GATE 2026 (GRADUATE APTITUDE TEST IN ENGINEERING)
ഗേറ്റ് 2026 രജിസ്ട്രേഷൻ ആരംഭിച്ചു.
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) 2026 ൻ്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ബിരുദാനന്തര എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി 2026-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) ഫെബ്രുവരി 7, 8, 14, 15 തീയതികളിൽ നടത്തും. എൻജിനിയറിങ്/ടെക്‌നോളജി/ ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ ആർട്‌സ്/ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദതല അറിവ് വിലയിരുത്തുന്ന ദേശീയതല പരീക്ഷയാണ് കംപ്യൂട്ടർഅധിഷ്ഠിതരീതിയിൽ നടത്തുന്ന ഗേറ്റ്.
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐഐടികൾ) എന്നിവ സംയുക്തമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗേറ്റ് നാഷണൽ കോഡിനേഷൻ ബോർഡിനുവേണ്ടി പരീക്ഷ നടത്തും. ഗുവാഹാട്ടി ഐഐടി ആണ് സംഘാടകസ്ഥാപനം.
ഗേറ്റ് പരീക്ഷ 2026- യോഗ്യത ലഭിച്ചാൽ
വിവിധ മാസ്റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലിനും ഗേറ്റ് യോഗ്യത പരിഗണിച്ചുവരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെയും സർക്കാർ ഏജൻസികളുടെയും സഹായത്താൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ, എൻജിനിയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/സയൻസ്/ഹ്യുമാനിറ്റീസ് എന്നിവയിലെ പ്രസക്ത ബ്രാഞ്ചുകളിലെ ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയിൽ സാമ്പത്തിക സഹായത്തോടെയുള്ള പ്രവേശനത്തിന് ഗേറ്റ് യോഗ്യത പൊതുവേ വേണ്ടിവരാം.
സാമ്പത്തികസഹായം ലഭിക്കാൻ ബന്ധപ്പെട്ട ഒരു സ്ഥാപനത്തിൽ പ്രവേശനം നേടണം. മന്ത്രാലയത്തിന്റെ സാമ്പത്തികസഹായമോ ഫെലോഷിപ്പോ ഇല്ലാതെയും ചില കോളേജുകളും സ്ഥാപനങ്ങളും ഗേറ്റ് യോഗ്യത നേടിയവരെ പ്രവേശിപ്പിച്ചേക്കാം.
തൊഴിൽ
മുൻവർഷങ്ങളിൽ ഗേറ്റ് സ്കോർ പരിഗണിച്ച് റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങളിൽ ചിലത്: എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, കോൾ ഇന്ത്യ ലിമിറ്റഡ്, സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്, ചെനാബ് വാലി പവർ പ്രോജക്ട്‌സ് ലിമിറ്റഡ്, ദാമോദർ വാലി കോർപ്പറേഷൻ, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഗ്രിഡ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, മാസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്, നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ്, നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ മിനറൽ ഡിവലപ്മെന്റ് കോർപ്പറേഷൻ, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ്, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ്.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എൻടിപിസി, ഒഡിഷ പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ്, രാഷ്ട്രീയ ഇസ്പത് ലിമിറ്റഡ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണൽ വാട്ടർ ഡിവലപ്മെന്റ് ഏജൻസി, ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ, ഇന്റലിജൻസ് ബ്യൂറോ, കാബിനറ്റ് സെക്രട്ടേറിയറ്റ്, അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്, ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡ്, ഹരിയാണ പവർ യൂട്ടിലിറ്റീസ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് തുടങ്ങിയവ. 2026 ഗേറ്റ് സ്കോർ ഏതൊക്കെ സ്ഥാപനങ്ങൾ/ഏജൻസികൾ അവരുടെ റിക്രൂട്ട്മെന്റിൽ ഉപയോഗിക്കുമെന്ന് യഥാസമയം അറിയിക്കും.
അക്കാദമിക് യോഗ്യത
എൻജിനിയറിങ്/ടെക്‌നോളജി/ ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ആർട്‌സ്/ഹ്യുമാനിറ്റീസ് ബിരുദധാരികൾ, ഇവയുടെ അണ്ടർ ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാമിന്റെ മൂന്നാം വർഷത്തിലോ ഉയർന്ന വർഷങ്ങളിലോ പഠിക്കുന്നവർ എന്നിവർക്ക് ഗേറ്റിന് അപേക്ഷിക്കാം.
യോഗ്യതാ പ്രോഗ്രാമുകൾ/ബിരുദങ്ങൾ ഇപ്രകാരമാണ്: ബിഇ/ബിടെക്/ബിഫാം/ബിആർക്ക്, ബിഎസ്‌സി (റിസർച്ച്)/ബിഎസ്, ഫാംഡി, എംബിബിഎസ്/ബിഡിഎസ്/ബിവിഎസ്‌സി, എംഎസ്‌സി/എംഎ/എംസിഎ/തത്തുല്യം, ഇൻഗ്രേറ്റഡ് എംഇ/എംടെക് (പോസ്റ്റ് ബിഎസ്‌സി), ഇന്റഗ്രേറ്റഡ് എംഇ/എംടെക്/എംഫാം അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി (പോസ്റ്റ് ഡിപ്ലോമ/10+2), ബിഎസ്‌സി/ബിഎ/ബികോം. ഇന്റഗ്രേറ്റഡ് എംഎസ്‌സി/ ഇന്റഗ്രേറ്റഡ് ബിഎസ്/എംഎസ്, ബിഎസ്‌സി (അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി) തുടങ്ങിയ യോഗ്യതയുള്ളവർ, ഈ കോഴ്‌സുകൾ പൂർത്തിയാക്കിയവർ, നിശ്ചിത വർഷത്തിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.
ബിഇ/ബിടെക്/ബിആർക്ക്/ബിപ്ലാനിങ് എന്നിവയ്ക്ക് തത്തുല്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം/എഐസിടിഇ/യുജിസി/യുപിഎസ്‌സി തുടങ്ങിയവ അംഗീകരിച്ച, പ്രൊഫഷണൽ സമിതികളുടെ തത്തുല്യമായ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
വിവിധ എൻജിനിയറിങ് മേഖലകളിൽ പരീക്ഷകൾ നടത്തുന്ന പ്രൊഫഷണൽ സമിതികളിൽ ഇവയും ഉൾപ്പെടും: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് (ഇന്ത്യ), ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എൻജിനിയേഴ്‌സ്, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്‌സ്, ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനിയേഴ്‌സ് (പോളിമർ ആൻഡ് എൻവയൺമെന്റൽ ഗ്രൂപ്പ് ഉൾപ്പെടെ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനിയേഴ്‌സ്.
സൂചിപ്പിച്ച ബിരുദ പ്രോഗ്രാമുകളെക്കാൾ ഉയർന്ന ബിരുദങ്ങളുള്ളവർ, അവയിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ, ഐഐടികൾ, ഐഐഎസ് സി, എൻഐടികൾ, മറ്റ് സിഎഫ്‌ഐടികൾ എന്നിവയിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനം തേടുന്ന ബിഎ/ബിഎസ്‌സി/ബികോം ബിരുദമുള്ളവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. പ്രായപരിധി, ചാൻസ് വ്യവസ്ഥകൾ ഇല്ല.
പരീക്ഷ എഴുതാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം, അതായത്, https://gate2026.iitg.ac.in/ റെഗുലർ ആപ്ലിക്കേഷൻ വിൻഡോ സെപ്റ്റംബർ 28 വരെ നൽകാം. അതിനുശേഷം ലേറ്റ് ഫീ നൽകി ഒക്ടോബർ ഒൻപതുവരെയും അപേക്ഷിക്കാം.
ഗേറ്റ് -ന് അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://gate2026.iitg.ac.in/
- ഹോംപേജിലെ GATE ൻ്റെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക
- നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
- പൂരിപ്പിച്ച അപേക്ഷാ ഫോം സമർപ്പിക്കുക
- കൂടുതൽ വിവരങ്ങൾക്കു പ്രിന്റ് ഔട്ട് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2025 സെപ്റ്റംബർ 28 (Without Late Fee)
Official Website: https://gate2025.iitr.ac.in/
കൂടുതൽ വിവരങ്ങൾക്ക്: GATE 2025 Information Brochure
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: GATE 2025 Registration
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."