CANARA BANK RECRUITMENT GRADUATE APPRENCTICES

CANARA BANK RECRUITMENT

Engagement of Graduate Apprentices under Apprentices Act, 1961 for FY 2025-26
Canara Bank Recruitment

കനറാ ബാങ്കില്‍ ജോലി

ഡിഗ്രിക്കാർക്ക് വൻ അവസരം : കാനറാ ബാങ്കില്‍ 3500 ഓളം ഒഴിവുകൾ 
കേരളത്തിലും ഒഴിവുകൾ( 243) ഒഴിവുകൾ 

ഇന്ത്യയിലുടനീളമുള്ള 3,500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ കാനറ ബാങ്ക്. താല്‍പ്പര്യമുള്ളവരും യോഗ്യരുമായവർക്ക് ഒക്ടോബര്‍ 12 വരെ ഔദ്യോഗിക വെബ്സൈറ്റായ https://canarabank.bank.in/ സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അതിനാല്‍ അപേക്ഷകര്‍ ആദ്യം 100% പൂര്‍ണ്ണമായ പ്രൊഫൈലോടെ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ (https://nats.education.gov.in/) രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷകരുടെ പ്രായപരിധി 20 വയസിനും 28 വയസിനും ഇടയില്‍ ആയിരിക്കണം (2025 സെപ്റ്റംബര്‍ 01 വരെ). എസ് സി / എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാര്‍, വിധവകള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച്‌ പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്. ജനറല്‍ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്.

എസ്സി / എസ്ടി / ഭിന്നശേഷിക്കാര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ഫീസ് ഈടാക്കുന്നതല്ല. അപേക്ഷ ഫീസ് ഓണ്‍ലൈന്‍ മോഡ് വഴി മാത്രമെ സ്വീകരിക്കൂ.

ജനറല്‍ വിഭാഗത്തില്‍ 1534 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബിസി വിഭാഗത്തില്‍ 845, ഇ ഡബ്ല്യു എസ് വിഭാഗത്തില്‍ 337, എസ് സി വിഭാഗത്തില്‍ 557, എസ് ടി വിഭാഗത്തില്‍ 227 എന്നിങ്ങനെയാണ് ഒഴിവുകള്‍.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 01 നും 2025 സെപ്റ്റംബര്‍ 01 നും ഇടയില്‍ വിജയിച്ചിരിക്കണം. അപേക്ഷകര്‍ക്ക് പ്രാദേശിക ഭാഷാ പരീക്ഷ പരിജ്ഞാനം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കാനറ ബാങ്ക് ആവശ്യകതകള്‍ അനുസരിച്ച്‌ മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവില്‍ പ്രതിമാസം 15,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അപ്രന്റീസുകള്‍ക്ക് മറ്റ് അലവന്‍സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല. കാനറ ബാങ്ക് പ്രതിമാസം 10,500 രൂപ അപ്രന്റീസസ് അക്കൗണ്ടിലേക്ക് നല്‍കും. നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, 4500 രൂപ സ്‌റ്റൈപ്പന്‍ഡിന്റെ സര്‍ക്കാര്‍ വിഹിതം അപ്രന്റീസസ് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും.
 
തസ്തിക, നിയമനം, സ്റ്റൈപ്പന്റ് എന്നിവ സംബന്ധിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കാനറ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിക്കുക. എല്ലാ രജിസ്‌ട്രേഷനും അപേക്ഷാ ഘട്ടങ്ങളും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം.

Category Fees
General / OBC Rs. 500/-
SC / ST / EWS Rs. 0/-
Payment Mode Online

വിദ്യഭ്യാസ യോഗ്യത അപ്രേൻറീസ് : ഡിഗ്രീ (ഏതെങ്കിലും വിഷയത്തിൽ ബിരുദം
അപേക്ഷകർ 01.01.2022 ന് മുമ്പോ 01.09.2025 ന് ശേഷമോ ബിരുദം നേടിയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

പ്രായം : 20 - 28 വയസ്സ്
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട പുതുക്കിയ അവസാന തീയതി: 2025 ഒക്ടോബര്‍ 12

Official Website : https://canarabank.com/


കൂടുതൽ വിവരങ്ങൾക്ക്: Engagement of Graduate Apprenctices


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Canara Bank Graduate Apprenctices


Canara Bank Recruitment Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal