NATIONAL SCHOLARSHIP FOR POST GRADUATE STUDIES (NSP)
ബിരുദാനന്തര പഠനത്തിനുള്ള ദേശീയ സ്കോളർഷിപ്പ് : PG വിദ്യാർത്ഥികൾക്കായുള്ള 3 ലക്ഷം രൂപയുടെ നാഷണൽ സ്കോളർഷിപ്പ് ഫോർ PG അപേക്ഷ ക്ഷണിച്ചു
ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ മന്ത്രാലയം സ്ഥാപിച്ചതാണ് നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് (NSPG) പദ്ധതി. സമൂഹത്തിലെ സാമ്പത്തികമായി ദുർബല വിഭാഗങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ബിരുദാനന്തര പഠനം നടത്തുന്നതിന് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടക്കത്തിൽ ആരംഭിച്ചത്.
PG വിദ്യാർത്ഥികൾക്കായി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ UGC നൽകുന്ന 3 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ആണ് നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്.ഒക്ടോബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കാനാകുക.
ആനുകൂല്യങ്ങൾ
തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിവർഷം 1,50,000 രൂപ നിരക്കിൽ 3,00,000 രൂപ ലഭിക്കുന്നതാണ്. (പ്രതിമാസം 15,000 രൂപ നിരക്കിൽ വർഷത്തിൽ 10 മാസത്തേക്ക് സ്കോളർഷിപ്പുകൾ.)
യോഗ്യത
- അപേക്ഷകൻ ഒന്നാം ബിരുദാനന്തര ബിരുദം നേടുന്നവരായിരിക്കണം.
- ഇതിനകം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അപേക്ഷകർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
- അപേക്ഷകൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ ഒന്നാം വർഷത്തിൽ ചേർന്നിരിക്കണം.
- അപേക്ഷകന് 30 വയസ്സിന് താഴെയായിരിക്കണം.
- അപേക്ഷകൻ മുഴുവൻ സമയ പ്രോഗ്രാമിൽ ചേർന്നിരിക്കണം.
- അപേക്ഷകൻ അംഗീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാം പിന്തുടരുന്നവരായിരിക്കണം.
- PG കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് PG കോഴ്സുകളിൽ നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
- വരുമാന പരിധി ഇല്ല
- റെഗുലർ കോഴ്സ് കളിൽ പഠിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
- സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
- ആകെ 10000 പേർക്ക് ആണ് സ്കോളർഷിപ്പ് ലഭിക്കുക.30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
- ആർട്സ്, ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ്,നിയമം, മാനേജ്മെന്റ്,സയൻസ്, എഞ്ചിനീയറിംഗ്,മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ എന്നിങ്ങനെയുള്ള ഒട്ടു മിക്ക വിഭാഗം PG വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
- ഡിഗ്രിയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആകും തിരഞ്ഞെടുപ്പ്.
- ഒറ്റ പെൺകുട്ടികൾക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ഉണ്ട്.
- പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു NSP സ്കോളർഷിപ്പുകൾ സ്വീകരിക്കാൻ കഴിയില്ല.
അപേക്ഷ രീതി
- കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ആദ്യമായി NSP മുഖേനെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ One Time Registration (OTR) ചെയ്യുക.
- OTR ലഭിച്ച ശേഷം അത് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- തുടർന്ന്, നിങ്ങളുടെ പേർസണൽ, അക്കാഡമിക വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ കാണാവുന്നതാണ്.
- അതിൽ നിന്ന് പ്രസ്തുത സ്കോളർഷിപ്പ് തിരഞ്ഞെടുത്ത ശേഷം ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- സ്കോളർഷിപ്പ് സബ്‌മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക.
ആവശ്യമായ രേഖകൾ
1. ആധാർ കാർഡ്
2. പാസ്‌പോർട്ട് സൈസ് ഫോട്ടോ
3. വിദ്യാഭ്യാസ യോഗ്യതാ മാർക്ക് ഷീറ്റുകൾ/സർട്ടിഫിക്കറ്റുകൾ
4. യോഗ്യതയുള്ള അതോറിറ്റി നൽകുന്ന സാധുവായ വരുമാന സർട്ടിഫിക്കറ്റ്
5. താമസ സർട്ടിഫിക്കറ്റ്
6. യോഗ്യതയുള്ള അതോറിറ്റി നൽകുന്ന ജാതി/സമുദായ സർട്ടിഫിക്കറ്റ്
7. ബാധകമെങ്കിൽ വൈകല്യ സർട്ടിഫിക്കറ്റ്
8. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
9. ആവശ്യമായ മറ്റ് രേഖകൾ
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഒക്ടോബർ 31
Official Website: https://scholarships.gov.in/
കൂടുതൽ വിവരങ്ങൾക്ക്: National Scholarship For Post Graduate Studies
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: NSP : National Scholarship Portal
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








