BACKWARD CLASSES DEVELOPMENT DEPARTMENT TOOLKIT GRANT KERALA
കരകൗശല വിദഗ്ധർക്ക് ടൂൾകിറ്റ് ഗ്രാന്റ് : അപേക്ഷിക്കാം
ടൂൾകിറ്റ് ഗ്രാന്റ്, മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുളള ധനസഹായം എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി 31.05.2025 |
പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് 2025-26 വർഷം അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.https://bwin.kerala.gov.in/ പോർട്ടൽ മുഖേന മേയ് 31നകം അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് : 0474 2914417, എറണാകുളം മേഖലാ ഓഫീസ് : 0484 - 2429130, പാലക്കാട് മേഖലാ ഓഫീസ് : 0492 - 2222335, കോഴിക്കോട് മേഖലാ ഓഫീസ് : 0495 - 2377786.
പരമ്പരാഗത കരകൗശല വിദഗ്ദ്ധർക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങൾക്ക് ഗ്രാന്റും നൽകുന്ന പദ്ധതി മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും
1 അപേക്ഷകർ സംസ്ഥാനത്തെ പരമ്പരാഗത കരകൌശല തൊഴിൽ ചെയ്യുന്ന, മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
2 അപേക്ഷക/ അപേക്ഷകൻ കേരളീയനായിരിക്കണം.
3 അപേക്ഷക/ അപേക്ഷകൻ നിലവിൽ പരമ്പരാഗത കരകൗശലതൊഴിൽ ചെയ്യുന്നവ രായിരിക്കണം.
4 കുടുംബ വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
5 അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 20,000/- രൂപ ആയിരിക്കും.
6 അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
7 ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
8 രണ്ടു പെൺകുട്ടികളിൽ കൂടുതൽ ഉള്ളവർ/ഭിന്നശേഷിയുള്ളവർ/10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
9 തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ആവശ്യമെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പരമാവധി 3 മാസം വരെ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ടൂൾക്കിറ്റ് ഗ്രാൻ്റിനായി തെരഞ്ഞെടുക്കുന്നു. നേരത്തെ പരിശീലനം ലഭ്യമായിട്ടുള്ളവർക്ക് ടൂൾക്കിറ്റ് ഗ്രാൻറിന് മാത്രമായും അപേക്ഷിക്കാവുന്നതാണ്.
10 ഇതേ ആവശ്യത്തിന് തദ്ദേശസ്വയംഭരണ ഏജൻസികളിൽ നിന്നോ അപേക്ഷിക്കേണ്ടതില്ല. KADCO സ്ഥാപനത്തിൽ നിന്നോ സർക്കാർ നിന്നോ ആനുകൂല്യം ലഭിച്ചവർ
11 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന ചെലവ്, സ്റ്റൈപ്പൻ്റ്, ടൂൾകിറ്റ് എന്നിവയ്ക്കുള്ള പരമാവധി തുക രണ്ട് ഗഡുക്കളായി അനുവദിക്കുന്നതാണ്. ആദ്യ ഗഡു കൈപ്പറ്റി വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് രണ്ടാം ഗഡു അനുവദിക്കുന്നതാണ്.
12 പണിയായുധങ്ങൾ അപേക്ഷകൻ്റെ തൊഴിലിനനുസൃതമായി തെരഞ്ഞെടുക്കേണ്ടതാണ്. പണി ആയുധങ്ങൾ ISI/BIS നിലവാരത്തിലുള്ളതായിരിക്കണം.
13 അപേക്ഷകർക്ക് ഉചിതമെന്നു തോന്നുന്ന നിലവാരമുള്ള ഏജൻസികളിൽ നിന്ന് പണിയായുധങ്ങൾ വാങ്ങാവുന്നതാണ്.
14 ടി ധനസഹായ പദ്ധതി പരമ്പരാഗത തൊഴിൽ നവീകരണത്തിന് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ളതാണ്. നിലവാരമുള്ള ഉപകരണങ്ങൾ/പണിയായുധങ്ങൾ ആയിരിക്കണം വാങ്ങേണ്ടത്. കമ്പനികളുടെ
15 ആനുകൂല്യതുക പ്രവർത്തന മൂലധനമായി ഉപയോഗിക്കാൻ പാടുളളതല്ല.
16 www.bin.kerala.gov.in മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
17 അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
18 യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
19 ബന്ധപ്പെട്ട അധികാരിയിൽ റവന്യൂ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
20 ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
21 അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/പ്രസിഡൻ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്), ആധാർ കാർഡിൻ്റെ പകർപ്പ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
22 ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, www.bwin.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
23 കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 മെയ് 31
Official Website: https://bwin.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Backward Classes Development Department Toolkit Grant
ഫോൺ: 0495 2377786.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Assistance to Traditional Pottery makers
കൂടുതൽ വിവരങ്ങൾക്ക് : Backward Classes Development Department Toolkit Grant
ഫോൺ: 0495 2377786.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Assistance to Traditional Pottery makers
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
SCHEME