APPLY FOR ACCIDENT GD COPY

APPLY FOR ACCIDENT GD COPY MALAYALAM

Accident GD Copy Kerala

ജി‍ഡി എൻട്രി അപേക്ഷ

 വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് ലഭിക്കാൻ ചിലപ്പോഴൊക്കെ പൊലീസിന്റെ ജി‍ഡി എൻട്രി ആവശ്യമായി വരാറുണ്ട്. വലിയ ക്ലൈം ആണെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ചിലപ്പോഴൊക്കെ ജിഡി എൻട്രി നിർബന്ധമായി ആവശ്യപ്പെടാറുണ്ട്. 

ആക്‌സിഡന്റ് ജിഡി എൻ‍ട്രി നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാകും. സ്റ്റേഷനിൽ വരാതെ തന്നെ ജിഡി എൻട്രി ലഭ്യമാക്കുന്നതിനുള്ള സൗകര്യം കേരള പോലീസിന്റെ വെബ്‌സൈറ്റിൽ ലഭ്യാമാണ്.

ആദ്യം  മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി. സ്ഥിരീകരിച്ച് വെബ്‌സൈറ്റിൽ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന്, ആപ്പിലെ സര്‍വീസസ് എന്ന സേവനത്തില്‍ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ആക്‌സിഡന്റ് ജി.ഡി. സേവനം തിരഞ്ഞെടുക്കണം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതിയാകും.

ഒന്നാംഘട്ടത്തില്‍ പേര്, ജനനത്തീയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന്, തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കണം. ഇതിനുശേഷം അപകടത്തിന്റെ വിവരം നല്‍കുകയും അപകടത്തിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യണം. വാഹനത്തിന്റെ വിവരങ്ങള്‍കൂടി നല്‍കിയശേഷം അപേക്ഷാസമര്‍പ്പണം നടത്താം.

അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ജി.ഡി. എന്‍ട്രി അനുവദിക്കും. പിന്നീട് ഇത് ആപ്പില്‍നിന്ന് ആവശ്യാനുസരണം പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍ പൊലീസ് ആവശ്യപ്പെടുന്നപക്ഷം വാഹനം പരിശോധിച്ചശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ചെറിയ അപകടങ്ങള്‍, വാഹനങ്ങളുടെ കേടുപാടുകള്‍ എന്നിവയുടെ ഇന്‍ഷുറന്‍സിന് ജി.ഡി. എന്‍ട്രിമാത്രം മതിയാവും. വലിയ അപകടങ്ങള്‍, ഗുരുതരമായ പരിക്കുകള്‍, മരണങ്ങള്‍ എന്നിവ നടന്നാല്‍ ഇന്‍ഷുറന്‍സിന് ജി.ഡി. എന്‍ട്രി മാത്രം പോരാ. പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണം നടത്തേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് പറയുന്നു. 

Join Kerala Online Services Update Community Group

kerala csc group

ആവശ്യമായ രേഖകൾ :

  • ആധാർ കാർഡ് (ആർ‌സി ഉടമ)
  • ഡ്രൈവിംഗ് ലൈസൻസ്
  • ആർ‌സി ബുക്ക്
  • ആർ‌സി ഉടമയുടെ ഫോട്ടോ
  • അപകടാനന്തര വാഹന ഫോട്ടോകൾ
  • ഇൻഷുറൻസ് വിശദാംശങ്ങൾ (നിർബന്ധമില്ല)

Join Kerala Online Services Update Community Group

kerala csc group

അപേക്ഷിക്കാനുള്ള നടപടികൾ

► ഉപയോക്താവിനെ സൃഷ്‌ടിക്കുക/ലോഗിൻ ചെയ്യുക

► അപേക്ഷ പൂരിപ്പിക്കുക

► പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക

► ഓൺലൈനായി ഫീസ് അടയ്ക്കുക

► അപേക്ഷിക്കുക.

Official Website: https://keralapolice.gov.in/


കൂടുതൽ വിവരങ്ങൾക്ക് : Apply For Accident GD Copy Malayalam Video 


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Thuna Kerala Police




Accident GD Copy Kerala Malayalam Poster

Download Detiles 


Kerala Police Malayalam Poster


Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal