PNCMAK (Private Nursing College Management Association of Kerala) ONLINE APPLICATION
PNCMAK (Private Nursing College Management Association of Kerala) അപേക്ഷ
PNCMAK (Private Nursing College Management Association of Kerala) കോളേജുകൾക്ക് കീഴിലുള്ള B.Sc Nursing Seats., Post Basic B.Sc Nursing Seats., M.Sc Nursing Seats നഴ്സിംഗ് ഡിഗ്രി കോഴ്സുകൾക്കുള്ള പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു. ഏക ജാലക പ്രവേശന വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. അസോസിയേഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. 47 കോളേജുകളാണ് അസോസിയേഷന്റെ കീഴിൽ ഉള്ളത്. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ പട്ടപ്രകാരം ബി.എസ്.സി. നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കുന്നവർ കേരള ഹയർ സെക്കന്റി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയിലോ തത്തുല്യമായി അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
കേരളത്തിലെ പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ്കളുടെ അസോസിയേഷൻ ആയ PNCMAK 2025-26 വർഷത്തിലേക്കുള്ള അഡ്മിഷൻ ആയി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ഗവൺമെന്റ് ഫീസ് മാത്രമായിരിക്കും വിദ്യാർഥികൾ നൽകേണ്ടി വരിക.
അപേക്ഷാ ഫീസ്:
എല്ലാ അപേക്ഷകർക്കും അപേക്ഷാ ഫീസ് 1200 രൂപയായിരിക്കും, ക്രെഡിറ്റ്/ഡെബിറ്റ്/ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് ഓൺലൈനായി അടയ്ക്കാം. അപേക്ഷാ ഫീസ് ഓൺലൈനായി വിജയകരമായി അടച്ചതിനുശേഷം മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഓഗസ്റ്റ് 20
കൂടുതൽ വിവരങ്ങൾക്ക് : PNCMAK Website
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Online Application PNCMAK
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."