KERALA PSC DEPARTMENTAL TEST NOTIFICATION
DEPARTMENT TEST - NOTIFICATION - JULY 2025

കേരള പിഎസ്‌സി ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ്
ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് - ജൂലൈ 2025
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2025 ജൂലൈ വിജ്ഞാപനപ്രകാരം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 2025 ആഗസ്റ്റ് 06 രാത്രി 12 മണി വരെ സ്വീകരിക്കുന്നതാണ്. നിശ്ചിത സമയത്തിനു മുൻപു തന്നെ e-payment സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ മുഖേനയല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യേഗിക വെബ്സൈറ്റായ www.keralapsc.gov.in ലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം പരീക്ഷാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. മുൻ പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുളള പരീക്ഷാർത്ഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യുവാനോ ഒന്നിൽ കൂടുതൽ പ്രൊഫൈൽ നിലനിർത്തുവാനോ പാടുള്ളതല്ല. അവർ പ്രസ്തുത രജിസ്ട്രേഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. സർവ്വീസിലുളള കാഴ്ചപരിമിതരായ പരീക്ഷാർതഥികൾക്ക് വേണ്ടി നടത്തുന്ന വാചാ പരീക്ഷ (Viva-voce) -ക്ക് (G.O(P)No.31/11/P&ARD dated 7-9-2011 (۰) അപേക്ഷിക്കുവാൻ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്. ആയതിനാൽ കാഴ്ചപരിമിതരായ പരീക്ഷാർത്ഥികൾ ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല.
കേരള പിഎസ്‌സി ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ്
കേരള പബ്ലിക് സർവീസ് കമ്മീഷൻ 05.03.2003 ലെ പതിനേഴാം തീരുമാനപ്രകാരം, കേരള സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമായി വകുപ്പ് പരീക്ഷകൾ നടത്തുന്നു. കൂടാതെ, ഈ വകുപ്പ് പരീക്ഷകൾ ജീവനക്കാരന് അവന്റെ/അവളുടെ യോഗ്യതകളെ അടിസ്ഥാനമാക്കി സ്ഥാനക്കയറ്റം ലഭിക്കാൻ സഹായിക്കും. ഈ ലേഖനത്തിൽ, കേരള പിഎസ്‌സി വകുപ്പുതല പരീക്ഷാ യോഗ്യതാ മാനദണ്ഡങ്ങൾ, ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, വകുപ്പുതല പരീക്ഷകളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ എന്നിവ ഞങ്ങൾ പങ്കിടുന്നു.
കേരള പിഎസ്‌സി ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്കുള്ള യോഗ്യതാ മാനദണ്ഡം
സാധാരണയായി, ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകൾ വർഷത്തിൽ രണ്ടുതവണയാണ് നടത്തുന്നത് - ജനുവരി, ജൂലൈ മാസങ്ങളിൽ. കേരള പിഎസ്‌സി ഡിപ്പാർട്ട്‌മെന്റൽ പരീക്ഷ എഴുതാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8.11.1963 ലെ ജിഒ (പി) നമ്പർ 481/പബ്ലിക് (സ്പെഷ്യൽ) ഡിപ്പാർട്ട്‌മെന്റിലെയും അതിൽ പുറപ്പെടുവിച്ച ഭേദഗതികളിലെയും എല്ലാ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.
അതത് സർക്കാർ ജോലികളിൽ ജോലി ചെയ്യുന്ന അപേക്ഷകർക്ക് കേരള പിഎസ്‌സി ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
കേരള പിഎസ്‌സി ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് പരീക്ഷാ യോഗ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാണാം.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ആഗസ്റ്റ് 06
Official Website: https://www.keralapsc.gov.in
കൂടുതൽ വിവരങ്ങൾക്ക്: Kerala PSC Departmental Test
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Kerala PSC Departmental TEST Registration
ONE CLICK POSTER DOWNLOADING TOOL
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."