SAMUHIKA SURAKSHA PENSION MUSTERING KERALA
സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്
സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗ് 2026 സെപ്റ്റംബർ 30 വരെ
2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ /ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 17.07.2026 മുതൽ 30.09.2026 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്നു അറിയിക്കുന്നു. ഈ സാഹചര്യത്തിൽ 17.07.2026 മുതൽ 30.09.2026 വരെ വാർഷിക മസ്റ്ററിംഗിനായി സമയം അനുവദിച്ചിട്ടുണ്ടെന്നുള്ള വിവരം എല്ലാ ഗുണഭോക്താക്കളേയും അറിയിക്കുന്നതിനും കാര്യക്ഷമമായ മസ്റ്ററിംഗ് ഉറപ്പു വരുത്തുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശിക്കുന്നു.
മസ്റ്ററിംഗിനുള്ള അംഗീകൃത സർവ്വീസ് ചാർജ്ജ് ഗുണഭോക്താക്കൾ തന്നെ ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിനു നൽകേണ്ടതാണ്. മസ്റ്ററിംഗ് പുരോഗതി ആഴ്ച തോറും അവലോകനം ചെയ്യേണ്ടതും സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ യഥാസമയം തന്നെ സ്വീകരിക്കേണ്ടതുമാണ്. ആഴ്ച തോറുമുള്ള പുരോഗതി റിപ്പോർട്ട് ധനകാര്യ വകുപ്പിനെ സമയബന്ധിതമായി അറിയിക്കേണ്ടതുമാണ്.
പെൻഷൻ സ്വീകരിക്കുന്നവർ മസ്റ്ററിങ് പൂർത്തിയാക്കണം, ഇത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെയും ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുടെയും കാര്യത്തിൽ ബാധകമാണ്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.
എന്താണ് മസ്റ്ററിങ്?
ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ യോഗ്യരാണെന്ന് ഉറപ്പുവരുത്തുന്ന ഒരു പ്രക്രിയയാണ് മസ്റ്ററിങ്.
ഇത് പൂർത്തിയാക്കിയാൽ മാത്രമേ പെൻഷൻ തുടർച്ചയായി ലഭിക്കൂ.
എവിടെയാണ് മസ്റ്ററിങ് ചെയ്യുന്നത്?
കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങ് സൗകര്യം ലഭ്യമാണ്.
ആരാണ് മസ്റ്ററിങ് ചെയ്യേണ്ടത്?
സാമൂഹ്യ ക്ഷേമ പെൻഷൻ സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഈ മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കണം. ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ ഇതിൽ ഉൾപ്പെടുന്നു.
എങ്ങനെ ചെയ്യാം?
- മസ്റ്ററിങ് നടത്തുന്നതിന് നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിക്കുക. അവിടെയുള്ള ഉദ്യോഗസ്ഥർ നിങ്ങളെ സഹായിക്കും.
- പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്.
- അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടുന്നതാണ്.
- അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾക്ക് ഫീസ് നൽകണം.
- നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്.
- പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്.
- പെൻഷൻ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
- കിടപ്പ് രോഗികൾക്ക് അവരുടെ വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ട്.
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."










