HOW TO APPLY FOR A CASTE CERTIFICATE : KERALA
എന്താണ് ജാതി / CASTE സർട്ടിഫിക്കറ്റ്
ഇന്ത്യയിൽ വ്യക്തികളുടെ മതപരമായ അല്ലെങ്കിൽ സാമുദായികപരമായ വിഭാഗത്തെ സൂചിപ്പിക്കുന്ന നിയമപരമായ രേഖയാണ് ജാതി സർട്ടിഫിക്കറ്റ്. പിന്നോക്ക വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുന്നിലേക്ക് കൊണ്ടുവരാൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു സാധിക്കുന്നു.
ജാതി സർട്ടിഫിക്കറ്റ്ന്റെ നേട്ടങ്ങൾ
- സീറ്റ് സംവരണം. ( നിയമസഭ , ഗവണ്മെന്റ് സർവീസ് , സ്കൂൾ ,കോളേജ് )
- സ്കൂളുകളിലും കോളേജുകളിലുമുള്ള ഫീസ് ഒഴിവാക്കുകയോ കുറച്ചു കൊടുക്കുകയോ ചെയ്യുന്നു.
- ജോലികൾക്കുള്ള പ്രായ പരിധിയിൽ ഇളവ്.
- സ്കോളർഷിപ്പുകൾ.
- സർക്കാർ സബ്‌സീഡികൾ... etc..
ജാതി സർട്ടിഫിക്കറ്റ് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
- Ration card Number
- School Certificate
- Affidavit
- Caste Related Other Documents
( PDF Format ആയിരിക്കണം Maximum 100 kb )
ജാതി സർട്ടിഫിക്കറ്റ്ന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
STEP 1:
- ഇതിനായി E district Kerala യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.
- main menu വിലെ വലതുഭാഗത്തായുള്ള Sign In എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- login name, Password , Captcha എന്നിവ നൽകി Sign In എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 2:
- Main Menu വിൽ One time registration എന്നതിൽ Applicant registration എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
- New registration എന്ന ഫോമിൽ എല്ലാ കാര്യങ്ങളും നൽകുക.
- അച്ഛന്റെയും അമ്മയുടെയും Religion & Caste നിർബന്ധമായും നൽകുക.
- ശേഷം Submit button ക്ലിക്ക് ചെയ്യുക.
STEP 3:
- main menu വിൽ Certificate Service എന്നതിൽ Caste എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
- eDistrict Register No. എന്ന ഭാഗത്തു OTR ചെയ്തിരിക്കുന്ന വ്യക്തിയെ സെലക്ട് ചെയ്ത കൊടുക്കുക.
- Certificate purpose എന്നിടത് കേരളത്തിനകത്തെ ഉപയോഗത്തിനാണെങ്കിൽ State Purpose എന്നതും പുറത്തെ ആണെങ്കിൽ Outside State Purpose എന്നതും സെലക്ട് ചെയ്യുക.
- Religion എന്ന ഭാഗത്തു നിങ്ങളുടെ Religion സെലക്ട് ചെയ്യുക.
- Category സെലക്ട് ചെയ്യുക
- Caste സെലക്ട് ചെയ്യുക.
- Declaration എന്ന ഭാഗത്തു അപേക്ഷിക്കുന്ന ആളുടെ പേരും സർട്ടിഫിക്കറ്റ് എടുക്കുന്ന ആളുമായിട്ടുള്ള ബന്ധവും നൽകുക.
- ശേഷം Save and forward എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP 4:
- Attachment സെക്ഷനിൽ Ration card number നൽകുക
- School Certificate , Affidavit , ജാതിപരമായ മറ്റേതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അതോ Upload ചെയ്ത് കൊടുക്കുക. ( Pdf only maximum 100kb)
- ശേഷം Next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP 5:
- Credit / Debit card , Internet banking , UPI എന്നിവയിൽ ഏതെങ്കിലും മാർഗ്ഗം ഉപയോഗിച്ച് payment നടത്താവുന്നതാണ്.
അപേക്ഷയുടെ സ്ഥിതി അറിയുന്നതിനായി Certificate services ൽ Track My Certificate application എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക., ഓൺലൈനായി തന്നെ നിങ്ങൾക്ക് ഇവിടെ നിന്നും സർട്ടിഫിക്കറ്റ് Download ചെയ്യാവുന്നതാണ്.
Official Website: https://edistrict.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് : eDistrict Service List ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : eDistrict Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








