BACHELOR OF DESIGN (B.DES 2025) LBS MALAYALAM
ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി LBS അപേക്ഷ ക്ഷണിക്കുന്നു.
സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B. Des) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിൻറെ പ്ലസ് ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40% മാർക്ക് നേടിയിരിക്കണം. എൽ.ബി.എസ് സെൻ്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് 200 അർഹതയുണ്ടാവുകയുള്ളു. B.Des കോഴ്സിന് ചേരാൻ തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്. https://lbscentre.kerala.gov.in/ എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി 2025 ഏപ്രിൽ 10 മുതൽ മെയ് 20 വരെ അപേക്ഷാ ഫീസ് ടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പണം 2025 മെയ് 22 വരെ. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്ലൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്തു ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക്: B.DES - Notification
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Admission to B.DES
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."