ADDITIONAL PAID BUILDING PERMIT FEES REFUND MALAYALAM
വാങ്ങിയ അധിക ബിൽഡിംഗ് പെർമിറ്റ് ഫീസ് തിരികെ നൽകുന്നു
പെർമിറ്റ് ഫീസ് റീഫണ്ട് : വാങ്ങിയ അധിക പെർമിറ്റ് ഫീസ്
സർക്കാർ ഉത്തരവ് G.O. (MS)97/ 2024 തിയതി 30/07/ 2024 പ്രകാരം 10/ 04/ 2023 മുതൽ വാങ്ങിയ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്/ പെർമിറ്റ് ഫീസ് / റഗുല റൈസേഷൻ ഫീസ് എന്നിവ പുതുക്കിയ നിരക്ക് പ്രകാരം തിരികെ നൽകുന്നതിനുള്ള അപേക്ഷ നൽകുന്നുതിനുള്ള സംവിധാനം ILGMS ൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതു ജനങ്ങൾക്ക് https://citizen.lsgkerala.gov.in/ എന്ന പോർട്ടലിലെ ബിൽഡിംഗ്സ് (കെട്ടിടങ്ങൾ) എന്ന മെയിൻ സർവ്വീസിൽ ബിൽഡിംഗ കൺസ്ട്രക്ഷൻ ( കെട്ടിട നിർമ്മാണ എന്ന സബ് സർവ്വീസിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷാ ഫീസ് / പെർമിറ്റ് ഫീസ് / റഗുല റൈസേഷ റൈസേഷൻ ഫീസ് എന്നിവ തിരികെ ലഭിക്കുന്നതിനുളള അപേക്ഷ എന്ന സർവ്വീസ് വഴി അപേക്ഷ നൽകാവുന്നതാണ് Checklist: ആവശ്യമായ രേഖകൾ
1. ബാങ്ക് പാസ് ബുക്ക് / റദ്ദാക്കിയ ചെക്ക് ലീഫ് (അക്കൗണ്ട് നമ്പർ, അക്കൗണ്ട് ഉടമയുടെ പേര്, ബാങ്കിൻ്റെ പേര്, IFSC ദൃശ്യമാകണം)
2. ബിൽഡിംഗ് പെർമിറ്റ് (പെർമിറ്റ് ഫീസ് റീഫണ്ടിനായി) / സഞ്ചയ സോഫ്‌റ്റ്‌വെയറിൽ നിന്നുള്ള ഒക്യുപൻസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (റെഗുലറൈസേഷൻ ഫീസ് റീഫണ്ടിനായി)
3. അടച്ച ഫീസിൻ്റെ രസീതുകൾ (അപേക്ഷാ ഫീസ്/പെർമിറ്റ് ഫീസ്/റെഗുലറൈസേഷൻ ഫീസ്) / രസീത് നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള സ്വയം സത്യവാങ്മൂലം (രസീത് നമ്പറും തീയതിയും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം)
4. പ്ലെയിൻ പേപ്പറിൽ തയ്യാറാക്കിയ റീഫണ്ട് അപേക്ഷ ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. https://citizen.lsgkerala.gov.in/ പോർട്ടലിലെ ഓൺലൈൻ സംവിധാനം വഴി റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."