JOINT CSIR-UGC NET EXAMINATION

JOINT CSIR-UGC NET EXAMINATION MALAYALAM

Joint Csir-Ugc Net Exam Malayalam

JOINT CSIR-UGC പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ( UGC – NET December 2024) പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആരംഭിച്ചു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://csirnet.nta.ac.in/ സന്ദർശിച്ച് 2024 ഡിസംബർ 09 മുതൽ 2024 ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.

JRF, അസിസ്റ്റൻ്റ് പ്രൊഫസർ റോളുകൾ, Ph.D എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NETന് 30 ഡിസംബർ 2024 വരെ അപേക്ഷയ്ക്കാം.

2024 ഡിസംബർ 09 മുതൽ 2024 ഡിസംബർ 30 വരെ പരീക്ഷ നടക്കുന്നത്. 

കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക.

ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും.

എന്താണ് ജോയിന്റ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ?

CSIR-UGC നെറ്റ് പരീക്ഷ നടത്തുന്നത് ലക്ചർഷിപ്പിനുള്ള യോഗ്യത നിർണ്ണയിക്കൽ കൂടാതെ ശാസ്ത്ര സാങ്കേതിക ഗവേഷണ പരിപാടി എന്നതിനായുള്ള മിനിമം മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി ഫീൽഡ് അധ്യാപന ജോലിയിലും ഗവേഷണത്തിലും പ്രവേശനം യോഗ്യത നിർണ്ണയിക്കാൻ നടത്തുന്ന പരീക്ഷയാണ് ജോയിന്റ് സിഎസ്ഐആർ യുജിസി നെറ്റ്.

വിദ്യാഭ്യാസ യോഗ്യത

▫️ഉദ്യോഗാർത്ഥികൾ M.Sc ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് പോലുള്ള പ്രസക്തമായ വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക് 50%) തത്തുല്യ ബിരുദം.

▫️അല്ലെങ്കിൽ , ഇൻ്റഗ്രേറ്റഡ് ബിഎസ്-എംഎസ്, നാല് വർഷത്തെ ബിഎസ് ബിരുദം, ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം 

പ്രായപരിധി

▫️JRF (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്): പരമാവധി പ്രായപരിധി 28 വർഷം (SC/ST/OBC/PwD/Women/transgender ഉദ്യോഗാർത്ഥികൾക്ക് 5 വർഷം ഇളവ് ലഭിക്കും).

▫️ലക്ചർഷിപ്പ് (എൽഎസ്): ലക്ചർഷിപ്പ്/അസിസ്റ്റൻ്റ് പ്രൊഫസറിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്ല.

എക്സാം ഫീ

General വിഭാഗത്തിൽ ഉള്ളവർക്ക് 1150 രൂപയും, General EWS, OBC-NCL എന്നീ വിഭാഗത്തിൽ പെട്ടവർക്ക് 600 രൂപയും, SC/ST/Third Gender എന്നിവർക്ക് 375 രൂപയും ആണ് എക്സാം ഫീ.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന Apply Joint CSIR-UGC NET Examination രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. 
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക. 
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:  2024 ഡിസംബർ 30

Official Website: https://csirnet.nta.nic.in/

കൂടുതൽ വിവരങ്ങൾക്ക്: FAQ Joint CSIR-UGC NET Examination December-2024

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Joint CSIR-UGC NET Examination

Joint Csir-Ugc Net Exam Malayalam Poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal