FISHERIES E-GRANTS FISHERMAN'S CHILDREN EDUCATIONAL ASSISTANCE KERALA APPLICATIONS
വിദ്യാഭ്യാസ ആനുകൂല്യം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം
Join Kerala Online Services Update Community Group
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള ഫിഷറീസ് ഇ-ഗ്രാന്റ്സ് ഫിഷറീസ് ഈ ഗ്രാന്റ് അപേക്ഷ 2024-25 വർഷം മുതലുള്ള അപേക്ഷകൾ പുതിയ സോഫ്ട് വെയർ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫിഷറീസ് ഈ ഗ്രാന്റിനുള്ള അപേക്ഷകൾ ഈ സാമ്പത്തികവർഷം പുതിയ ഇ-ഗ്രാന്റ്സ് സോഫ്റ്റ്‌വേറിലൂടെ നൽകണം
ഗ്രാന്റിന് അർഹതയുള്ള വിദ്യാർത്ഥികൾ ഫോം നമ്പർ നാലിൽ അപേക്ഷിച്ച് അപേക്ഷ ഇ- ഗ്രാന്റ്‌സ് സോഫ്റ്റ്‌വേറിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ ഇ ഗ്രാന്റ് സോഫ്റ്റ്‌വേറിലൂടെ അംഗീകാരം നൽകി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് അയക്കണം. ഹാർഡ് കോപ്പി തപാൽ മാർഗം സമർപ്പിക്കണം.
അപേക്ഷയ്‌ക്കൊപ്പം മത്സ്യ തൊഴിലാളി ക്ഷേമനിധി പാസ്സ് ബുക്കിന്റെ കോപ്പി, മത്സ്യ തൊഴിലാളി ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, ഫാറം നമ്പർ നാലിലെ പേജ് മൂന്നിലുള്ള സാക്ഷ്യപത്രം, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, എസ്.എസ്.എൽ.സി. ബുക്കിന്റെ പകർപ്പ്., അലോട്‌മെന്റ് മെമ്മോ, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെങ്കിൽ അതത് സ്ഥാപനങ്ങൾക്കുള്ള ട്യൂഷൻ ഫീസ്, എക്‌സസാം ഫീസ്, സ്‌പെഷ്യൽ ഫീസ് എന്നിവ നിശ്ചയിച്ചുകൊണ്ടുള്ള ബന്ധപ്പെട്ട ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവ് എന്നിവ ഹാജരാക്കണം.
ആവശ്യമുള്ള രേഖകൾ
- ആധാർ കാർഡ്
- ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ
- ഫിഷർമാൻ സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- അലോട്ട്മെന്റ്റ് മെമോ
- ബാങ്ക് പാസ്ബുക്ക്, ഫോട്ടോ
- ഇമെയിൽ ഐഡി, മൊബൈൽ നമ്പർ
പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍
ഫിഷറീസ് വകുപ്പ് നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനായി വിദ്യാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .
Join Kerala Online Services Update Community Group
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം യൂസേർനെയിം & പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.ഇതുവഴി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ "Profile" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നൽകേണ്ടതാണ് , ഈ വിവരങ്ങൾ നൽകി "Submit" ചെയ്തതിനു ശേഷം വിദ്യാഭ്യാസ യോഗ്യതകൾ "Add Qualification" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് സമർപ്പിക്കാവുന്നതാണ്.ഇതോടു കൂടി ഒരു വിദ്യാർത്ഥിയെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കപ്പെടുന്നു.ഓരോ വിദ്യാർത്ഥിക്കും അപേക്ഷിക്കുവാൻ യോഗ്യതയുള്ള സ്കീമുകളുടെ ലിസ്റ്റ് "Apply For Scholorship-Post Matric" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകും .ഈ ലിസ്റ്റിൽ നിന്നും ഓരോ സ്കോളര്ഷിപ്പിനും പ്രിത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ് ഓരോ അപേക്ഷയും സമർപ്പിച്ചതിന് ശേഷം അവയുടെ പ്രിൻറ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി "Track Application" എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വിദ്യാർത്ഥിയുടെ ആധാർ നമ്പറും ജനന തീയതിയും നൽകി അറിയാവുന്നതാണ്.
Official Website : https://scholarship.fisheries.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : e-Grantz Fisherman's children
കൂടുതൽ വിവരങ്ങൾക്ക് : e-Grantz Fisherman's children
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : e-Grantz Fisherman's children
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."