA GURU OPEN UNIVERSITY ADMISSION

SREE NARAYANA GURU OPEN UNIVERSITY (SGOU) ADMISSION

Applications are invited for admission to the 3-year UG, 4-year UG (FYUGP), and 2-year PG programmes. The last date to apply has been extended to 20/03/2026.
Sreenarayanaguru University Admission

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു ജി/പി ജി അഡ്മിഷൻ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ -2026 മാർച്ച് 20  വരെ നീട്ടി 

 ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 2025-26 അധ്യ യനവർഷത്തെ ഫെബ്രുവരി സെഷനിലേക്കുള്ള യു.ജി.സി.-ഡി.ഇ.ബി. അംഗീകൃത ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാ നുള്ള തീയതി 2026 മാർച്ച് 20 വരെ നീട്ടി. വിദൂര വിദ്യാഭ്യാസത്തിലൂന്നിയാണ് പഠനം.

മൂന്നുവർഷ യു.ജി., ബി.എ. അറ ബിക്, നാലുവർഷ യു.ജി., ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, ബി.ബി.എ., ബി.കോം, രണ്ടുവർഷ പി.ജി. ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, എം.കോം എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഇതിൽ നാലുവർഷ യു.ജി. പ്രോ ഗ്രാമുകൾ വിജയകരമായി മൂന്നു വർഷം പൂർത്തിയാക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ ലഭിക്കും.

യു.ജി.പ്രോഗ്രാമുകൾക്ക് പ്ലസ്‌ അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പി.ജി. പ്രോഗ്രാമുകൾക്ക് അംഗീകൃത സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത.

യു.ജി.സി. അംഗീകരിച്ച 'ഡ്യുവൽ ഡിഗ്രി' സംവിധാനം വഴി മറ്റ് സർവകലാശാലകളി ൽ റെഗുലർ പഠനം നടത്തുന്നവർക്കും ഈ പ്രോഗ്രാമുകൾക്ക് ചേരാം.

സർവകലാശാല ഔദ്യോഗിക വെ ബ്സൈറ്റായ https://sgou.ac.in/ വഴിയാ ണ് അപേക്ഷ സമർപ്പിക്കേണ്ടത്. വി വരങ്ങൾക്ക്: 0474 2966841

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: യു ജി/പി ജി അഡ്മിഷൻ

  • 31 യു ജി /പി ജി പ്രോഗ്രാമുകൾ
  • 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ 


  • ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  • എല്ലാ അപേക്ഷകർക്കും സ്വന്തമായി ഉപയോഗത്തിലുള്ള ഫോൺ നമ്പറും ഇ-മെയിൽ ഐഡി യും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷാസമയത്തു നൽകുന്ന മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡി ആണ് പിന്നീടുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുക.
  • അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങൾ മാത്രം നൽകാൻ ശ്രദ്ധിക്കുക. വിവരങ്ങളിൽ വരുന്ന പിഴവുകൾ അപേക്ഷ നിരസിക്കപ്പെടാൻ കാരണമായേക്കാം.
  • അപേക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റോ (sgou.ac.in) നേരിട്ടുള്ള ഹെൽപ്‌ഡെസ്‌ക് സംവിധാനങ്ങളോ ഉപയോഗിക്കുക. മറ്റുള്ളവർ നൽകുന്ന വിവരങ്ങളെ ആശ്രയിച്ചുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവകലാശാലയ്ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
  • അഡ്മിഷൻ ലഭിക്കാത്തവർക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് തിരികെ ലഭിക്കുന്നതാണ്. ഇതിനായി വെബ്‌സൈറ്റിൽ/അഡ്മിഷൻ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് പ്രത്യേക അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകന്റെ സ്വന്തം പേരിലുള്ള ശരിയായ അക്കൗണ്ട് വിവരങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. അക്കൗണ്ട് വിവരങ്ങളിലെ പിഴവ് മൂലമോ ബാങ്ക് സോഫ്റ്റ് വെയറിലെ തകരാറു മൂലമോ പണം തിരികെ ലഭിക്കാതെ വന്നാൽ സർവകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.
  • പഠിതാക്കളുടെ അഡ്‌മിഷൻ വെരിഫിക്കേഷൻ നടപടികൾ ഓൺലൈൻ മുഖേന ആയിരിക്കും അതിനാൽ സ്വയം സാക്ഷ്യപ്പെടുത്തിയ(Self attested) രേഖകൾ മാത്രം അപ്‌ലോഡ് ചെയ്യുക. ഓൺലൈൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം അഡ്മിഷന് അർഹതയുള്ള അപേക്ഷകർ സർട്ടിഫിക്കറ്റ് പരിശോധനക്കായി വെരിഫിക്കേഷൻ സെന്ററിൽ എത്തിച്ചേരേണ്ടതില്ല. രേഖകളിൽ എന്തെങ്കിലും അവ്യക്തത/പൊരുത്തക്കേട് തുടങ്ങിയവ ഉണ്ടെങ്കിൽ അപേക്ഷകൻ ആവശ്യപ്പെടുന്ന രേഖകൾ സഹിതം വെരിഫിക്കേഷനു വരേണ്ടതാണ് (തീയതിയും സമയവും അറിയിക്കുന്നതാണ്). എന്നാൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യതയോ/വ്യാജരേഖകളോ/തെറ്റായ വിവരങ്ങളോ കണ്ടെതുന്ന പഠിതാക്കളുടെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്. ഇത്തരം പഠിതാക്കൾ സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ അഡ്മിഷൻ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ഡ്യുവൽ ഡിഗ്രി ചെയ്യുന്നവരും ടിസി നഷ്ടപ്പെട്ടവരും ടിസി സമർപ്പിക്കാത്തതിന്റെ കാരണം സൂചിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ (Self attested) രേഖ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

