INDIAN NAVY RECRUITMENT

INDIAN NAVY RECRUITMENT

Online Application Portal for Recruitment to the Post of Tradesman Skilled in the Indian Navy
Indian Navy Recruitment Malayalam

ഇന്ത്യന്‍ നേവിയില്‍ റിക്രൂട്ട്മെൻ്റ്

നാവികസേനയിൽ ട്രേഡ്‌സ്‌മാൻ ആകാം; പത്താം ക്ലാസ്സുകാർക്ക് അവസരം, 1,266 ഒഴിവുകൾ

സെപ്റ്റംബർ രണ്ടിനകം ഓൺലൈനായി അപേക്ഷിക്കാം

എസ്എസ്എൽസി/തത്തുല്യം പാസ്സായി നേവിയുടെ അപ്രൻ്റീസ് പരിശീലനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം

ഇന്ത്യൻ നാവികസേനയിൽ പത്താം ക്ലാസ്സ് ജയിച്ചവർക്ക് തൊഴിലവസരം. ട്രേഡ്‌സ്‌മാൻ സ്‌കിൽഡ് (നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ - ഗ്രൂപ്പ് സി) തസ്‌തികയിൽ 1,266 ഒഴിവുകളുണ്ട്. സെപ്റ്റംബർ രണ്ടിനകം ഓൺലൈനായി അപേക്ഷിക്കാം.

ട്രേഡുകൾ

ഓക്സിലറി, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആന്റ് ജിറോസ്കോപ്പ്, ഫൗണ്ടറി, ഹീറ്റ് എൻജിൻ, ഇൻസ്ട്രുമെന്റ്, മെഷിൻ, മെക്കാനിക്കൽ, മെക്കാനിക്കൽ സിസ്‌റ്റം, മെക്കട്രോണിക്സ്, മെറ്റൽ, മിൽറൈറ്റ്, റഫ്രിജറേറ്റർ ആൻഡ് എസി, ഷിപ്പ് ബിൽഡിങ്, വെപ്പൺ ഇലക്ട്രോണിക്സ‌സ് എന്നിവയാണ് ട്രേഡുകൾ.

അപേക്ഷയോഗ്യത

എസ്എസ്എൽസി/തത്തുല്യം പാസ്സായി ഇന്ത്യൻ നേവിയുടെ അപ്രന്റീസ് പരിശീലനം അതത് ട്രേഡിൽ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഇന്ത്യൻ നേവി/ആർമി/എയർഫോഴ്സ് എന്നിവയിലേതിലെങ്കിലും ടെക്നിക്കൽ/തത്തുല്യം ബ്രാഞ്ചിൽ രണ്ടു വർഷത്തെ പരിചയം. ഇംഗ്ലീഷ് പരിജ്‌ഞാനം ഉണ്ടായിരിക്കണം. പ്രായം 02-9-2025 തീയതി കണക്കാക്കി 18 നും 25 വയസ്സിനുമിടയിൽ. പിന്നോക്ക/പട്ടികജാതി വിഭാഗം അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച് വയസ്സിളവുണ്ട്. ഇത് ഭിന്നശേഷി പൊതു വിഭാഗത്തിന് 10 വർഷം, പിന്നോക്കക്കാർക്ക് 13 വർഷം, പട്ടിക വിഭാഗക്കാർക്ക് 15 വർഷം എന്നിങ്ങനെയാണ്. അഗ്നിവീർ ആദ്യ ബാച്ചുകാർക്ക് 5 വർഷത്തെയും മറ്റുള്ളവർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കും. മികച്ച കായിക താരങ്ങൾക്ക് 30 വയസ്സുവരെ അർഹതയുണ്ട്. വിധവകൾ/നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തി പുനർ വിവാഹിതരാകാത്ത വനിതകൾ എന്നിവർക്ക് 35 വയസ്സുവരെയും ഇതിൽ പട്ടിക വിഭാഗത്തിന് 40 വയസ്സുവരെയും അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

നിയമനരീതി

എഴുത്തുപരീക്ഷ, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ഓൺലൈനിൽ ഒബ്‌ജക്റ്റീവ് മാതൃകയിൽ രണ്ടു മണിക്കൂർ. 100 മാർക്ക്. ജനറൽ ഇൻറലിജൻസ് ആൻ്റ് റീസണിങ് (30 മാർക്ക്), ജനറൽ അവേർനസ്സ് (20), ക്വാണ്ടിറ്റേറ്റീവ് ആറ്റിറ്റ്യൂഡ് (30), ഇംഗ്ലീഷ് ഭാഷ (20) എന്നിങ്ങനെയാണ് ചോദ്യപേപ്പർ ഘടന. തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്കില്ല.

മറ്റു വിവരങ്ങൾ

ശമ്പള സ്കെയിൽ 19,900-63,200 രൂപ. അപേക്ഷ ഫീസില്ല.

എഴുത്തുപരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് കിട്ടുന്ന ഇ-അഡ്‌മിറ്റ് കാർഡിൽ ഉണ്ടാകും.

അപേക്ഷ

അപേക്ഷിക്കേണ്ട വിധം

  • ഘട്ടം 1: ലോഗിൻ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുക
  • ഘട്ടം 2: ഘട്ടം 1-ൽ സൃഷ്ടിച്ച ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • ഘട്ടം 3: വിശദമായ അപേക്ഷാ ഫോം പൂരിപ്പിക്കുക
  • ഘട്ടം 4: ഫോട്ടോയും ഒപ്പും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
  • ഘട്ടം 5: അപേക്ഷ പ്രിവ്യൂ ചെയ്യുക/പ്രിന്റ് ചെയ്യുക
  • ഘട്ടം 6: അപേക്ഷ സമർപ്പിക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 02

Official Website : https://www.joinindiannavy.gov.in/


കൂടുതൽ വിവരങ്ങൾക്ക് : Online Application Portal for Recruitment to the Post of Tradesman Skilled in the Indian Navy


ഫോണ്‍: 0495 2383953


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Online Application Portal for Recruitment to the Post of Tradesman Skilled in the Indian Navy


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്


Indian Navy Recruitment Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal