ASSISTANCE TO TRADITIONAL POTTERY MAKERS KERALA - MALAYALAM
പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന മൺപാത്ര ധനസഹായം,ടൂൾകിറ്റ് ഗ്രാന്റ് എന്നിവയുടെ 2025 -2026 വർഷത്തെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30 -06-2025 തീയതിൽ നിന്നും 11-07-2025 വരെ ദീർഘിപ്പിച്ച വിവരം അറിയിച്ചുകൊള്ളുന്നു.
ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം.
www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം https://bwin.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചുവിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 31.
കൊല്ലം മേഖലാ ഓഫീസ് - 0474 - 2914417
എറണാകുളം മേഖലാ ഓഫീസ് - 0484 - 2429130
പാലക്കാട് മേഖലാ ഓഫീസ് - 0492 - 2222335
കോഴിക്കോട് മേഖലാ ഓഫീസ് - 0495 - 2377786
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-05-2025
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ്സ് കവിയാത്ത സംസ്ഥാനത്തെ മറ്റു സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട നിലവില്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. https://bwin.kerala.gov.in/ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 10 വരെ അപേക്ഷ നല്‍കാം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി പ്രസ്തുത തൊഴിൽ അന്യം നിന്ന് പോകാതെ നിലനിർത്തുന്നതിനും ടി തൊഴിലിലേക്ക് പുതുതലമുറയെക്കൂടി ആകൃഷ്ടരാക്കുന്നതിനും മൺപാത്ര ഉപയോഗത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.
1 അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
2 അപേക്ഷകൻ കേരളീയനായിരിക്കണം
3 കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
4 അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 50,000/- രൂപ ആയിരിക്കും. ആകെ ഉപകരണങ്ങൾ/വർക്ക് ഷെഡ്, ചൂള എന്നിവയുടെ നിർമ്മാണം എന്നീ ചെലവുകളുടെ 50% എന്ന നിബന്ധനയ്ക്ക് വിധേയമായി നിയമാനുസൃതം കരാർ ഒപ്പിടുമ്പോൾ 50% തുക (പരമാവധി 25,000/- രൂപ) ആദ്യഗഡുവായി അനുവദിക്കുന്നു. നിർമ്മാണം പൂർത്തിയാക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തിൻ്റേയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയർ/ ഏതെങ്കിലും ലെസെൻസ്‌ഡ് എഞ്ചിനീയർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കേറ്റിന്റയും അടിസ്ഥാനത്തിൽ ഫണ്ടിൻ്റെ ലഭ്യത അനുസരിച്ച് മാത്രം രണ്ടാം ഗഡു അനുവദിക്കുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ നിർബന്ധമാണ്.
5 മൺപാത്ര വിപണനം മാത്രം നടത്തുന്നവർക്ക് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതല്ല.
6 അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
7 നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവരായിരിക്കണം.
8 ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
9 https://bwin.kerala.gov.in/ മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
10 അപേക്ഷയിൽ മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
11 യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
12 അപേക്ഷിക്കുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ ആദ്യപേജിൻ്റെ പകർപ്പ്, വസ്തുവിന്റെ കെവെശാവകാശ സർട്ടിഫിക്കറ്റ്. നിലവിൽ നിർമ്മാണതൊഴിൽ പെയ്യുന്നവരാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി/സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, ഇതേ ആവശ്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (സെക്രട്ടറി ഒപ്പുവെച്ചത്). ഖാദി ബോർഡിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, വെള്ള കടലാസിൽ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട്, അപേക്ഷകൻ മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
13 ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
14 ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
15 ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, https://bwin.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
16 പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.
17 കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31.05.2025.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജൂലൈ 11
Official Website: https://bwin.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Assistance to Traditional Pottery makers
ഫോൺ: 0495 2377786.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Assistance to Traditional Pottery makers
കൂടുതൽ വിവരങ്ങൾക്ക് : Assistance to Traditional Pottery makers
ഫോൺ: 0495 2377786.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Assistance to Traditional Pottery makers
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
SCHEME