SSLC EXAMINATION 2025 RESULT KERALA
SSLC 2025 പരീക്ഷാ ഫലം മെയ് 9 ന് പ്രസിദ്ധീക്കും
എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9 വെള്ളിയാഴ്ച; മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു ർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് ഒൻപതിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ശിവൻകുട്ടി. പരീക്ഷാ ഫല തീയതി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9 വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് ഘട്ടങ്ങളിലായി നടന്ന മൂല്യ നിർണ്ണയം പൂർത്തിയാക്കി മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു. 4,27,021 വിദ്യാർഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. എസ്‌എസ്‌എൽസി പരീക്ഷാ ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും മെയ് 9ന് തന്നെ പ്രഖ്യാപിക്കും. ഈ വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26നാണ് അവസാനിച്ചത് സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 - 26 വരെ രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു മൂല്യ നിർണ്ണയം നടത്തിയത്. ഇതുകഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൽ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായിട്ടാണ് 4,27,021 വിദ്യാർഥികൾ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്.
SSLC ഫലം എങ്ങനെ അറിയാം
Step: 1
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ https://results.kite.kerala.gov.in
- ഹോംപേജില്‍, 'Kerala SSLC Result 2023'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Step: 2
- പുതിയൊരു ലോഗിൻ വിൻഡോ സ്ക്രീനിൽ തെളിഞ്ഞ് വരും.
- രജിസ്ട്രേഷൻ നമ്പറും, ജനന തിയതിയും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.
Step: 3
- പരീക്ഷാ ഫലം കാണാൻ സാധിക്കും.
- ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
മൊബൈൽ ആപ്പ് വഴി എങ്ങനെ ഫലം അറിയാം
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Saphalam' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ആപ്പ് ഓപ്പൺ ചെയ്ത് വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
- ശേഷം ഓപ്പൺ ആകുന്ന വിൻഡോയിൽ ഫലം കാണാൻ സാധിക്കും
പ്ലസ് വൺ അഡ്മിഷൻ എങ്ങനെ അപേക്ഷിക്കാം (2022-23 ഏകജാലകം HSCAP MODEL)
ONE CLICK POSTER DOWNLOADING TOOL
USK login
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."