ADMISSION TO PROFESSIONAL DEGREE COURSE IN NURSING AND ALLIED HEALTH SCIENCES
പ്രൊഫഷണൽ നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ
ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് അസ്ലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം. അപേക്ഷാ ഫീസ് ഒടുക്കേണ്ട അവസാനതീയതി 2025 ജൂൺ 13 വരെ നീട്ടിയിരിക്കുന്നു.
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്യുപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോസ്മെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് ഒടുക്കുന്നത് 2025 ജൂൺ 13 വരെയും അപേക്ഷാഫീസ് ഒടുക്കിയവർക്ക് ഓൺലൈനായി ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാവുന്നതുമാണ്.
എൽ.ബി.എസ് സെൻ്റർ ഡയറക്‌ടറുടെ https://lbscentre.in എന്ന വെബ്സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ജൂൺ 17 വരെ. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന് 800 രൂപ എസ്. സി. എസ്. റ്റി വിഭാഗത്തിന് 400 രൂപ
ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള പേജിൽ വിശദമായി കൊടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
Official Website : https://lbscentre.in
കൂടുതൽ വിവരങ്ങൾക്ക് : Admission to Professional Degree Course in Nursing and Allied Health Sciences - 2025 | Contact Us
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to Professional Degree Course in Nursing
and Allied Health Sciences - 2025
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."