KSWCFC-VIDYASAMUNNATHI SCHOLARSHIP

KSWCFC-VIDYASAMUNNATHI SCHOLARSHIP & COACHING ASSISTANCE KERALA MALAYALAM

Vidyasamunnathi Scholarship Malayalam

KSWCFC-വിദ്യാസമുന്നതി സ്കോളർഷിപ്പ് & കോച്ചിംഗ് അസിസ്റ്റൻസ്.

വിദ്യാസമുന്നതി സ്‌കോളർഷിപ്പ് : കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷന്റെ ഫോർവേഡിംഗ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ (KSWCFC) ഒരു സംരംഭമാണ് സമുന്നതി സ്‌കോളർഷിപ്പ്. ഈ സ്കോളർഷിപ്പിന്റെ ഓൺലൈൻ രജിസ്ട്രേഷനുള്ള വിജ്ഞാപനം KSWCFC പുറത്തിറക്കി. ഫോർവേഡിംഗ് കമ്മ്യൂണിറ്റികളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി KSWCFC ഈ സ്കോളർഷിപ്പ് അവതരിപ്പിച്ചു. സമുന്നതി സ്കോളർഷിപ്പ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ തലം മുതൽ സ്‌കോളർഷിപ്പ്.
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെഡിക്കൽ, എൻജിനീയറിങ്ങ്, നിയമ (LAW) പഠനം, കേന്ദ്ര സർവകലാശാല (CUET) പ്രവേശനം (ബിരുദ & ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക് / എസ്.എസ്.സി / പി.എസ്.സി / യു.പി.എസ്.സി / മറ്റിതര മത്സര പരീക്ഷകൾ / വിവിധ യോഗ്യത നിർണയ പരീക്ഷകൾ (NET / SET / KTET / CTET etc) തുടങ്ങിയവയുടെ പരിശീലനത്തിന് ധനസഹായം ലഭിക്കും.അവസാന തീയതി ജനുവരി 20. വിവരങ്ങൾക്ക്  https://www.kswcfc.org/ സന്ദർശിക്കുക.
 കേരള സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, 2024-25 വർഷത്തെ വിദ്യാസമുന്നതി-സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി. എസ്. ദേശീയനിലവാരമുള്ള സ്‌ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് (Ph.D, M.Phil) എന്നീ വിഭാഗങ്ങളിലേക്കുളള സ്കോളർഷിപ്പുകൾ.

Vidyasamunnathi Scholarship list

  • കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കുവാൻ അർഹരല്ല.
  • എല്ലാ വർഷവും ഫ്രഷ് ആയി അപേക്ഷിക്കേണ്ടതാണ്. റിന്യൂവൽ ഇല്ല.
  • OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
  • കുടുംബ വാർഷിക വരുമാനം *4 ലക്ഷം രൂപയിൽ* താഴെ ആയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജനുവരി 20

Official Website: https://www.kswcfc.org/

കൂടുതൽ വിവരങ്ങൾക്ക് : Guidelines & Institution Certificate

ഫോൺ: 0471- 2311215 +91 6238170312


വിദ്യാസമുന്നതി സ്കോളർഷിപ്പ് മലയാളം വീഡിയോ : Apply Vidya Samunnathi Scholarship Video


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Vidya Samunnathi Scholarship


Vidyasamunnathi Scholarship Malayalam Poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal