VIDYADHANAM SCHOLARSHIP SCHEME KERALA
വിദ്യാധനം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
വനിത ശിശുവികസന വകുപ്പ്- വനിതകൾ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം-'വിദ്യാധനം' 'എ' കാറ്റഗറി -2025-26 വർഷത്തേയ്ക്ക് ഓൺലൈൻ വെബ് സൈറ്റ് വഴി അപേക്ഷകൾ ക്ഷണിക്കുന്നത്
വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് സൂചന (1),(2), (3) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 'വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം' എന്ന പദ്ധതിയുടെ പേര് 'വിദ്യാധനം' എന്ന് നാമകരണം ചെയ്ത് കൊണ്ടും, വിവാഹ മോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകൾ. ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകൾ, എന്നിവരെ ടി പദ്ധതിയിൽ "A" കാറ്റഗറിയിലും, എ.ആർ.ടി തെറാപ്പി ചികിൽസയ്ക് വിധയരാകുന്ന HIV ബാധിതരായ വ്യക്തികളെ "B" കാറ്റഗറിയിലും ഉൾപ്പെടുത്തി, സൂചന (5) പ്രകാരം ഉത്തരവായിട്ടുണ്ട്.
സൂചന (4) പ്രകാരം വകുപ്പിൻ്റെ സ്ക്രീമുകളുടെ നിർവ്വഹണ ചുമതല ജില്ലാ വനിത ശിശു വികസന ഓഫീസർമാർക്ക് നൽകി ഉത്തരവായിട്ടുള്ള സാഹചര്യത്തിൽ, മേൽ പരാമർശിച്ചിട്ടുള്ള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി 2025-26 വർഷം 'വിദ്യാധനം' 'എ' കാറ്റഗറിയിലേയ്ക്കുള്ള അപേക്ഷകൾ ഓൺലൈൻ വെബ് സൈറ്റ് വഴി ക്ഷണിക്കുന്നതിനുള്ള നടപടി ജില്ലാ വനിത ശിശു വികസന ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്. ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.
1. BPL (മുൻഗണന) വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് ധനസഹായത്തിന് അർഹതയുളളത്.
2. വിവാഹ മോചിതരായ വനിതകൾ, ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ധന
വനിതാ ശിശു വികസന വകുപ്പ് വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി നടപ്പാക്കുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. https://schemes.wcd.kerala.gov.in/ എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
വനിതകള്‍ ഗൃഹനാഥകളായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള 'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതതു ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 ന് മുന്‍പായി നല്‍കണം. അപേക്ഷകര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളും മക്കള്‍ സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അര്‍ഹരായവരുമായിരിക്കണം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കുമാത്രമേ ധനസഹായത്തിനര്‍ഹതയുള്ളു. ഭര്‍ത്താവ് പേക്ഷിച്ചുപോയ വനിതകള്‍/ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍ (നിര്‍ദ്ദിഷ്ടസര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം)/നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരും, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. https://schemes.wcd.kerala.gov.in/ എന്ന വെബ് സൈറ്റില്‍ പൊതുജന പരാതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ 'എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവില്‍ ക്ലിക് ചെയ്ത് നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കി വേണം അപേക്ഷ നല്‍കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുകയോ https://schemes.wcd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2025 ഡിസംബര്‍ 15
Official Website: https://schemes.wcd.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: WCD Schemes Circular-2025 0483 2950084
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: WCD Kerala Registration
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."