APPLY KWA (KERALA WATER AUTHORITY) WATER CHARGE BENEFIT BPL CARD KERALA MALAYALAM
BPL Card അംഗം ആയിട്ടുള്ള KWA ഉപഭോക്താക്കൾക്ക് കുടിവെള്ള ചാർജ് ആനുകൂല്യം ലഭിക്കാനായി ഓൺലൈൻ ആയി ആപേക്ഷിക്കാം.
കേരള വാട്ടര്‍ അതോറിറ്റി നിലവില്‍ പ്രതിമാസം 15KL-ന് താഴെ ഉപേഭാഗമുള്ള ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് സൌജന്യമായാണ് ജലം നല്‍കി വരുന്നത്. സൂചന ഉത്തരവ് പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്നതിനായി എല്ലാ വര്‍ഷവും ജനുവരി 31-ന് മുമ്പ് ആനുകൂല്യത്തിനായുള്ള അപേക്ഷ പുതുക്കി നല്‍കേണ്ടതുണ്ട്.
കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും നിലവില്‍ BPL ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ ഈ അബാക്കസിലെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ് സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹരായവര്‍ക്ക് ഓട്ടോമാറ്റിക്കായി 2025 വര്ഷത്തേയ്ക് BPL ആനുകൂല്യം പുതുക്കി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 2025-ല്‍ പുതുതായി ബി.പി.എല്‍ ആനുകുല്യം ലഭിക്കുന്നതിലേക്കായി അപേക്ഷ നല്‍കാനായി ഓണ്‍ലൈന്‍ സാകര്യവും ( https://bplapp.kwa.kerala.gov.in/ ) ഒരുക്കിയിട്ടുണ്ട്.
നിലവില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ BPL ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്ന ഉപഭോക്താക്കളിലും പുതുതായി BPL ആനുകുല്യം ലഭിക്കാനായി അപേക്ഷിച് ഉപഭോക്താക്കളിലും പ്രവര്‍ത്തനരഹിതമായ മീറ്റര്‍ ഉള്ളവര്‍, വാട്ടര്‍ ചാര്‍ജ് കുടിശ്ലികയുള്ളവര്‍, APL സ്ത്രാറ്റസിലേയ്ക് മാറിയിട്ടുള്ളവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ടി വിവരം sMs സന്ദേശം വഴി അറിയിക്കുന്നതാണ്. ജനുവരി 31-ന് മുമ്പ് കേടായ മീറ്റര്‍ മാറ്റി വയ്ക്കുകയും കുടിശ്ശിക അടക്കുകയും ചെയ്യുന്നപക്ഷം ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി BPL ആനുകുല്യം പുതുക്കി നല്‍കുന്നതാണ്. പുതുതായി BPL ആനുകൂല്യം ലഭിക്കാനായി അപേക്ഷിച്ച ഉപഭോക്താക്കളില്‍ ഇഅബാക്കസില്‍ നല്‍കിയിട്ടുള്ള ഉപഭോക്താവിന്‍റെ പേരും റേഷന്‍ കാര്‍ഡിലെ ഉടസ്ഥന്റെയും അംഗങ്ങളുടെയും പേരും തമ്മില്‍ വൃത്യാസം ഉണ്ടെങ്കില്‍ ടി ഉപഭോക്താക്കളുടെ പട്ടിക "മിസ്സറ്‌മാച്ച് വെരിഫിക്കേഷന്‍" എന്ന മെനുവില്‍ തൊട്ടടുത്ത ദിവസം സെക്ഷന്‍ ജീവനക്കാര്‍ക്കു ലഭ്യമാകുന്നതാണ്. GIMYO പട്ടികയില്‍ ഇഅബാക്കസില്‍ നല്‍കിയിട്ടുള്ള ഉപഭോക്താവിന്‍റെ പേരും റേഷന്‍ കാര്‍ഡിലെ ഉടസ്ഥന്റെയും അംഗങ്ങളുടെയും പേരും ലഭ്യമാകുന്നതാണ്, സെക്ഷന്‍ ജീവനക്കാര്‍ അത് പരിശോധിച്ച് അര്‍ഹമാണെങ്കില്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്യാവുന്നതാണ്.
- ബി. പി. എൽ. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 15.02.2025 ആയിരിക്കും.
- പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു
- വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഫെബ്രുവരി 15 (പുതിയ തീയതി)
Official Website: https://kwa.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: KWA BPL Card Water Charge Benefit BPL Application Extension Order
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala Water Authority BPL Renewal
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."