IMPICHI BAWA HOUSING RENOVATION SCHEME KERALA
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി;
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ' ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം https://minoritywelfare.kerala.gov.in/ ൽ ലഭിക്കും. അപേക്ഷകൾ അതത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22.
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. ശരിയായ ജനലുകൾ/വാതിലുകൾ, മേൽക്കൂര, ഫ്ലോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്.
അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന അപേക്ഷക, അവരുടെ മക്കൾ, പെൺകുട്ടികൾ മാത്രമുള്ള/ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുൻപ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോം മുഖേന അപേക്ഷിക്കണം.
അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റ് വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോം https://minoritywelfare.kerala.gov.in/ ൽ ലഭിക്കും. അപേക്ഷകൾ അതത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22
ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നൽകുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കാണ് ധനസഹായം ലഭിക്കുന്നത്.
ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്േളാറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പരമാവധി 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയാൻ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
പദ്ധതിയിൽ ബി.പി.എൽ കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണന നൽകും. അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ ശാരീരിക-മാനസിക വെല്ലുവിളികൾ ഉള്ളവർ, പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങൾ, മക്കളില്ലാത്ത അപേക്ഷകർ തുടങ്ങിയ വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാന ലഭ്യതയുള്ള മക്കളുള്ള വിധവകൾ പദ്ധതിക്ക് അർഹരല്ല. സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറം https://minoritywelfare.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് നവീകരിക്കേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ/ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ അയക്കാവുന്നതാണ്. അവസാന തീയതി ഒക്ടോബർ 10..
അപേക്ഷാഫോം https://minoritywelfare.kerala.gov.in/ എന്ന വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ
Official Website : https://minoritywelfare.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Imbichi Bawa Housing Schem OLD Notification | Imbichi Bava Housing Renovation Scheme Application
അപേക്ഷാഫോം ലിങ്ക് : Imbichi Bava Housing Renovation Scheme Application Form
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."









