DEPARTMENT OF MINORITY WELFARE MARGADEEPAM SCHOLARSHIP MALAYALAM
മാർഗ്ഗദീപം സ്കോളർഷിപ്പ്
ഗവ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ “മാര്‍ഗദീപം” പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍, ഒരു ലക്ഷം രൂപയായിരുന്നു. മാര്‍ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 15 വരെ നീട്ടുകയും ചെയ്തു. മന്ത്രി വി.അബ്ദുറഹിമാന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മാർഗദീപം സ്കോളര്‍ഷിപ്പ് 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ പരിഗണിക്കുന്നതാണ്. മാര്‍ഗ്ഗദീപം വെബ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാം.
അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി വി.അബ്ദുറഹിമാന് പറഞ്ഞു. മാര്‍ഗ്ഗദീപത്തിനായി 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് നല്കുന്നതില് നിന്ന് കേന്ദ്രസര്‍ക്കാര്‍ പിډാറിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചു വരുന്ന ഒരു സഹായവും നിര്‍ത്തലാക്കില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന് വ്യക്തമാക്കി. മാര്‍ഗ്ഗദീപം വെബ് വിലാസം: 0471 2300524, 04712302090, 04712300523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Join Kerala Online Services Update Community Group
2024-25 സാമ്പത്തിക വർഷത്തെ മാർഗ്ഗ ദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യൻ വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15 ന് വൈകിട്ട് 5 മണി വരെ.
അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികളായിരിക്കണം. 1500 രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.
Join Kerala Online Services Update Community Group
വെബ്സൈറ്റിൽ (https://margadeepam.kerala.gov.in/) ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷന്‍ കാർഡിന്റെ പകർപ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്പോർട്സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.
Join Kerala Online Services Update Community Group
അപേക്ഷയോടൊപ്പം വിദ്യാർത്ഥി സമർപ്പിക്കേണ്ട രേഖകൾ
1. വരുമാന സർട്ടിഫിക്കറ്റ്
2. മതം/ജാതി സർട്ടിഫിക്കറ്റ്
3. ബാങ്ക് പാസ് ബുക്ക് പകർപ്പ്
4. റേഷൻ കാർഡിന്റെ പകർപ്പ്
5. ആധാറിന്റെ പകർപ്പ്
6. ബാധകമെങ്കിൽ ഭിന്നശേഷി സർട്ടഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം)
7. ബാധകമെങ്കിൽ പാഠ്യേതര പ്രവർത്തനങ്ങളിൽ (സ്പോർട്സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്
8. ബാധകമെങ്കിൽ അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 മാർച്ച് 15
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
*മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പ് 12/3/25വരെ സമയം ദീര്‍ഘിപ്പിച്ചു*
മറുപടിഇല്ലാതാക്കൂYes
ഇല്ലാതാക്കൂ