CALICUT UNIVERSITY FOUR YEAR UNDER GRADUATE PROGRAMME (FYUGP 2025) ALLOTMENT UPDATES
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025)
കാലിക്കറ്റ് സർവകലാശാല 2025-26 വർഷത്തേക്കുളള ബിരുദ പ്രവേശനത്തിൻ്റെ ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. .
2025-26 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ./എയ്‌ഡഡ് കോളേജുകളിലെ എയ്‌ഡഡ് കോഴ്സുകളിലേക്കുള്ള ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 01.08.2025 ന് വൈകുന്നേരം 3.00 PM മണിക്കുളളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം (പെർമനെൻ്റ്) അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടക്കാത്തവർ ക്ക് ലഭിച്ച അലോട്ട്മെന്റ്റ് നഷ്ടപ്പെടുന്നതും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. സ്റ്റുഡന്റ് ലോഗിൻ വഴിയാണ് മാൻഡേറ്ററി ഫീസ് അടവാക്കേണ്ടത്. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ് . ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികളെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിലേക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ, ടി വിദ്യാർത്ഥികൾ നിർബന്ധമായും 01.08.2025-ന് വൈകുന്നേരം 3.00 മണിക്കുളളിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. സ്റ്റുഡൻ്റ് ലോഗിനിൽ Higher option cancellation എന്ന മെനുവിലൂടെയാണ് ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യേണ്ടത്. റദ്ധ് ചെയ്ത ഹയർ ഓപ്ഷനുകൾ പ്രസ്തുത മെനുവിൽ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അതത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്നപക്ഷം ടി ഓപ്ഷനുകൾ തുടർന്നുള്ള അഡ്മിഷൻ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും കാരണവശാലും പുനഃസ്ഥാപിച്ചു അത് യാതൊരു
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: FYUG-CAP 2025 Admission Schedule Calicut University Four Year Under Graduate Programme (FYUGP)
ഫോൺ : 0494 2660600, 2407016, 2407017.
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Calicut University Four Year Under Graduate Programme (FYUGP)
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."