KSCEB JOB REQUIREMENT NOTIFICATION

KSCEB JOB REQUIREMENT NOTIFICATION MALAYALAM

Kerala Co-Operative bank job

സഹകരണ ബാങ്കുകൾ / സംഘങ്ങളിൽ ജോലി നേടാം 

വിവിധ സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികയിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തിയതി 10.05.2025 വരെ ദീർഘിപ്പിച്ചു.
താഴെ വിജ്ഞാപനത്തിൽ പ്പറയുന്ന സഹകരണ സംഘം/ ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുകൾ 

കാറ്റഗറി നമ്പർ : 6/2025 തസ്‌തിക : സെക്രട്ടറി (1 ഒഴിവ്) കാറ്റഗറി നമ്പർ : 7/2025 തസ്‌തിക : അസിസ്റ്റൻ്റ് സെക്രട്ടറി (4 ഒഴിവുകൾ) കാറ്റഗറി നമ്പർ : 8/2025 തസ്‌തിക : ജൂനിയർ ക്ലാർക്ക്/ കാഷ്യർ (160 ഒഴിവുകൾ) കാറ്റഗറി നമ്പർ : 9/2025 തസ്‌തിക: സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ (2 ഒഴിവുകൾ) കാറ്റഗറി നമ്പർ : 10/2025 തസ്‌തിക: ഡേറ്റാ എൻട്രി ഓപ്പറേറ്റർ (7 ഒഴിവുകൾ)

നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാബോർഡ് നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

നിയമന അധികാരി : ബന്ധപ്പെട്ട സഹകരണ സംഘം / ബാങ്കുകൾ

അപേക്ഷ സമർപ്പിക്കൽ: ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി പരീക്ഷ ബോർഡിൻറെ വെബ്സൈറ്റിലൂടെ (https://cseb.kerala.gov.in/) അപേക്ഷ സമർപ്പിക്കേണ്ടതാണ്.

KSCEB One Time Registration

അസിസ്റ്റൻ്റ് സെക്രട്ടറി, ടൈപ്പിസ്റ്റ്, DEO, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഒഴിവുകൾ നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. .
1 പ്രായപരിധി 1/1/2025 ൽ 18 (പതിനെട്ട്) വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 (നാൽപ്പത്) വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായ‌പരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കുന്നുണ്ട് കൂടാതെ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവും, മറ്റു പിന്നോക്കവിഭാഗത്തിനും വിമുക്ത ഭടന്മാർക്കും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) മൂന്നു വർഷത്തെ ഇളവും, ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെ ഇളവും, വിധവകൾക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കുന്നതാണ്.

2 സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന ഓൺലൈൻ പരീക്ഷ 80 മാർക്കിനാണ്. ഒരു സംഘം / ബാങ്കിന്റെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥിയ്ക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിന് ആയിരിക്കും. ആയതിൽ അഭിമുഖത്തിന് ഹാജരായാൽ മിനിമം 3 മാർക്ക് ലഭിക്കുന്നതാണ് . ബാക്കി 12 മാർക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനുമാണ്.

3 ഉദ്യോഗാർത്ഥികൾ പരീക്ഷ ഫീസിനോടൊപ്പം സർക്കാരിന്റെ 13/08/2024 സ.ഉ.(കൈ).നം.17/2024/സഹ ഉത്തരവ് പ്രകാരമുള്ള 18% GST കൂടി അടക്കേണ്ടതാണ്. 

4 ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതു വിഭാഗക്കാർക്കും, വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പടെ ഉള്ളവർക്കും ( സഹകരണ ചട്ടം 183(1) പ്രകാരം ഒരു സംഘം / ബാങ്കിന് 150 രൂപയും, തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ സംഘം / ബാങ്കിന് 50 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.ഉദ്യോഗാർത്ഥികൾ സഹകരണ സർവീസ് പരീക്ഷ ബോർഡിൻറെ വെബ്സൈറ്റ് (Notification 25/03/2025) പരിശോധിച്ച് വിജ്ഞാപനം വായിച്ചുനോക്കിയതിനു ശേഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. തപാൽ മുഖേന അയക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല.

5 ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ പരീക്ഷ ഫീസ് ഒറ്റത്തവണ അടച്ചതിനുശേഷം സാങ്കേതിക തകരാറുമൂലം അക്കൗണ്ടിൽ നിന്നും ക്യാഷ് പോകുകയും, അപേക്ഷ പൂർണമാകാതെയും വരുന്ന സാഹചര്യത്തിൽ സഹകരണ സർവീസ് പരീക്ഷ ബോർഡിൽ ബന്ധപ്പെട്ട് നിർദേശം ലഭിച്ചതിനു ശേഷം മാത്രമേ വീണ്ടും ഫീസ് അടക്കാൻ പാടുള്ളു.

6 ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയി വിജ്ഞാപനപ്രകാരമുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ My Application നിന്നും അപേക്ഷ Print എടുത്തു സൂക്ഷിക്കേണ്ടതാണ്.

7 വിദ്യാഭ്യാസ യോഗ്യത : അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിയ്ക്കു മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

8 സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 3% പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ 14/07/2011 ലെ 54 / 2011 -)ം നമ്പർ സർക്കുലറും, പ്രസ്തുത സർക്കുലറിൻ്റെ അനുബന്ധത്തിൽ മാറ്റം വരുത്തിക്കൊണ്ട് 24/01/2020 ലെ 8/ 2020 ം നമ്പർ സർക്കുലർ പ്രകാരവും ഒഴിവു നികത്തുന്നതായിരിക്കും. സഹകരണ സംഘം / ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ 100 വീതം എടുത്ത് 33,66,99 എന്നീ ക്രമ നമ്പറുകളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്കു നിയമനം നൽകികൊണ്ട് 3% സംവരണം പാലിക്കുന്നതാണ്.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 10-05-2025

Official Website : https://cseb.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Notification 25/03/2025


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : KSCEB - Portal KSCEB One Time Registration


പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്


Kerala Co-operative Bank Job Malayalam Poster


Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal