HOW TO APPLY PLUS ONE ADMISSION 2023 KERALA

HOW TO APPLY PLUS ONE ADMISSION 2023 MALAYALAM

How to apply plus one admission malayalam online posters


പ്ലസ് വൺ അഡ്മിഷൻ എങ്ങനെ അപേക്ഷിക്കാം


( 2023-24 പ്രോസ്പെക്ട്സ് പ്രകാരം ഉള്ളത്.

2024-25 വർഷത്തെ പ്രോസ്‌പെക്ട്‌സിൽ ചിലപ്പോൾ മാറ്റം വന്നേക്കാം)


പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കേരള പ്ലസ് വൺ പ്രവേശനം 2023 hscap.kerala.gov.in ൽ ഉടൻ ആരംഭിക്കും. കേരള SSLC പരീക്ഷകൾ 2023 അല്ലെങ്കിൽ തത്തുല്യമായ 10-ാം ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് DHSE കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകൾ/ജൂനിയർ കോളേജുകളിൽ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്.


വിദ്യാർത്ഥികൾ അവരുടെ എസ്എസ്എൽസി രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും വിശദാംശങ്ങൾ സമർപ്പിക്കുകയും വേണം. HSCAP അല്ലെങ്കിൽ ഹയർ സെക്കൻഡറി കോമൺ അഡ്മിഷൻ പോർട്ടലിൽ അപേക്ഷകൾ ലഭിച്ചുകഴിഞ്ഞാൽ, ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. വിദ്യാർത്ഥിയുടെ മെറിറ്റിന്റെയും തിരഞ്ഞെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തുക.


ആദ്യം റിലീസ് ചെയ്തതിന്റെ ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്, അതിനുശേഷം രണ്ട് ലിസ്റ്റുകൾ - ഒന്നും രണ്ടും അലോട്ട്‌മെന്റ് റിലീസ് ചെയ്യുന്നു. മുഴുവൻ പ്രക്രിയയും ഓൺലൈനിലാണ്. അതേസമയം, HSCAP പ്ലസ് വൺ പ്രവേശന പ്രക്രിയയുടെ ഷെഡ്യൂളിലെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്. ഷെഡ്യൂളും വിശദാംശങ്ങളും ഓൺലൈനായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 2023 ജൂലൈ 25 വരെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.


HOW TO APPLY PLUS ONE ADMISSION KERALA PDF :- PDF LINK


  • അപേക്ഷകർ hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, 'Create Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ചോദിച്ചത് പോലെ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.
  • ഒരിക്കൽ നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഹോം പേജിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കുക.

"DHSE ഓൺലൈനായി വ്യത്യസ്ത ജില്ലകളിലേക്ക് അപേക്ഷിക്കുന്നവർ വ്യത്യസ്ത അപേക്ഷാ ഫോം സമർപ്പിക്കേണ്ടതാണ്. VHSE ക്ക് അപേക്ഷിക്കുന്നവർ എത്ര ജില്ലയിലേക്ക് അപേക്ഷിക്കുകയാണെങ്കിലും ഒരു അപേക്ഷാ ഫോം വഴി അപേക്ഷിച്ചാൽ മതി. അത് പോലെ DHSE അപേക്ഷാ സമർപ്പിച്ചവർക്ക് VHSE ക്കും അപേക്ഷിക്കാവുന്നതാണ്."



പ്ലസ് വൺ ഓൺലൈൻ അപേക്ഷ നൽകുന്നതിന് സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ പത്താം തരം പഠന സ്‌കീം Others ആയിട്ടുള്ളവർ

  • മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രെഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
  • വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോപ്പി അപ്‌ലോഡ് ചെയ്യണം.

(എന്നാൽ പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.)


പ്ലസ് വൺ പ്രവേശനം അറിയേണ്ട കാര്യങ്ങൾ


വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമീപ സ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണ് ഉള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ്‌ പ്രവേശന നടപടികൾ.


സയൻസ് വിഭാഗം: 


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.


ഹ്യുമാനിറ്റീസ് വിഭാഗം: 


ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.


കൊമേഴ്സ് വിഭാഗം: 


ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.


