AGRICULTURAL LABOR EDUCATION FUNDING KERALA

AGRICULTURAL LABOR EDUCATION FUNDING KERALA

Kerala Farmer Child Scholarship

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർഥികൾ ആയിരിക്കണം. 2024-25 വർഷത്തെ എസ് എസ് എൽ സി / ടി എച്ച് എസ് എൽ സി പരീക്ഷയിൽ 75 ഉം അതിൽ കൂടുതൽ പോയിന്റും എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 70 പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം നേടിയവരുമായ വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 30 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (അപേക്ഷ നൽകുമ്പോൾ ഡിജി ലോക്കർ സർട്ടിഫിക്കറ്റ് ആദ്യഘട്ടത്തിൽ നൽകുക, സർട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്ക് ആയത് ഹാജരാക്കുക), സ്കൂളിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ്ബുക്കിന്റെ പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല), അംഗത്തിന്റെ റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അപേക്ഷയിലോ രജിസ്ട്രേഷൻ രേഖയിലോ പേര്, വിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. പരീക്ഷാ തീയതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. കുടിശ്ശിക നിവാരണം വഴി അംഗത്വം പുനഃസ്ഥാപിച്ച അംഗങ്ങൾക്ക് കുടിശ്ശിക കാലഘട്ടത്തിൽ നടന്ന പരീക്ഷയിൽ ആനുകൂല്യം ലഭിക്കില്ല. അപേക്ഷാ ഫോം https://www.agriworkersfund.org/ യിൽ ലഭ്യമാണ്. ഫോൺ: 0471 2729175.

 കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

Official Website: https://www.agriworkersfund.org/


കൂടുതൽ വിവരങ്ങൾക്ക്: Agri Workers Fund Contacts


ഫോൺ: 0471 2729175

അപേക്ഷാഫോം : വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ഫോറം


Farmer Child Scholarship Kerala


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal