NURSING RECRUITMENT TO GERMANY - NORKA ROOTS
ജർമ്മനിയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ്
കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിന്റെ ഭാഗമായുളള ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലെ 100 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ https://www.norkaroots.org/, https://nifl.norkaroots.org/ എന്നീ വെബ്സൈറ്റുകൾ മുഖേന 2025 മെയ് രണ്ടിനകം അപേക്ഷിക്കണം. ജർമ്മൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 (ഫുൾ മോഡ്യൂൾ) യോഗ്യത നേടിയവർക്കു മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
ബി.എസ്.സി/ജനറൽ നഴ്സിംഗ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ് അധികരിക്കരുത്. ഷോർട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവർക്കായുളള അഭിമുഖം 2025 മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്.
വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
Official Website: https://norkaroots.org/
കൂടുതൽ വിവരങ്ങൾക്ക്: Triple Win 7th edition FastTrack
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Triple Win 7th edition FastTrack
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."