MSC (MLT) ADMISSION APPLICATION

MSC (MLT) ADMISSION APPLICATION : KERALA

Admission to M.Sc. Medical Lab Technology (M.Sc. MLT) - 2025
MSC MLT Admission

MSc , MLT കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, സ്വാശ്രയ കോളേജുകളിലും നടത്തുന്ന എം.എസ്.സി.(എം.എല്‍.റ്റി.) കോഴ്സിലേക്കുള്ള പ്രവേശനത്തിന് 2026 ജൂണ്‍ 9 മുതല്‍ ജൂണ്‍ 30 വരെ അപേക്ഷിക്കാം. വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്തിയശേഷം ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ അപേക്ഷ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ ആയും ഫീ ഒടുക്കാവുന്നതാണ്. അപേക്ഷ ഫീസ് (ജനറൽ വിഭാഗക്കാർക്ക്) = 1200 രൂപ എസ്. സി. എസ്. റ്റി (വിഭാഗക്കാർക്ക്) = 600 രൂപ അപേക്ഷയിൽ ആവശ്യപ്പെട്ടുള്ള വിവരങ്ങൾ കൃത്യമായി നൽകേണ്ടതാണ്. സാമുദായിക സംവരണം , EWS സംവരണം, ഫീസ് ആനുകൂല്യങ്ങൾ എന്നിവ നിശ്ചിത കോളത്തിൽ രേഖപ്പെടുത്തുകയും അതിനുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയും വേണം. അപേക്ഷയുടെ സമർപ്പണം Final confirmation ബട്ടൺ ക്ലിക്ക് ചെയ്തു നടത്തേണ്ടതാണ്. നൽകിയ വിവരങ്ങൾ ശരിയെന്ന് ഉറപ്പു വരുത്തിയിട്ട് മാത്രം final confirmation (അന്തിമ സമർപ്പണം)നൽകുക. Final confirmation നുശേഷം മാറ്റം അനുവദിക്കുന്നതല്ല. Final confirmation ചെയ്യാത്തവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. പ്രവേശന പരീക്ഷ 11.7.2026 ന് തിരുവനന്തപുരത്തു വച്ച് നടത്തുന്നതാണ്.


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിലേയ്ക്ക് ഓൺലൈനായി 2025 ജൂൺ 3 മുതൽ ജൂൺ 25 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, പത്തോളജി എന്നീ സ്പെഷ്യാലിറ്റികളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേ ജിൽ 12 സീറ്റും മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, പത്തോളജി, എന്നീ സ്പെഷ്യാലിറ്റികളിൽ മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിൽ 15 സീറ്റുമാണ് ഈ കോഴ്സിനുള്ളത്.


തിരുവന്തപുരം മെഡിക്കൽ കോളേജിൽ മൈക്രോ ബയോളജിയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി ഒരു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. മൈക്രോ ബയോളജിയിലും പത്തോളജിയിലും ഒരോ സീറ്റുവീതം മെഡിക്കൽ എഡ്യൂക്കേഷൻ സർവ്വീസിലെ ട്യൂട്ടർ ടെക്നീഷ്യൻ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ലാബ് ടെക്‌നീഷ്യൻസിനോ അല്ലെങ്കിൽ സർക്കാർ സർവ്വീസിലുള്ള ഡി.എച്ച്.എസ്സ്/ഐ.എം.എസ്സ് ലാബ് ടെക്നീഷ്യൻസി നുമായി സംവരണം ചെയ്തിട്ടുണ്ട്. തിരുവന്തപുരം മെഡിക്കൽ കോളേജിൽ പത്തോളജിയിലും മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിൽ മൈക്രോ ബയോളജിയിലും ഒരോ സീറ്റു വീതം പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൈക്രോ ബയോളജിയിലും, ബയോകെമിസ്ട്രിയിലും ഒരോ സീറ്റും മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിൽ ബയോകെമിസ്ട്രിയിൽ ഒരു സീറ്റും മറ്റ് പിന്നോക്ക വിഭാഗക്കാർക്കായും സംവരണം ചെയ്‌തിട്ടുണ്ട്. തിരുവന്തപുരം മെഡിക്കൽ കോളേജിൽ ബയോകെമിസ്ട്രിയിൽ ഒരു സീറ്റ് EWS വിഭാഗക്കാർക്ക് സംവരണം ചെയ്‌തിട്ടുണ്ട്. https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ പ്രോസ്പെക്‌ടസ് അപേക്ഷകർ പരി ശോധിക്കേണ്ടതാണ്.



പ്രവേശന യോഗ്യതാ മാനദണ്ഡങ്ങൾ


1. വിദ്യാഭ്യാസയോഗ്യത:


കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്സ് അംഗീകരിച്ച ബി.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സ് 55% ത്തിൽ കുറ യാതെയുള്ള മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ എം.എ സ്സ്.സി എം.എൽ.റ്റി കോഴ്‌സിന് അംഗീകരിച്ച പ്രോസ്പെക്ട‌സ് ഖണ്‌ഡിക 7.1 പ്രകാരം നേറ്റിവിറ്റി യോഗ്യതയും പ്രോസ്പെക്ട‌സ് ഖണ്‌ഡിക 10 പ്രകാരം പ്രവേശന പരീക്ഷാ യോഗ്യതയും നേടിയിരിക്കണം.


വയസ്സ്


സാധാരണ അപേക്ഷകർക്ക് 40 ഉം സർവ്വീസ് ക്വാട്ടായിലുള്ള അപേക്ഷകർക്ക് 49 വയസ്സു മാണ് പ്രായപരിധി. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി അടിസ്ഥാനമാക്കിയായി രിക്കും വയസ്സ് നിശ്ചയിക്കുന്നത്.

തിരുവനന്തപുരത്തു വച്ച് നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാന ത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തു ന്നത്. സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2026 ജൂൺ 30


കൂടുതൽ വിവരങ്ങൾക്ക് : Admission to M.Sc. Medical Lab Technology (M.Sc. MLT)


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to M.Sc. Medical Lab Technology (M.Sc. MLT)


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

M.Sc. Medical Lab Technology Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal