MANGALYA SAMUNNATHI SCHEME
മംഗല്യ സമുന്നതി പദ്ധതി
മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2024 ജനുവരി 1 നും ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 12 നകം സമർപ്പിക്കണം.
ലഭിക്കുന്ന അപേക്ഷകളിൽ നിന്ന്, ഏറ്റവും കുറവ് വരുമാനമുള്ളവരെയാണ്, പരിഗണിക്കുന്നത്. അവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യത്തിന്, ആനുപാതികമായി മുന്നോക്ക സമുദായ കോർപ്പറേഷൻ ധന സഹായം നൽകും.
- അപേക്ഷകർ മുൻഗണന AAY (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ റേഷൻകാർഡ് ഉടമകളായിരിക്കണം.
- വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ /അമ്മ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
- മാതാപിതാക്കൾ മരണപ്പെട്ട/ ഉപേക്ഷിച്ച പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തിയായിരിക്ക ണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.)
- മൂന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങ ളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹത്തിനാണ് ധനസഹായം നൽകുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും ഒരുലക്ഷം (1,00,000/-) രൂപ കവിയാൻ പാടുള്ളതല്ല.
- വിവാഹിതയായ പെൺകുട്ടിയുടെ പ്രായം വിവാഹ തീയതിയിൽ 18 വയസ്സോ അതിന് മുകളിലോ ആയിരിക്കണം.
- 2023 ജനുവരി 1 നും 2023 ഡിസംബർ 31 നും ഇടയിൽ (2 തീയതികളും ഉൾപ്പെടെ) വിവാഹിതരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത.
- അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണമായിട്ടുള്ളതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
- ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. ധനസഹായം അപേക്ഷകൻ്റെ/ അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറുന്നതാണ്.
- അപേക്ഷകൾ വിജ്ഞാപന തീയതി മുതൽ നിശ്ചിത ദിവസത്തിനുള്ളിൽ കോർപ്പറേഷ നിൽ ലഭ്യമായിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവ ശാലും സ്വീകരിക്കുന്നതല്ല.
- ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുളളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കുന്നതാണ്. ഒരേ വരുമാനപരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ
- ഭിന്നശേഷിക്കാർ
- മാതാപിതാക്കൾ നഷ്ടപ്പെട്ടവർ
- വിവാഹിതയായ പെൺകുട്ടിയുടെ പ്രായം
എന്നീ മാനദണ്ഡങ്ങൾക്ക് മുൻതൂക്കം നൽകിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.
അപേക്ഷയോടൊപ്പം ചുവടെ ചേർക്കുന്ന രേഖകൾ
1. വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
2. അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിൽ ഒരു വർഷത്തിനുള്ളിൽ എടുത്ത കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്നത്). (വ്യക്തിഗത വാർഷിക വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)
3. പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന രേഖ (വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് /SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജിൻ്റെ സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പ്)
4. റേഷൻ കാർഡിൻ്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) (അപേക്ഷകരും വിവാഹിതയായ പെൺകുട്ടിയും ഉൾപ്പെട്ടിരിക്കണം)
5. അപേക്ഷക/ അപേക്ഷകൻ്റെയും പെൺകുട്ടിയുടേയും ആധാറിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
6. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ (SSLC Certificate/ Birth Certificate) (സ്വയം സാക്ഷ്യപ്പെടുത്തിയത്)
7. പെൺകുട്ടിയുടെ വിവാഹ ക്ഷണക്കത്ത് (ഒറിജിനൽ).
8. അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിൻ്റെ ആദ്യ പേജിൻ്റെ പകർപ്പ്.
9. മാതാപിതാക്കൾ മരണപ്പെട്ടുപോയ പെൺകുട്ടിയാണ് അപേക്ഷ സമർപ്പിക്കു ന്നതെങ്കിൽ മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പ്.
10. മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ പെൺകുട്ടിയാണ് അപേക്ഷകയെങ്കിൽ ആ വിവരം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ലഭ്യമാക്കണം.
11. വിവാഹിതയായ പെൺകുട്ടിയുടെ ഭർത്താവിന് അപേക്ഷ സമർപ്പിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
NB:
1. അപൂർണ്ണമായതോ ആവശ്യമായ രേഖകൾ ഹാജരാക്കാത്തതോ ആയ അപേക്ഷകൾ അറിയിപ്പുകൂടാതെ നിരസിക്കുന്നതാണ്.
2. അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ "മംഗല്യ സമുന്നതി (2024-25) പദ്ധതിയിലേയ്ക്കുള്ള അപേക്ഷ" എന്ന് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഫെബ്രുവരി 12
Official Website: https://www.kswcfc.org/
കൂടുതൽ വിവരങ്ങൾക്ക്: Mangalya Samunnathi Scheme 2024-25
ഫോൺ : 0471-2311215 , 6238170312
അപേക്ഷാഫോം ലിങ്ക് : Mangalya Samunnathi Scheme 2024-25
Download Detiles
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."