DR.RAVI PILLAI ACADEMIC EXCELLENCE SCHOLARSHIP - KERALA
രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്
രവി പിള്ള ഫൗണ്ടേഷനും നോർക്ക റൂട്ട്സും സംയുക്തമായി 2025-26 അധ്യയന വർഷം ആരംഭിക്കുന്ന സ്കോളർഷിപ്പാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്.
1500 വിദ്യാർത്ഥികൾക്കായി 10 കോടി രൂപയാണ് സ്കോളർഷിപ്പ് ആയി നൽകുന്നത്.
സംസ്‌ഥാനത്തെ ഏറ്റവും വിപുലമായ സ്കോളർഷിപ്പ് പദ്ധതിക്കാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിലൂടെ തുടക്കമാകുന്നതെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ. പഠനമികവുളള കേരളീയരായ വിദ്യാർഥികൾക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ വെബ്സൈറ്റ് (https://rpscholarship.norkaroots.kerala.gov.in/) പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലെ ആദ്യ ബാച്ചിലേക്ക് വിദ്യാഥികൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് സെപ്റ്റംബർ 30 നകം അപേക്ഷ നൽകാം. സ്കോളർഷിപ്പ് പദ്ധതിയുടെ പൊതു മാനദണ്ഡങ്ങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്.
ഹയർസെക്കൻഡറി തലത്തിൽ സ്‌റ്റേറ്റ് സിലബസിൽ 950 പേർക്കുംസിബിഎസ്ഇയിൽ 100 ഉം ഐസിഎസ്ഇയിൽ 50 ഉം ഉൾപ്പെടെ 1100 വിദ്യാർഥികൾക്ക് അൻപതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ (ഒന്നേകാൽ ലക്ഷം രൂപ വിതം) 200 വീതം വിദ്യാർഥികൾക്കും ഉൾപ്പെടെ 1500 പേർക്കാണ് ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കുക. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ വിദേശ രാജ്യത്തുളള പ്രവാസി കേരളീയരുടെ (പ്രവാസി ഐ.ഡി കാർഡ് നിർബന്ധം) മക്കൾക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കും നീക്കിവച്ചിട്ടുണ്ട്.
അപേക്ഷിക്കാനുള്ള യോഗ്യത/നിർദ്ദേശങ്ങൾ:
- നിലവിൽ +1 ഇൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഡിഗ്രി 1,2 വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും PG രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആണ് അപേക്ഷിക്കാൻ സാധിക്കുക.
- കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
- കേരളത്തിന് അകത്തോ പുറത്തോ പഠിക്കുന്ന കേരളീയർക്ക് അപേക്ഷിക്കാവുന്നതാണ്.
- +1 വിദ്യാർത്ഥികൾ SSLC ഇൽ മുഴുവൻ വിഷയങ്ങളിലും A+ ഓ CBSE, ICSE വിദ്യാർത്ഥികൾ 90% മാർക്കോ നേടിയിരിക്കണം.
- +2 ഇൽ 85% ഇൽ അധികം മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ഡിഗ്രി തലത്തിൽ അപേക്ഷിക്കാൻ സാധിക്കുക.
- PG തലത്തിൽ അപേക്ഷിക്കുന്നതിനായി സയൻസ് വിദ്യാർത്ഥികൾ ഡിഗ്രി തലത്തിൽ 80% മാർക്കും ആർട്സ്, കോമേഴ്‌സ്,ലോ, മാനേജ്മെന്റ്,മെഡിക്കൽ, ടെക്നിക്കൽ വിദ്യാർത്ഥികൾ 75% മാർക്കും ബിരുദ തലത്തിൽ നേടിയിരിക്കണം.
- ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർക്കേ സ്കോളർഷിപ്പ് അനുവദിക്കുകയുള്ളു.
അയോഗ്യത
- 50,000 രൂപക്ക് മുകളിൽ ഉള്ള ഏതെങ്കിലും സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അർഹരല്ല.
- ഡിസ്റ്റൻസ് ആയി PG പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ
- ആധാർ കാർഡ്
- നാറ്റിവിറ്റി സർട്ടിഫിക്കറ്റ് (SSLC/ജനന സർട്ടിഫിക്കറ്റ്/നാറ്റിവിറ്റി സർട്ടിഫിക്കറ്റ് )
- വരുമാന സർട്ടിഫിക്കറ്റ്
- SSLC സർട്ടിഫിക്കറ്റ്
- SSLC മാർക്ക് ലിസ്റ്റ്/ +2 മാർക്ക് ലിസ്റ്റ്/ ഡിഗ്രി സർട്ടിഫിക്കറ്റ് & മാർക്ക് ലിസ്റ്റ്
- ബോണഫൈഡ് സർട്ടിഫിക്കറ്റ് (മാതൃക: https://t.me/Gatewaytoscholarships/10868)
- ബാങ്ക് പാസ്ബുക്ക് കോപ്പി
- ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ഭിന്ന ശേഷി സർട്ടിഫിക്കറ്റ്
- NRK കാറ്റഗറി ഇൽ അപേക്ഷിക്കുന്നവർക്ക് നോർക്ക പ്രവാസി ഐഡി കാർഡ്
- Tie Breaker Supporting Documents
സ്കോളർഷിപ്പ് തുക
- +1 വിദ്യാർത്ഥികൾക്ക് :50,000 രൂപ.
- ഡിഗ്രി 1,2 വർഷ വിദ്യാർത്ഥികൾക്ക് : 1 ലക്ഷം രൂപ.
- PG രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് : 1.25 ലക്ഷം രൂപ.
സ്കോളർഷിപ്പുകളുടെ എണ്ണം
- ആകെ 1500 സ്കോളർഷിപ്പുകൾ ആണ് നല്കപ്പെടുക. അതിൽ 1100 വിദ്യാർത്ഥികൾ +1 തലത്തിലും 200 വീതം വിദ്യാർത്ഥികൾ ഡിഗ്രി, പിജി തലത്തിൽ നിന്നും ആയിരിക്കും.
- സ്കോളർഷിപ്പുകളുടെ 20% പ്രവാസികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്.
- 5% സ്കോളർഷിപ്പുകൾ ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയത : 2025 സെപ്റ്റംബർ 30
Official Website : https://rpscholarship.norkaroots.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Ravi Pillai Academic Excellence Scholarship
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Ravi Pillai Academic Excellence Scholarship
കൂടുതൽ വിവരങ്ങൾക്ക് : Ravi Pillai Academic Excellence Scholarship
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
SCHOLARSHIP