DIGITAL RC BOOK KERALA MALAYALAM
ഇനി ഡിജിറ്റല്‍ ആര്‍.സി ബുക്ക്; ആധാറില്‍ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം
കേരളത്തിൽ ഡിജിറ്റല്‍ ആര്‍.സി ബുക്കുകള്‍ 2025 മാര്‍ച്ച് ഒന്ന് മുതല്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. ആര്‍.സി ബുക്ക് പ്രിന്റ് എടുത്തു നല്‍കുന്നതിനു പകരമാണ് ഡിജിറ്റലായി നല്‍കുന്നത്.
ഡ്രൈവിങ് ലൈസൻസിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ രേഖകളും(ആർ.സി.) ശനിയാഴ്ചമുതൽ ഡിജിറ്റലായി മാറും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി.
ഡിജിറ്റല്‍ ആര്‍.സി ബുക്ക് ഡൗൺലോഡ് ചെയാം ആവശ്യമായ രേഖകൾ
- രജിസ്ട്രേഷൻ നമ്പർ*
- ചേസിസ് നമ്പർ (അവസാന 5 അക്കം)*
- ഒടിപി (ലിങ്ക് ചെയ്ത നമ്പറിൽ വരുന്ന)
വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍നിന്ന് ആര്‍.സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. മോട്ടര്‍ വാഹന വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി.
Join Kerala Online Services Update Community Group
ഇതോടൊപ്പം, എല്ലാ വാഹന ഉടമകളും ആര്‍.സി ബുക്ക് ആധാറില്‍ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കയാണ്. ഉടമസ്ഥാവകാശം മാറ്റുന്നതിനുൾപ്പെടെ ഇത് ഉപയോഗപ്പെടും. ഇത്തരത്തില്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ ഉടമയുടെ അനുവാദം കൂടാതെ ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ മാറ്റാന്‍ കഴിയും.
ആധാറില്‍ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചു മാത്രമേ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.
Join Kerala Online Services Update Community Group
ഓൺലൈൻ വഴി ഇതുചെയ്യാന്‍ കഴിയും ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
Official Website : https://parivahan.gov.in/
കൂടുതൽ വിവരങ്ങൾക്ക് : RTO Website
ഓൺലൈനായി ലിങ്ക് ചെയേണ്ട ലിങ്ക് : Parivahan Sewa Vehicle Related Services
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."