AYYANKALI TALENT SEARCH SCHOLARSHIP KERALA
അയ്യങ്കാളി ടാലന്റ് സെർച്ച് സ്‌കോളർഷിപ്പ് : അപേക്ഷിക്കാം
സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 4, 7 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയതും നിലവിൽ 5, 8 ക്ലാസുകളിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ചേർന്ന് പഠനം നടത്തുന്നതുമായ പട്ടികജാതി വിദ്യാർഥികൾക്കുള്ള 2026-27 അധ്യയന വർഷത്തെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളർഷിപ്പിന് ജൂലൈ 15 വരെ ഇഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷ ഫോം ബ്ലോക്ക്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് ബ്ലോക്ക്/കോർപ്പറേഷൻ/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെടണം.
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷസർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്നവരും നാല്, ഏഴ് ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക്, സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം, കലാകായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ എന്നിവ സഹിതം അപേക്ഷിക്കണം. താമസ പരിധിയിലെ തദ്ദേശസ്വയംഭരണ സ്ഥാപത്തിലെ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം.
പട്ടികവർഗ വിഭാഗത്തിലെ പി.വി.റ്റി.ജി വിഭാഗത്തിൽപ്പെട്ടവരും, അരനാടൻ, കൂടിയ, മഹാമലസർ, പള്ളിയൻ, തച്ചനാടൻ മൂപ്പൻ, മലപ്പണിക്കർ, മലപണ്ടാരം, അടിയാൻ, എരവാളൻ, ഹിൽ പുലയ, ഇരുള, മലസർ, മലയൻ, മുഡുഗർ, മലവേട്ടുവൻ, പണിയൻ തുടങ്ങിയ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ 'ബി' ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷിക്കാം.
സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികളുടെ തെരഞ്ഞെടുക്കപ്പെടുന്ന സമയത്തെ പഠന നിലവാരം തുടർന്നു വരുന്ന വാർഷിക പരീക്ഷകളിൽ കുറയുകയാണെങ്കിൽ സ്‌കീമിൽ നിന്നും ഒഴിവാക്കുന്നതാണ്. അപേക്ഷകരായ 5, 8 ക്ലാസുകളിലെ വിദ്യാർഥികൾ യഥാക്രമം കാറ്റഗറി-1 യു.പി വിഭാഗത്തിലേക്കും, കാറ്റഗറി-2 ഹൈസ്‌കൂൾ വിഭാഗത്തിലേക്കും ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്ത് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസ്/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നം.: 0471-2304594, 2303229.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 ജൂലൈ 15
Official Website: https://scdd.kerala.gov.in/
അപേക്ഷാഫോം ലിങ്ക് : Ayyankali Scholarship Application PDF Form
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








