AGRICULTURE DEPARTMENT'S KATHIR APP

KATHIR APP SMART ID FOR FARMER'S CARD REGISTRATION MALAYALAM

Kathir App Kerala

കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ്പ് സ്മാർട്ട് ഐ.ഡി. കാർഡ് രജിസ്‌ട്രേഷൻ

കാർഷിക സേവനങ്ങൾക്ക് ഏക ജാലക സംവിധാനം  - കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് സംവിധാനവുമായി കൃഷി വകുപ്പ്.

Join Kerala Online Services Update Community Group

kerala csc group

കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്.

കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തങ്ങളുടെ തുടർച്ചയായി നാലാം നൂറ് ദിന പരിപാടിയോടനുബന്ധിച്ചാണ് തിരിച്ചറിയൽ കാർഡ് സംവിധാനം.

സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം. കാർഷിക മേഖലയിലെ സേവനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുക , സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾക്ക് പുറമെ സേവനങ്ങൾക്കായി സമർപ്പിക്കേണ്ട ഭൗതിക രേഖകളുടെ ആവശ്യകതയും പദ്ധതി വഴി കുറയ്ക്കാനാകും. കൃഷി വകുപ്പിൻറെ പദ്ധതി നിർവഹണത്തിൽ ഗുണഭോക്താക്കളെ സുതാര്യമായി കണ്ടെത്തുന്നതിനും സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കാർഡ് നിലവിൽ വരുന്നതിലൂടെ കഴിയും. സ്മാർട്ട് ഐ.ഡി. കാർഡ് മുഖേനെ ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനത്തിനും വഴിയൊരുങ്ങും.

കേരളത്തിന്റെ കാർഷിക മേഖലയുടെ പുരോഗതിക്ക് വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടു കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്ഫോമാണ് കതിർ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) ആപ്പെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോർട്ടലാണ് കതിർ. കർഷകർക്ക് വളരെ എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങൾ എത്തിക്കുവാനും കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കൃഷിയിടത്തിൽ ചിലവഴിക്കുവാനും ഈ സോഫ്റ്റ്‌വെയർ സഹായകരമാകും. കൂടാതെ ഈ സോഫ്റ്റ്‌വെയർ കൃഷി വകുപ്പിനെ പേപ്പർരഹിത ഓഫീസിലേക്ക് നയിക്കുകയും ചെയ്യും. വെബ് പോർട്ടലായും മൊബൈൽ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്‌വെയർ തികച്ചും കർഷകസഹൃദമായി കർഷകർക്ക് വിവിധ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അവ നേടുന്നതിനും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഈ സംവിധാനം പ്രവർത്തിക്കും. കേന്ദ്ര ഡിജിറ്റൽ കാർഷിക മിഷന്റെ ഭാഗമായി വികസിപ്പിച്ചിട്ടുള്ള അഗ്രി സ്റ്റാക്കിന്റെ ഘടനയോട് സമാന്തരമായി പോകുന്ന കതിർ സോഫ്റ്റ്‌വെയർ, കാർഷിക കാർഷികേതര വിഭവ സ്രോതസ്സുകളുടെ വിവരശേഖരണം നടത്തുകയും അത് വഴി നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനും, കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്ക് ഉപകരിക്കുന്ന തരത്തിലുമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. > കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ നൽകുക വഴി അപകട സാധ്യത കുറക്കുക, കർഷകർക്ക് കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപദേശ സേവനങ്ങളും സമയോചിതമായി നൽകുക, കാർഷിക മേഖലയുടെ വിവിധ തലങ്ങൾ മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഏകീകരിക്കുക, വ്യത്യസ്ത കാർഷിക ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും, കർഷകരുടെ കാർഷിക വിവരങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനും കൃത്രിമ ബുദ്ധി, റിമോട്ട് സെൻസിംഗ് എന്നിവയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുക, ഓരോ മേഖലയിലും കാലാവസ്ഥാധിഷ്ഠിതമായ തരത്തിൽ അനുയോജ്യമായ വിള കണ്ടെത്തുക, വിള വിസ്തീർണ്ണം, വിളവ് എന്നിവ കണക്കാക്കൽ, സുഗമമായ വിതരണ ശൃംഖലയും, മികച്ച സേവനവും ഉറപ്പാക്കുന്നതിന് മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക, കാർഷിക യന്ത്രവൽക്കരണവും മനുഷ്യ വിഭവശേഷി ലഭ്യതയും മനസ്സിലാക്കി മികച്ച ആസൂത്രണത്തിലൂടെ ആവശ്യാനുസരണം അവ ലഭ്യമാക്കുക,  സർക്കാർ അനുകൂല്യങ്ങളുടെയും പദ്ധതികളുടെയും ഫലപ്രദമായ നടപ്പാക്കലും നിരീക്ഷണവും എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.

1. കാലാവസ്ഥാ വിവരങ്ങൾ

കർഷകരുടെ വിവര ശേഖരണത്തിന് ശേഷം ഓരോ കർഷകന്റെയും വിള അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്ഥാ നിർദ്ദേശങ്ങളും രോഗ കീട നിയന്ത്രണ നിർദ്ദേശങ്ങളും മൊബൈൽ നോട്ടിഫിക്കേഷനായി ലഭ്യമാക്കുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങളും മുന്നറിയിപ്പുകളും കർഷകന് ലഭ്യമാകും.

2. മണ്ണ് പരിശോധനാ സംവിധാനം

കൃഷിയിടത്തിലെ മണ്ണിന്റെ നിലവിലെ പോഷകനില സംബന്ധിച്ച വിവരങ്ങൾ കർഷകന് നൽകും. കർഷകന് സ്വയം മണ്ണ് സാമ്പിൾ ശേഖരിക്കുവാനും, സാമ്പിൾ വിവരങ്ങൾ പോർട്ടലിലേക്ക് നൽകുവാനും സാധിക്കും. ആവശ്യമെങ്കിൽ മണ്ണ് സാമ്പിൾശേഖരിക്കുന്നതിനായി കൃഷിഉദ്യോഗസ്ഥർക്ക് വിവരം നൽകുവാനും സാധിക്കും. മണ്ണ് സാമ്പിളുകളുടെ പരിശോധനാഫലം എത്തിക്കുന്നതിനോടൊപ്പം പൊതുവായ ഓൺലൈൻ ഭൂപടത്തിലേക്കും വിവരങ്ങൾ നൽകുന്നു.

3. പ്ലാന്റ് ഡോക്ടർ സംവിധാനം

കീടങ്ങളും, രോഗങ്ങളും സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. കർഷകർക്ക് ചിത്രങ്ങൾ എടുത്ത് കൃഷി ഓഫീസർക്കു അയക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

4. കാർഷിക പദ്ധതി വിവരങ്ങൾ

കേരള സർക്കാരിന്റെ കാർഷിക പദ്ധതികളിലെ ആനുകൂല്യങ്ങൾ നേടുന്നതിനുള്ള ഒറ്റ ക്ലിക്ക് അപേക്ഷാ സംവിധാനം. കൃഷി സമൃദ്ധി പദ്ധതിയിൽ കർഷകരുടെയും കർഷക ഗ്രൂപ്പുകളുടെയും വിവര ശേഖരണം നടത്തുന്നു.

5. വകുപ്പിന്റെ പ്രോഗ്രാമുകൾ, ഇവന്റുകൾ സംബന്ധിച്ച വിവരങ്ങൾ

കൃഷിവകുപ്പിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതികൾ, കാമ്പയിനുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇതിലൂടെ കർഷകർക്ക് ലഭിക്കും. സംസ്ഥാനത്തിലും രാജ്യാന്തരതലത്തിലും നടക്കുന്ന പ്രധാന കാർഷിക പരിപാടികൾ സംബന്ധിച്ച വിവരങ്ങളും പോർട്ടലിലൂടെ കർഷകർക്ക് മനസ്സിലാക്കാം.

കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉത്പാദനോപാധികളുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, സേവനങ്ങൾ പൂർണ തോതിൽ കർഷകരിലേക്കെത്തിക്കൽ, വിപണി വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങൾ രണ്ടാം ഘട്ടത്തിലും, വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിനുള്ള നഷ്ടപരിഹാരം, ഗുണനിലവാരമുള്ള കർഷകരുടെ ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങൾ മൂന്നാം ഘട്ടത്തിലും കതിർ പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തി കർഷകരിലേക്കെത്തിക്കും.

കാർഷിക അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ പുരോഗതി നമ്മുടെ എല്ലാ കർഷകരും സ്വായത്തമാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യണം. ഉത്പാദനോപാധികൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കാർഷിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും അതുവഴി ഉത്പാദനക്ഷമത വർധിപ്പിക്കുന്ന ഇത്തരം സാങ്കേതികവിദ്യകൾ നമ്മുടെ കർഷകരെ സഹായിക്കും. വിളവ് വർദ്ധിക്കുന്നതോടൊപ്പം വിള പരിപാലന ചെലവ് കുറയുന്നത് കർഷകരുടെ വരുമാന വർദ്ധനവിന് കാരണമാകും. വർദ്ധിച്ചുവരുന്ന ഭക്ഷ്യോത്പന്നങ്ങളുടെ ആവശ്യകതയെ പൂർത്തീകരിക്കാൻ കഴിയുന്ന ഉത്പാദനക്ഷമതയും സുസ്ഥിരവുമായ കാർഷിക അഭിവൃദ്ധിയും മലയാളിക്ക് പ്രദാനം ചെയ്യുന്ന സാങ്കേതിക വിദ്യയിലേക്കുമുള്ള ഒരു ചുവടുവയ്പാവും കതിർ ആപ്പ്.

Join Kerala Online Services Update Community Group

kerala csc group

ബാങ്കുകൾ, ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന്‌ കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായം, കാർഷിക വായ്‌പ തുടങ്ങിയവ ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരം തുടങ്ങിയവയ്‌ക്കും കാർഡ്‌ അവസരമൊരുക്കും. ഭാവിയിൽ സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ആധികാരിക രേഖയായും കർഷക തിരിച്ചറിയൽ കാർഡ് മാറും. അഞ്ചു വർഷ കാലാവധിയോടെയാണ് കാർഡുകൾ നൽകുന്നത്‌. കർഷകർക്ക് സർക്കാർ ഏർപ്പെടുത്തുന്ന വ്യത്യസ്ത സേവനങ്ങൾക്ക് ഒരു ഏകീകൃത സംവിധാനം ഒരുക്കാൻ ഡിജിറ്റൽ ഐഡൻറിറ്റി കാർഡിലൂടെ സാധിക്കും. കർഷകന് സമയബന്ധിതമായി സേവനങ്ങൾ നൽകുവാനും, ലഭിക്കുന്ന സേവനങ്ങൾ കർഷകർക്ക് ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും.

കർഷക സേവനങ്ങൾ സുതാര്യവും അനായാസവും ആക്കുക, കൃത്യതയാർന്ന കാർഷിക വിവരശേഖരണം സാധ്യമാക്കുക, കർഷകർക്ക് അവരുടെ സമഗ്ര മേഖലയിലെയും കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് അവതരിപ്പിച്ച സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ കതിർ ആപ്പിലൂടെയാണ് KATHIR - Kerala Agriculture Technology Hub and Information Repository) കാർഡ് ഇഷ്യൂ ചെയ്യുന്നത്.

Join Kerala Online Services Update Community Group

kerala csc group

രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ

  • ആധാർ കാർഡ്
  • ബാങ്ക് പാസ്ബുക്ക് കോപ്പി
  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • ഭൂ നികുതി രസീത്
  • മൊബൈൽ ഫോൺ (OTP-ക്ക്)

Help Desk Contact Numbers - 0471-2309122, 2303990, 2968122

Official Website: https://kathir.kerala.gov.in/

KATHIR App Play Store Download : Download KATHIR App

kathir app malayalam Poster

Download Detiles 

Kathir App Malayalam Poster

Kathir App Farmer Id Card poster Malayalam

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal