MATRU JYOTHI -FINANCIAL ASSISTANCE FOR PWD MOTHERS
മാതൃജ്യോതി പദ്ധതി : കേരള സാമൂഹ്യനീതി വകുപ്പ്
ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000/- രൂപ ക്രമത്തില്‍ കുഞ്ഞിന് 2 വയസ്സ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്നു.
മാനദണ്ഡങ്ങള്‍
1) 60 % മോ അതിലധികമോ ഭിന്നശേഷിയുള്ള അമ്മമാര്‍ക്ക് ധനസഹായത്തിന് അപേക്ഷിയ്ക്കാവുന്നതാണ്.
2) ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ അധികാരിയ്ക്കാന്‍ പാടില്ല.
3) ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പാസ്ബുക്കിന്റെ പകര്‍പ്പ്, കുട്ടിയെ പരിചരിക്കാൻ ഒരു സഹായിയെ ആവശ്യമാണ് എന്ന് ഒരു പീഡിയാട്രീഷന്‍/ ഗൈനക്കോളോജിസ്റ്റിന്‍റെ സർട്ടിഫിക്കറ്റു് അപേക്ഷയോടൊപ്പം ഹാജരാക്കണം.
4) പരമാവധി ഒരാള്‍ക്ക് 2 തവണ മാത്രമേ ആനുകൂല്യം അനുവദിയ്ക്കുകയുള്ളൂ.
5) ഗുണഭോക്താവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയില്‍ വേണം അപേക്ഷ സമര്‍പ്പിയ്ക്കേണ്ടത്.
6) ദമ്പതിമാര്‍ രണ്ടുപേരും വൈകല്യബാധിതര്‍ ആണെങ്കില്‍ മുന്‍ഗണന നല്‍കേണ്ടതാണ്. ഇത്തരം അപേക്ഷകളില്‍ രണ്ടുപേരുടേയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.( ഭര്‍ത്താവിന്റെ വൈകല്യ ശതമാനം 40% ല്‍ കൂടുതല്‍ )
7) പ്രസവാനന്തരം 6 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിയ്ക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
(a) മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്.
(b) ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്.
(c) വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ അസ്സല്‍).
(d) ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (ബാങ്കിന്‍റെ പേര്, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്)
(e) പാസ് ബുക്കിന്‍റെ അസ്സല്‍.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
പദ്ധതി പ്രകാരമുള്ള അപേക്ഷ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://suneethi.sjd.kerala.gov.in/
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."