CALICUT UNIVERSITY GRADUATION CEREMONY REGISTRATION

CALICUT UNIVERSITY GRADUATION CEREMONY REGISTRATION

GRADUATION CEREMONY(U.G) - 2025 
Calicut University Graduation Ceremony

കാലിക്കറ്റ് സർവകലാശാലാ ഗ്രാജ്വേഷൻ സെറിമണി അപേക്ഷിക്കാം

ഗ്രാജ്വേഷൻ സെറിമണി : കൂടുതൽപ്പേർക്ക് അവസരം ജൂലൈ 15 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ബിരുദദാന ചടങ്ങായ ‘ഗ്രാജ്വേഷൻ സെറിമണി 2025’ - ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ 15 വരെ നീട്ടി. 2022 പ്രവേശനം ബി.വോക്, 2022 അധ്യയന വർഷം സർവകലാശാലയുടെ വിവിധ ഓട്ടോണമസ് കോളേജുകളിൽ പ്രവേശനം നേടിയവർ, 2020 പ്രവേശനം ബി.ആർക്., 2021 പ്രവേശനം ബി.ടെക്. എന്നിവയിൽ യോഗ്യരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2500/- രൂപയാണ് ഫീസ്. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കു ന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും. ചടങ്ങ് വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29-ന് തുടങ്ങും. ബിരുദദാന ചടങ്ങ് നടക്കുന്ന ജില്ല, തീയതി, കേന്ദ്രം എന്നിവ ക്രമത്തിൽ : 1. വയനാട് - ജൂലൈ 29 - എൻ.എം.എസ്.എം. ഗവ കോളേജ് കല്പറ്റ. 2. കോഴിക്കോട് - ജൂലൈ 30 - ഫാറൂഖ് കോളേജ്. 3. മലപ്പുറം - ആഗസ്റ്റ് ആറ് - എം.ഇ.എസ്. കോളേജ് പൊന്നാനി. 4. പാലക്കാട് - ആഗസ്റ്റ് ഏഴ് - അഹല്യ കോളേജ് ( സ്കൂൾ ഓഫ് കോമേഴ്‌സ് ആന്റ് മാത്തമാറ്റിക്സ് ) പാലക്കാട്. 5. തൃശ്ശൂർ - ആഗസ്റ്റ് 12 - വിമല കോളേജ് തൃശ്ശൂർ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . 

ആവശ്യമായ രേഖകൾ

. ഫോട്ടോ

. എസ്. എസ്. എൽ. സി മാർക്ക്‌ ഷീറ്റ്

. പ്ലസ് ടു മാർക്ക് ഷീറ്റ്

. ഡിഗ്രി പ്രൊവിഷണൽ സർട്ടിഫിക്കറ്റ്

• കൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ്

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല

കാലിക്കറ്റ് സർവകലാശാലയിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ രേഖകളും ഇനിമുതൽ സർവകലാ ശാലയിൽ സമർപ്പിക്കേണ്ടതില്ല.

വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . 

Official Website : https://www.uoc.ac.in/

കൂടുതൽ വിവരങ്ങൾക്ക്: Graduation Ceremony - Registration

ഫോൺ : 0494 2407200, 0494 2407239, 0494 2407267.

ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ  : Calicut University Degree Student Login

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Calicut University Graduation Ceremony

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal