KEDAVILAKKU SCHOLARSHIP SCHEME

KEDAVILAKKU SCHOLARSHIP SCHEME KERALA MALAYALAM

Kedavilakku Scholarship Malayalam

കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി

സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർഗനിർദേശങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. 

Join Kerala Online Services Update Community Group

kerala csc group

അപേക്ഷകൾ 2025 ജനുവരി 20 വരെ സ്വീകരിക്കും.

സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗക്കാർക്ക് കെടാവിളക്ക് സ്‌കോളർഷിപ് പദ്ധതിയിൽ അപേക്ഷിക്കാം. 

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്ക് 50% കേന്ദ്ര സഹായത്തോടെ അനുവദിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡ പ്രകാരം 2022-23 സാമ്പത്തിക വർഷം മുതൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ടി സ്കോളർഷിപ്പ് പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ഒ.ബി.സി വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാർ "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി" എന്ന പേരിൽ 2023-24 വർഷം മുതൽ പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നു.

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളിൽ കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി വർഷത്തെ അപേക്ഷ ക്ഷണിക്കുന്നു. 

Join Kerala Online Services Update Community Group

kerala csc group

വിദ്യാർത്ഥികൾ  2025 ജനുവരി 20 നകം അപേക്ഷ പൂരിപ്പിച്ച് സ്കൂളിൽ

 സമർപ്പിക്കേണ്ടതും സ്കൂൾ അധികൃതർ പ്രസ്തുത അപേക്ഷകൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന  ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണ്. "കെടാവിളക്ക്" സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

സ്കൂളിൽ നൽകേണ്ട രേഖകൾ

  • അപേക്ഷാ ഫോം
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്
  • ആധാർ
  • ബാങ്ക് പാസ്ബുക്ക്
  • മാർക്ക് ലിസ്റ്റ് (മറ്റു സ്കൂളിൽ നിന്നും വന്നവർ)

*കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  2025 ജനുവരി 20

കൂടുതൽ വിവരങ്ങൾക്ക് : Kedavilakku Scholarship Scheme
അപേക്ഷാഫോം : Kedavilakku Scholarship Application Form
ഫോൺ - 0471-2727379.Kedavilakku scholarship documents Poster

Download Detiles 

Kedavilakku Scholarship Malayalam Poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal