KSWCFC-VIDHYASAMUNNATHI MERIT SCHOLARSHIP SCHEME
- അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവ രാകണം.
- കേരളത്തിലെ സർക്കാർ/എയ്‌ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രം അപേക്ഷിക്കാം
- അപേക്ഷകർ https://www.kswcfc.org/ എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ മാത്രം നിർബന്ധ മായും രജിസ്റ്റർ ചെയ്യേണ്ടതും, രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന User Name & Password ഉപയോഗിച്ച് Login ചെയ്‌ത് Profile create ചെയ്തതിന് ശേഷം സകോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. മുൻ വർഷം രജിസ്റ്റർ ചെയ്ത വർ പ്രസ്‌തുത User Name & Password ഉപയോഗിച്ച് Login ചെയ്ത് സകോളർഷി പ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.
- ഓരോ വർഷവും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. സ്കോളർഷിപ്പിനായി പരിഗണിക്കുന്ന വർഷത്തെ ധനസഹായത്തിന് മുൻ വർഷങ്ങളിൽ നൽകിയ അപേക്ഷ പരിഗണിക്കുന്നതല്ല.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും നാല് ലക്ഷം (4,00,000/-) രൂപ കവിയാൻ പാടുളളതല്ല.
- കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് അപേക്ഷകർ ഉൾപ്പെട്ട റേഷൻകാർഡിൽ അംഗമായ വ്യക്തിയുടെ (അപേക്ഷകരുടെ/ പിതാവിൻ്റെ/ മാതാവിൻ്റെ/ രക്ഷകർത്താ വിൻ്റെ) പേരിലായിരിക്കണം. (വ്യക്തിഗത വാർഷിക വരുമാന സർട്ടിഫിക്കറ്റ് സ്വീകരി ക്കുന്നതല്ല).
- അപേക്ഷകർ ഉൾപ്പെടുന്ന റേഷൻകാർഡിൻ്റെ 1,2 പേജുകളുടെ പകർപ്പ് അപേക്ഷയോ ടൊപ്പം Upload ചെയ്യേണ്ടതാണ്.
- അപേക്ഷകൾ ഓൺലൈനായിട്ടാണ് അയയ്ക്കേണ്ടത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ അതത് സ്‌കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.
- സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതാണ്.
- സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകരായ വിദ്യാർത്ഥികൾക്ക് നാഷണലൈസ്‌ഡ്/ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ പ്രവർത്തനക്ഷമായ/സാധുവായ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
- കുറഞ്ഞ വരുമാന പരിധിയിൽപ്പെടുന്നവർക്ക് മുൻഗണന നൽകികൊണ്ടും, ഫണ്ടിന്റെ ലഭ്യതയ്ക്കനുസൃതമായിട്ടുമാണ് ഗുണഭോക്താക്കൾക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.
- അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ പ്രവർത്തനക്ഷമമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളു. ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ പിഴവുകൾ /തന്നിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനക്ഷമമല്ലാതിരിക്കുക/ സാധുത ഇല്ലാതിരി ക്കുക എന്നിവ മൂലം ഉണ്ടാകുന്ന miscredit ന് അപേക്ഷകർ മാത്രം ഉത്തരവാദിയാ യിരിക്കും.
- ഓൺലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമാകുമെന്നതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവ ജാഗ്രത യോടെ പൂർത്തിയാക്കേണ്ടതാണ്. വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
- പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അവ്യക്തമായ രേഖകൾ Upload ചെയ്തിട്ടുള്ളതും, അപൂർണ്ണമായതുമായ അപേക്ഷകൾ നിരസിക്കുന്നതായിരി ക്കും. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.
- ഇ-ഗ്രാന്റ്സ് ഒഴികെ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകൾ/സ്റ്റൈപന്റുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല. ഇത് സംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയതായി തെളിയുന്ന പക്ഷം സ്കോളർഷിപ്പിനത്തിൽ ലഭ്യമായ തുക 12% കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതാണ്. പ്രസ്‌തുത വിദ്യാർത്ഥി തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനല്ലാതാകുന്നു.
- ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി മാർഗ്ഗനിർദ്ദേശപ്രകാരമുള്ള എല്ലാ വിവരങ്ങളും (രേഖകൾ സഹിതം) ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
- ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെയും, രേഖകളുടെയും പകർപ്പുകൾ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന് തപാലിൽ അയച്ചുതരേണ്ടതില്ല.
- സ്കോളർഷിപ്പ് നൽകുന്നത് സംബന്ധിച്ച കോർപ്പറേഷൻ്റെ തീരുമാനം അന്തിമമാണ്. ഇതുസംബന്ധിച്ച അപ്പീലുകൾ സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 നവംബർ 4.
Official Website: https://www.kswcfc.org/
കൂടുതൽ വിവരങ്ങൾക്ക് : Guidelines and Institution Certificate
ഫോൺ: 0471- 2311215 +91 6238170312
വിദ്യാസമുന്നതി സ്കോളർഷിപ്പ് മലയാളം വീഡിയോ : Apply Vidya Samunnathi Scholarship Video
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Vidya Samunnathi Scholarship
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








