ADDITIONAL PAID BUILDING PERMIT FEES REFUND KERALA
വാങ്ങിയ അധിക ബിൽഡിംഗ് പെർമിറ്റ് ഫീസ് തിരികെ നൽകുന്നു
പെർമിറ്റ് ഫീസ് റീഫണ്ട് :
കേരള പഞ്ചായത്ത്/ മുൻസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷാഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതലുള്ള നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. അപേക്ഷകളിന്മേൽ അർഹമായ റീഫണ്ട് ഫെബ്രുവരി 28നകം നൽകണമെന്നും സർക്കാർ നിർദേശിച്ചു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) കെട്ടിട നിർമ്മാണ പെർമിറ്റിനായി അധിക തുക അടച്ചവർക്ക് ആ തുക തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു.
2023 ഏപ്രിൽ 10-ന് സർക്കാർ നടപ്പിലാക്കിയ പെർമിറ്റ് ഫീസ് വർദ്ധനവ് പിന്നീട് കുറച്ചിരുന്നു. ഈ കാലയളവിൽ (2023 ഏപ്രിൽ 10 മുതൽ 2024 ഓഗസ്റ്റ് വരെ) പഴയ ഉയർന്ന നിരക്കിൽ ഫീസ് അടച്ചവർക്കാണ് അധിക തുക തിരികെ ലഭിക്കുന്നത്.
പ്രധാന വിവരങ്ങൾ
അവസാന തീയതി: അധിക തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള തീയതി 2026 ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 28-നകം അർഹമായ തുക റീഫണ്ട് ചെയ്യണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം?: 2023 ഏപ്രിൽ 10 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്ന തീയതി വരെ, ഉയർന്ന നിരക്കിൽ പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ്, റെഗുലറൈസേഷൻ ഫീസ് എന്നിവ അടച്ചവർക്ക് അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ
- അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:
- ബാങ്ക് പാസ്ബുക്ക് / ക്യാൻസൽ ചെയ്ത ചെക്ക്: പണം തിരികെ ലഭിക്കേണ്ട അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ വ്യക്തമായിരിക്കണം.
- ഫീസ് രസീതുകൾ: അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അടച്ചതിന്റെ രസീതുകൾ. (രസീത് നഷ്ടപ്പെട്ടാൽ, രസീത് നമ്പറും തീയതിയും ഉൾപ്പെടുത്തിയ സത്യവാങ്മൂലം നൽകേണ്ടി വരും).
- പെർമിറ്റ് / ഒക്യുപൻസി സർട്ടിഫിക്കറ്റ്: ലഭിച്ച പെർമിറ്റിന്റെയോ ഒക്യുപൻസി സർട്ടിഫിക്കറ്റിന്റെയോ പകർപ്പ്.
- അപേക്ഷ: വെള്ളക്കടലാസിൽ തയ്യാറാക്കിയ റീഫണ്ട് അപേക്ഷ (ചില പോർട്ടലുകളിൽ ഇത് ആവശ്യമായി വന്നേക്കാം).
ഈ അവസരം വിനിയോഗിച്ച് 2026 ഫെബ്രുവരി 15-ന് മുൻപായി അപേക്ഷ സമർപ്പിക്കുക.
.കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ.
സർക്കാർ ഉത്തരവ് G.O. (MS)97/ 2024 തിയതി 30/07/ 2024 പ്രകാരം 10/ 04/ 2023 മുതൽ വാങ്ങിയ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്/ പെർമിറ്റ് ഫീസ് / റഗുല റൈസേഷൻ ഫീസ് എന്നിവ പുതുക്കിയ നിരക്ക് പ്രകാരം തിരികെ നൽകുന്നതിനുള്ള അപേക്ഷ നൽകുന്നുതിനുള്ള സംവിധാനം. ഓൺലൈനായി https://ksmart.lsgkerala.gov.in/ എന്ന പോർട്ടലിലെ ബിൽഡിംഗ്സ് (കെട്ടിടങ്ങൾ) എന്ന മെയിൻ സർവ്വീസിൽ ബിൽഡിംഗ കൺസ്ട്രക്ഷൻ ( കെട്ടിട നിർമ്മാണ എന്ന സബ് സർവ്വീസിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷാ ഫീസ് / പെർമിറ്റ് ഫീസ് / റഗുല റൈസേഷ റൈസേഷൻ ഫീസ് എന്നിവ തിരികെ ലഭിക്കുന്നതിനുളള അപേക്ഷ എന്ന സർവ്വീസ് വഴി അപേക്ഷ നൽകാവുന്നതാണ് Checklist: ആവശ്യമായ രേഖകൾ
1. ബാങ്ക് പാസ് ബുക്ക് / റദ്ദാക്കിയ ചെക്ക് ലീഫ് (അക്കൗണ്ട് നമ്പർ, അക്കൗണ്ട് ഉടമയുടെ പേര്, ബാങ്കിൻ്റെ പേര്, IFSC ദൃശ്യമാകണം)
2. ബിൽഡിംഗ് പെർമിറ്റ് (പെർമിറ്റ് ഫീസ് റീഫണ്ടിനായി) / സഞ്ചയ സോഫ്‌റ്റ്‌വെയറിൽ നിന്നുള്ള ഒക്യുപൻസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (റെഗുലറൈസേഷൻ ഫീസ് റീഫണ്ടിനായി)
3. അടച്ച ഫീസിൻ്റെ രസീതുകൾ (അപേക്ഷാ ഫീസ്/പെർമിറ്റ് ഫീസ്/റെഗുലറൈസേഷൻ ഫീസ്) / രസീത് നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള സ്വയം സത്യവാങ്മൂലം (രസീത് നമ്പറും തീയതിയും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം)
4. പ്ലെയിൻ പേപ്പറിൽ തയ്യാറാക്കിയ റീഫണ്ട് അപേക്ഷ ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. https://ksmart.lsgkerala.gov.in/ പോർട്ടലിലെ ഓൺലൈൻ സംവിധാനം വഴി റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