രജിസ്ട്രേഷനായി വിദൂര വിദ്യാഭ്യാസ ബ്യൂറോ (DEB) ID /ABC ID ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

യുജിസി നിബന്ധനപ്രകാരം ഇന്ത്യയിലെ ഓരോ വിദ്യാർത്ഥിക്കും ഉന്നതവിദ്യാഭ്യാസത്തിന് APAAR ID/ABC ID നിർബന്ധമാണ്. എബിസി പോർട്ടലിൽ വിദ്യാർഥികളുടെ അക്കാദമിക് ഡാറ്റ സൂക്ഷിക്കുകയും അവ വിദ്യാർഥികൾക്ക് അവരുടെ സൗകര്യാർത്ഥം ഓൺലൈനായി ലഭ്യമാക്കുകയും അവ കൈകാര്യം ചെയ്യാനും സാധിക്കും. റജിസ്റ്റർ ചെയ്യുമ്പോൾ ABC ID ഉറപ്പാക്കുക.

LSC തിരഞ്ഞെടുക്കൽ മാർഗനിർദ്ദേശങ്ങൾ

അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ അവർക്ക് ഇഷ്ടപ്പെട്ട ജില്ല തിരഞ്ഞെടുക്കണം. തുടർന്ന് തിരഞ്ഞെടുത്ത ജില്ലയിലെ സൗകര്യപ്രദമായ ഒരു ലേണർ സപ്പോർട്ട് സെന്റർ (LSC) തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. LSC തിരഞ്ഞെടുക്കലിന്റെ ആരംഭ തീയതി സർവകലാശാല പ്രവേശന പോർട്ടൽ വഴി പ്രഖ്യാപിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും LSC-കളുടെ ലഭ്യത സർവകലാശാല ഉറപ്പാക്കും. എന്നിരുന്നാലും, ആവശ്യമെങ്കിൽ, പഠിതാക്കളെ അടുത്തുള്ള ഒരു ബദൽ LSC-യിലേക്ക് പുനർവിന്യസിക്കാനുള്ള അവകാശം സർവകലാശാലയ്ക്ക് ഉണ്ട്.

ABC ID ആവശ്യകതകൾ

ABC/APAAR ID ഇല്ലാത്ത അപേക്ഷകർ DEB ID സൃഷ്ടിക്കുന്നതിന് മുമ്പ് ABC/APAAR ID സൃഷ്ടിക്കണം. DEB ID സൃഷ്ടിക്കുമ്പോൾ, അപേക്ഷകർ അവരുടെ സ്വകാര്യ ഇമെയിൽ ID-യും മൊബൈൽ നമ്പറും നൽകണം. ഭാവിയിലെ എല്ലാ ആശയവിനിമയങ്ങൾക്കും ഈ വിവരങ്ങൾ സർവകലാശാല ഉപയോഗിക്കും. യൂണിവേഴ്സിറ്റി ERP പോർട്ടലിനുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ രജിസ്റ്റർ ചെയ്ത ഇമെയിൽ ID ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നത്. രജിസ്റ്റർ ചെയ്ത ഇമെയിൽ ID-യിലോ ഫോൺ നമ്പറിലോ പിശകുകൾ കണ്ടെത്തിയാൽ, update.debid@gmail.com എന്ന വിലാസത്തിലേക്ക് ABC ID കാർഡിന്റെ പകർപ്പ് സഹിതം ഇമെയിൽ അയയ്ക്കുക. കൃത്യമായ വിവരങ്ങൾ നൽകുന്നത് സമയബന്ധിതമായ നടപടികൾക്ക് അത്യന്താപേക്ഷിതമാണ്.

ഇ-ഗ്രാന്റ്സ് വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ്

സർക്കാർ വകുപ്പിൽ നിന്ന് ഇ-ഗ്രാന്റ്സ് സ്വീകരിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾക്ക്, ഇ-ഗ്രാന്റ്സ് ഇടപാടുകൾക്കായി മാത്രം ആധാറും പാൻ-ലിങ്ക് ചെയ്ത ഒരു പുതിയ സീറോ-ബാലൻസ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ അക്കൗണ്ട് വഴി മറ്റ് ഇടപാടുകൾ നടത്തരുത്. ഇത്തരം സീറോ-ബാലൻസ് അക്കൗണ്ട് ഇല്ലാതെ സമർപ്പിക്കുന്ന ഇ-ഗ്രാന്റ്സ് അപേക്ഷകൾ തുടർനടപടികൾക്കായി ഇ-ഗ്രാന്റ്സ് ഡിപ്പാർട്ട്മെന്റിലേക്ക് നൽകില്ല. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഈ ആവശ്യത്തിനായി പരിഗണിക്കില്ല. പുതിയ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ആവശ്യമാണ്.

യോഗ്യതാ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യൽ

അപേക്ഷകർ ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപ്‌ലോഡ് ചെയ്യണം. നിർദ്ദിഷ്ട പ്രോഗ്രാമിനായുള്ള മറ്റ് സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി അഡ്മിഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം.

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC)

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) ഇല്ലാത്ത ഉദ്യോഗാർത്ഥികൾ, അത് ലഭ്യമല്ലാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്‌മൂലം അപ്‌ലോഡ് ചെയ്യണം.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ 2025-26(February session) അപേക്ഷകർക്കുള്ള നിർദേശങ്ങൾ

  • ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകളിലേക്ക് അഡ്മിഷന് വേണ്ടി അപേക്ഷകൾ സമർപ്പിക്കേണ്ടത് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പോർട്ടലായ erp.sgou.ac.inൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് മാത്രമാണ്.ഇതിനായി മറ്റു പോർട്ടലുകളേയോ ഏജൻസികളേയോ ചുമതലപ്പെടുത്തിയിട്ടില്ല.
  • എല്ലാ അപേക്ഷകർക്കും ആധാർ നമ്പറും സ്വന്തമായി ഉപയോഗത്തിലുള്ള ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും അപേക്ഷയിൽ രേഖപ്പെടുത്തുന്ന ഇ-മെയിൽ ഐഡി/മൊബൈൽ നമ്പർ വഴിയാണ് നൽകുക.
  • യുജിസി നിബന്ധന പ്രകാരം ഓൺലൈനായി സർവ്വകലാശാലയിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷകർക്ക് യുജിസി നൽകുന്ന DEB ID ഉണ്ടാകണം. അപേക്ഷകർക്ക് DEB ID ലഭിക്കുന്നതിനുള്ള സൗകര്യം DEB വെബ്സൈറ്റിൽ ലഭ്യമാണ്.
  • സർവ്വകലാശാലയുടെ ഫീസ് വിവരങ്ങൾ വെബ്സൈറ്റിലും(sgou.ac.in)അപേക്ഷാപോർട്ടലിലും ( erp.sgou.ac.in) ലഭ്യമാണ്. ഫീസ് ഓൺലൈൻ ആയി മാത്രമേ അടയ്ക്കാൻ കഴിയൂ.
  • അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Prospectus 2025-26(February session) വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
  • അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അഡ്മിഷൻ തേടുന്ന എല്ലാ അപേക്ഷകരും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സെൽഫ് അറ്റസ്റ്റ് ചെയ്ത കോപ്പി അപ്‍ലോഡ് ചെയ്യേണ്ടതാണ്. മറ്റു സർട്ടിഫിക്കറ്റുകൾ attest ചെയ്യേണ്ടതില്ല), അപേക്ഷകരുടെ ഫോട്ടോ, ഒപ്പ് എന്നിവ അപ്‍ലോഡ് ചെയ്യേണ്ടതാണ്.
  • സർക്കാർ നൽകുന്ന ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായ SC/ST/OEC വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർ ഒരു വർഷത്തിന് താഴെ കാലാവധിയിലുള്ള ജാതി/വരുമാന സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇപ്രകാരം ഫീസ് ആനുകൂല്യം അവകാശപ്പെടുന്നവർ സർക്കാരിന്റെ Egrantz പോർട്ടലിൽ (egrantz.kerala.gov.in) സമയബന്ധിതമായി രേഖാമൂലം അപേക്ഷ സമർപ്പിക്കുകയും ആയതിന്റെ പ്രിന്റൗട്ട് സർവ്വകലാശാലയുടെ ബന്ധപ്പെട്ട റീജിയണൽ സെന്ററിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളിൽ മേല്പറഞ്ഞ പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ആയവർ റോളിൽനിന്നും നീക്കം ചെയ്യപ്പെടുന്നതുമാണ്.
  • പ്രോഗ്രാം, ലേർണിംഗ് സെന്റർ ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ആവർത്തിച്ചുറപ്പിച്ച ശേഷം മാത്രം submit ചെയ്യുക.
  • അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങളും രേഖകളുമാണ് അപ്‍ലോഡ് ചെയ്യുന്നതെന്ന് അപേക്ഷാർത്ഥി നേരിട്ട് ബോധ്യപ്പെടേണ്ടതാണ്. വിവരങ്ങളിലെ/രേഖകളിലെ പിഴവോ പിശകോ മൂലം ഉണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.
  • സർവ്വകലാശാല website വഴി online ആയി മാത്രമേ ഫീസ് സ്വീകരിക്കുന്നുള്ളൂ. ഓരോ അപേക്ഷകനും നൽകേണ്ട ഫീസ് അപേക്ഷ ഫോമിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
  • ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദത്തെ മറ്റേതൊരു യൂണിവേഴ്സിറ്റി ബിരുദവുമായും തുല്യപ്പെടുത്തിക്കൊണ്ട് യുജിസി വിജ്ഞാപനം ചെയ്തിട്ടുണ്ട്. മറ്റ് സർവ്വകലാശാലകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അതോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കോഴ്സുകൾ ചെയ്യാവുന്നതുമാണ്.
  • സർവ്വകലാശാലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും admission25@sgou.ac.in എന്ന ഇ-മെയിലിലോ 9188909901,9188909902 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.അഡ്മിഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാവുകയാണെങ്കിൽ 9188909903 എന്ന നമ്പറിൽ ബന്ധപ്പെടുക .

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 20

Official Website: https://sgou.ac.in/

കൂടുതൽ വിവരങ്ങൾക്ക് : Sreenarayanaguru Open University Admission Notification 2025-26.

ഫോൺ: 9188909901, 9188909902

ഓൺലൈൻ അപേക്ഷ എങ്ങനെ പൂരിപ്പിക്കാം - Sreenarayanaguru Open University Admission User’s Manual for the Applicants

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് :  Sreenarayanaguru Open University Admission Portal


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Sreenarayanaguru Open University Admission Poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal