CUET UG REGISTRATION MALAYALAM
CUET UG (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യുജി
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് [CUET (UG)] – 2025 പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി.
ദേശീയ ബിരുദ പ്രവേശനപരീക്ഷയായ സി.യു.ഇ.ടി.-യു.ജി.ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) അപേക്ഷ.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ് (CUET UG) 2025-ന്റെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 24 വരെ നീട്ടി. ക്രെഡിറ്റ് , ഡെബിറ്റ് കാർഡ്, നെറ്റ്-ബാങ്കിംഗ്, UPI വഴി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 24 വരെയാണ്. അപേക്ഷാ ഫോമുകളിലെ തിരുത്തലുകൾ വരുത്തുന്നതിനുള്ള വിൻഡോ മാർച്ച് 26 മുതൽ 2025 മാർച്ച് 28 വരെ തുറന്നിരിക്കും.
ഈ വർഷം രാജ്യത്ത് 287 സർവകലാശാലകൾ CUET UG 2025 സ്‌കോറുകൾ വഴി പ്രവേശനം നൽകും. 2025 ലെ CUET UG സ്വീകരിക്കുന്ന കോളേജുകളുടെ ലിസ്റ്റ് NTA http://cuet.nta.nic.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെ സമയം 2025 ലെ CUET പരീക്ഷാ തീയതികൾ NTA ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമ്പോൾ, 2025 ലെ CUET പ്രധാന തീയതികൾ അപ്‌ഡേറ്റ് ചെയ്യും. 2025 മെയ് 08 നും ജൂൺ 01 നും ഇടയിൽ പരീക്ഷ നടത്തും എന്നാണ് വിവരം.
പരീക്ഷയുടെ താൽക്കാലിക തീയതി 2025 മെയ് 8 മുതൽ 2025 ജൂൺ 1 വരെയാണ്. പരീക്ഷാ നഗരവും അഡ്മിറ്റ് കാർഡുകളും പിന്നീട് പുറത്തിറക്കും. സിയുഇടി (യുജി) 13 ഇന്ത്യൻ ഭാഷകളിൽ നടത്തും. ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 24
Official Website: https://cuet.nta.nic.in/
കൂടുതൽ വിവരങ്ങൾക്ക്: CUET (UG) - Notification
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Common University Entrance Test CUET (UG)
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
Official Website: https://cuet.nta.nic.in/
കൂടുതൽ വിവരങ്ങൾക്ക്: CUET (UG) - Notification
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Common University Entrance Test CUET (UG)
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."