CONNECT TO WORK SCHEME

CHIEF MINISTER’S CONNECT TO WORK SCHEME

Connect To Work Scheme

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി : അപേക്ഷ ക്ഷണിച്ചു 

യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. https://eemployment.kerala.gov.in/ പോർട്ടൽ മുഖേന അപേക്ഷിക്കണം. കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ്ക വിയാത്തവരുമായിരിക്കണം  അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്ലോളർഷിപ്പ് ലഭിക്കുകയുള്ളൂ. 

വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. 

കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/  മൽസര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കുന്നവർ ജനനസർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐ.ഡി/ സ്കൂൾ സർട്ടിഫിക്കറ്റ്/  പാസ്‌പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകണം.  

യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവരുടെ പഠനോത്സാഹം നിലനിർത്തുകയും, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി’. വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ വികസന പരിശീലനം നേടി വരുന്നവരും മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവരുമായ, 18നും 30നും ഇടയിൽ പ്രായമുള്ളതും വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർക്കും ഒരു വർഷത്തേക്ക് പ്രതിമാസം ₹1,000 എന്ന സാമ്പത്തിക സഹായം ലഭ്യമാകുന്നത്.

യോഗ്യതാ നിബന്ധനകൾ (Malayalam)

1. വയസ്സ് : 18 – 30

2. കുടുംബ വാർഷിക വരുമാനം : ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല

3. അർഹരായ അപേക്ഷകർ :നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവെ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

ആവശ്യമായ രേഖകൾ (സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ)

  • (അപേക്ഷകന്റെ ഫോട്ടോയും ഒപ്പും ഒഴികെയുള്ള എല്ലാ രേഖകളും PDF രൂപത്തിൽ അപ്‌ലോഡ് ചെയ്യണം. പരമാവധി ഫയൽ വലുപ്പം 100 കെ.ബി ആയിരിക്കണം.)
  • മേൽവിലാസം തെളിയിക്കുന്ന രേഖ
  • ജനനതീയതി തെളിയിക്കുന്ന രേഖ
  • വാർഷിക കുടുംബവരുമാന സര്‍ട്ടിഫിക്കറ്റ് (≤ ₹1,00,000)
  • അംഗീകൃത സർവകലാശാലകൾ / സ്കൂളുകൾ / കോളേജുകൾ / വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്
  • അപേക്ഷ / അക്നോളഡ്ജ്മെന്റ് സ്ലിപ്പ് (മത്സരപരീക്ഷ വിഭാഗങ്ങൾക്ക് (മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി നിബന്ധനകൾ പ്രകാരം ) അപേക്ഷിച്ചതായി തെളിയിക്കുന്നതിന്)
  • ബാങ്ക് പാസ്ബുക്ക് (അക്കൗണ്ട് വിവരങ്ങൾ കാണുന്ന ആദ്യ പേജ്)
  • സ്ഥാപന മേധാവി നൽകുന്ന അംഗീകൃത കത്ത് — അപേക്ഷകൻ സ്കിൽ ഡെവലപ്മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതായി സർട്ടിഫൈ ചെയ്യുന്ന സ്ഥാപന മേധാവിയുടെ അംഗീകൃത കത്ത്.
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ (പുതിയ കളർ ഫോട്ടോ)
  • അപേക്ഷകന്റെ ഒപ്പ് (സ്കാൻ ചെയ്ത ഒപ്പ്)
  • സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് — അപേക്ഷകൻ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതായി സ്ഥിരീകരിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

Official Website : https://eemployment.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Thozhilali Shreshta Award


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Chief Minister’s Connect To Work Scheme


Connect To Work Scheme Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal