SCDD MEDICAL / ENGINEERING ENTRANCE COACHING ASSISTANCE KERALA
മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് : SCDD ധനസഹായം അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന മെഡിക്കൽ /എൻജിനീയറിങ് എൻട്രൻസ് പരിശീലനം നടത്തുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ഓരോ വർഷവും പതിനായിരം രൂപ വീതം അനുവദിക്കുന്ന വിഷൻ പദ്ധതിയിലേക്ക് അപേക്ഷ
പ്ലസ്ടു/ വിഎച്ച്എസ്ഇ പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് 2 വർഷത്തെ മെഡിക്കൽ/ എൻജിനിയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വർഷവും പതിനായിരം രൂപ വീതം അനുവദിക്കുന്ന വിഷൻ പദ്ധതി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്നു. 2025-26 അക്കാദമിക് വർഷത്തിൽ വിഷൻ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി 6 ലക്ഷം രൂപ. അപേക്ഷകൾ ആഗസ്റ്റ് 31 വരെ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 27377258, 0471 2737259 എന്നീ ഫോൺ നമ്പറുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ നേരിട്ട് ബന്ധപ്പെടണം.
2025ൽ എസ്.എസ്.എൽ.സി. പാസ്സായതും നിലവിൽ പ്ലസ് വൺ സയൻസ് /വി.എച്.എസ്.സി കോഴ്സിന് ഒന്നാം വർഷ പഠനത്തോടൊപ്പം മെഡിക്കൽ /എൻജിനീയറിങ് എൻട്രൻസ് പരിശീലനം നടത്തുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ഓരോ വർഷവും പതിനായിരം രൂപ വീതം അനുവദിക്കുന്ന വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സയൻസ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങൾക്ക് ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായ എസ്.എസ്.എൽ.സി തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയത്തിൽ സി. ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ്സിൽ പത്താം ക്ലാസ്സിൽ യഥാക്രമം എ2, എ ഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള വിദ്യാർഥികൾക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഈ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്കാണ് ധനസഹായം നൽകുന്നത്. അപേക്ഷകർ ആറു ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. അപേക്ഷകർ എസ്.എസ്.ൽ.സി. സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസടച്ചതിന്റെ രസീത് എന്നിവ സഹിതം നിശ്ചിത അപേക്ഷാഫോമിലുള്ള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ഓഗസ്റ്റ് 31 നകം നൽകണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി കോട്ടയം പട്ടികജാതിവികസന ഓഫീസിലോ ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതിവികസന ഓഫീസിലോ ബന്ധപ്പെടണം.
ജാതി സാക്ഷ്യപത്രം, വരുമാന സാക്ഷ്യപത്രം, ഇപ്പോൾ പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, മെഡിക്കൽ/ എഞ്ചിനീയറിംഗ് പരിശീലനത്തിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം (വകുപ്പ് അംഗീകരിച്ച സ്ഥാപനമായിരിക്കണം) എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്ക് നൽകണം
അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ഓഗസ്റ്റ് 31 നകം നൽകണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്റ്റ് 31
Official Website: https://scdd.kerala.gov.in/
അപേക്ഷാഫോം ലിങ്ക് : SCDD : Medical / Engineering Entrance Coaching Assistance Application Form
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."