ATTENTION STUDENTS PREPARING FOR VARIOUS EXAMS
NEET, KEAM, CUET എന്നീ പരീക്ഷകൾക്ക് വേണ്ടി തയാറെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക
- NEET അപേക്ഷയുടെ പ്രാരംഭ നടപടികൾ ജനുവരി അവസാന വാരത്തോടെ ആരംഭിക്കുമെന്നറിയിപ്പ് വന്നിട്ടുണ്ട്. അധികം വൈകാതെ KEAM, CUET എന്നിവയുടെയും അറിയിപ്പുകൾ വരുമെന്ന് പ്രതീക്ഷിക്കാം.
- വില്ലേജിൽ നിന്നും, താലൂക്കിൽ നിന്നും ലഭിക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ നേരത്തേ തയ്യാറാക്കി വെക്കുന്നതിലൂടെ അപേക്ഷ സമയത്തെ തിരക്കുകൾ ഒഴിവാക്കാവുന്നതാണ്.
- ആവശ്യമായി വരാറുള്ള സർട്ടിഫിക്കറ്റുകളും, അവയുടെ കാലാവധിയും, അവ നൽകാൻ അധികാരപ്പെട്ട ഓഫീസറുടെയും, ഏതൊക്കെ ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കാം എന്നുമുള്ള വിവരങ്ങൾ താഴെ നൽകുന്നു.
1. Income Certificate (വരുമാന സർട്ടിഫിക്കറ്റ്) - ഒരു വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും. NEET, CUET എന്നിവയിൽ വരുമാനം അറിയിക്കേണ്ടതുണ്ട്.
2. Community Certificate - (SC / ST വിഭാഗത്തിൽ പെട്ടവർക്കുള്ള ജാതി സർട്ടിഫിക്കറ്റ്) - 3 വർഷം - തഹസിൽദാർ - KEAM, NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
3. Caste Certificate - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ള ജാതി സർട്ടിഫിക്കറ്റ് -) - 3 വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
4. Non-Creamy Layer Certificate - State Educational Purpose (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
5. Non-Creamy Layer Certificate - Central Educational / Employment Purpose - (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - തഹസിൽദാർ - NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
6. EWS Certificate State Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് (നായർ വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്ക്) - 1 വർഷം - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
7. EWS Certificate Central Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് (നായർ വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്ക്) - 1 വർഷം - തഹസിൽദാർ - NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
8. Nativity Certificate - നേറ്റിവിറ്റി സർട്ടിഫിക്കറ്റ് - സ്വദേശം തെളിയിക്കുന്നതിന് - ഒരു തവണ ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. - Lifetime Validity - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
NB : അപേക്ഷകരുടെ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, SSLC, റേഷൻ കാർഡ്, ഭൂനികുതി രസീത് , പിതാവിന്റെ SSLC / സ്‌കൂൾ സർട്ടിഫിക്കറ്റ്, വരുമാനം സംബന്ധിച്ചുള്ള സത്യപ്രസ്താവന എന്നിവ ആവശ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."