പ്ലസ് വൺ അപേക്ഷകരുടെ ശ്രദ്ധക്ക് (ക്ലബ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പ്)

  • സ്കൂൾ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ നിശ്ചിത മാതൃകയിൽ തന്നെ തയ്യാറാക്കുക.
  • വിവിധ ക്ലബ്ബുകളിൽ അംഗമായ കുട്ടികൾ  നൽകേണ്ട സർട്ടിഫിക്കറ്റിന്റെ ഒരു ഫോർമാറ്റ് ഇത്തവണ പ്രോസ്പെക്ടസിന്റെ കൂടെ Appendix 4 ആയി നൽകിയിട്ടുണ്ട്.
  • ഈ ഫോർമാറ്റിൽ അല്ലാത്ത ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് സ്വീകരിക്കുന്നതല്ല.
  • ഓൺലൈൻ അപേക്ഷാ സമയത്ത് ക്ലബ്ബ് അംഗമാണ് എന്ന് ടിക്ക് ചെയ്തു കഴിഞ്ഞാൽ നിർബന്ധമായും ആ സർട്ടിഫിക്കറ്റിന്റെ നമ്പറും തീയതിയും രേഖപ്പെടുത്തേണ്ടതുണ്ട്.
  • അല്ലാതെ ഒരിക്കലും ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താൻ കഴിയില്ല.
  • മറ്റു ഫോർമാറ്റുകളിൽ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുള്ള വിദ്യാർത്ഥികൾ നിർദ്ദേശിക്കപ്പെട്ട ഫോർമാറ്റിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും വേറെ വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടതാണ്.
  • ഓരോ സർട്ടിഫിക്കറ്റുകൾക്കും പ്രത്യേക നമ്പറും തീയതിയും ഉണ്ടായിരിക്കണം

PLUS ONE ADMISSION BONUS POINTS KERALA 2023-24

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്ന ബോണസ് പോയിന്റുകൾ 2023-24

  • പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
  • SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
  • താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  • കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
  • ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്.
  • NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം) സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
  •  Little Kites A Grade Certificate അംഗങ്ങൾക്ക് 1 ബോണസ് പോയിൻറ് ലഭിക്കും. ഒരു കുട്ടിക്ക് ലഭിക്കുന്ന പരമാവധി ബോണസ് 10 ആയിരിക്കണമെന്നാണ് നിർദ്ദേശം.

(പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് NCC/Scout & Guides/ SPC / Little Kites A Grade എന്നിങ്ങനെയുള്ള ബോണസ് പോയിന്റിന് അർഹത ഉണ്ടായിരിക്കില്ല.)


അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്. കൂടാതെ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സംശയ നിവൃത്തിയ്ക്കായി മേഖല തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്.


PLUS ONE DHSE HELP DESK NUMBER 2023-24 KERALA

State Processing Centre

: 0471 2529857


: 0471 2529856


: 0471 2529855



ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്

KERALA HSS SCHOOL LIST FOR +1 ADMISSION

( 2023-24 പ്രോസ്പെക്ട്സ് പ്രകാരം ഉള്ളത്.

2024-25 വർഷത്തെ പ്രോസ്‌പെക്ട്‌സിൽ ചിലപ്പോൾ മാറ്റം വന്നേക്കാം)


തിരുവനന്തപുരം  List Link

കൊല്ലം  List Link

പത്തനംതിട്ട  List Link

ആലപ്പുഴ  List Link

കോട്ടയം  List Link

ഇടുക്കി  List Link

എറണാകുളം  List Link

തൃശ്ശൂർ List Link

പാലക്കാട്  List Link

മലപ്പുറം  List Link

കോഴിക്കോട്  List Link

വയനാട്  List Link

കണ്ണൂർ  List Link

കാസർഗോഡ്  List Link


കോഴ്സ് ലിസ്റ്റ്


സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകൾ 


JOIN eSevakan Whatsapp Update


PLUS ONE DATA COLLECTION FORM MALAYALAM


+1 Admission Data Collection Form Malayalam


plus one admission poster kerala

kerala online service update

kerala plus one admission

plus one admission poster malayalam

+1 admission kerala

online service csc poster malayalam

kerala online service advertisementmalayalam

Join eSevakan Online Service Update Whatsapp Community

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal