PAN 2.0 UPDATE PAN WITH QR CODE MALAYALAM
പാന്‍ കാര്‍ഡ് 2.0
പാന്‍ 2.0: നിലവിലുള്ളത് പുതുക്കേണ്ടതുണ്ടോ? കൂടുതല്‍ അറിയാം
Join Kerala Online Services Update Community Group
രാജ്യത്തെ വിവിധ സാമ്പത്തിക സേവനങ്ങൾ ലഭ്യമാകുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും വ്യക്തികൾക്കും ബിസിനസ് സംരംഭങ്ങൾക്കും ഇന്ന് പാൻ കാർഡ് അത്യന്താപേക്ഷിതമാണ്. ഇടത്തരം വരുമാനമെങ്കിലും ഉള്ളവരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി പാൻ കാർഡ് മാറിയെന്നും വിശേഷിപ്പിക്കാം. അങ്ങനെയിരിക്കവെയാണ് നിലവിലെ പാൻ സംവിധാനത്തെ പൊളിച്ചെഴുതാനുള്ള പുതിയ പ്രഖ്യാപനങ്ങളുമായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളിലും നികുതി സേവനങ്ങളിലും ഗണ്യമായ മാറ്റംവരുത്താവുന്ന പാൻ 2.0 പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു. ക്യൂആർ കോഡ് ഫീച്ചർ ഉൾപ്പെടെയുള്ള പാൻ കാർഡാണ് അവതരിപ്പിക്കാൻ പോകുന്നത്. ഇതോടെ നിലവിലുള്ള പാൻ കാർഡിന് എന്തെങ്കിലും സംഭവിക്കുമോ? പുതിയ പാൻ കാർഡ് എടുക്കണോ എന്നുള്ള സംശയങ്ങൾ മിക്കവരിലും ഉയർന്നുവരാം. ഈയൊരു പശ്ചാത്തലത്തിൽ എന്താണ് പാൻ 2.0 പദ്ധതി എന്നും ഇതിന്റെ നേട്ടങ്ങളും നിലവിൽ പാൻ കാർഡ് കൈവശമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി നോക്കാം.
Join Kerala Online Services Update Community Group
എന്താണ് പാൻ 2.0 പദ്ധതി? നികുതിദായകർക്ക് മെച്ചപ്പെട്ട ഗുണനിലവാരത്തോടെ തടസ്സമില്ലാത്തതും വേഗതയേറിയതുമായ ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിനായി നിലവിലുള്ള പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) സംവിധാനത്തെ സമഗ്രമായ നീവീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയതായി അവതരിപ്പിക്കുന്ന ഇ-ഗവേണൻസ് പദ്ധതിയാണ് പാൻ 2.0. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, മുഖ്യവും അല്ലാത്തതുമായ പാൻ/ ടാൻ സേവനങ്ങളെ ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കാനാണ് പാൻ 2.0യിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം ആവിഷ്കരിക്കുന്ന സംവിധാനത്തിൽ പാനുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങൾക്കുമായി ഒരു കേന്ദ്രീകൃത പോർട്ടൽ സജ്ജമാക്കുകയും ഉപയോക്തൃ വിവരം അഥവാ യൂസർ ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സൈബർസെക്യൂരിറ്റി ശക്തമാക്കുകയും ചെയ്യുമെന്നാണ് പ്രഖ്യാപനം. ചുരുക്കത്തിൽ ആയാസരഹിതമായി സർക്കാർ സംവിധാനങ്ങളിൽ ഉടനീളം, ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഒരു പൊതു തിരിച്ചറിയൽ രേഖയായി ഉപയോഗപ്പെടുത്താൻ നവീകരിക്കപ്പെടുന്ന പെർമനന്റ് അക്കൗണ്ട് നമ്പറിലൂടെ സർക്കാർ ലക്ഷ്യമിടുന്നതായി സാരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് സമിതിയാണ്, ആദായ നികുതി വകുപ്പ് മുന്നോട്ടുവെച്ച പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകിയത്. ഈ സംവിധാനം നടപ്പിലാക്കുന്നതിനായി 1,435 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. പാൻ 2.0 പദ്ധതി നിലവിൽ വരുന്നതോടെ എല്ലാവിധ സാമ്പത്തിക ഇടപാടുകൾക്കും ഉപയോക്താവിന്റെ പാൻ കാർഡ് പൊതു ഐഡിയായി മാറുകയും തത്ഫലമായി നികുതി വെട്ടിക്കുന്നവരെ പിടികൂടാനുള്ള ആദായ നികുതി വകുപ്പിന്റെ ശ്രമങ്ങൾക്ക് ശക്തിപകരുമെന്നും ആണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സാങ്കേതിക വിദ്യയിലധിഷ്ഠിതമായി സജീകരിക്കുന്നതിന്റെ ഭാഗമായി പാന്‍ 2.0 അവതരിപ്പിച്ച് ആദായ നികുതി വകുപ്പ്. ഡൈനാമിക് ക്യൂആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തി സേവനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നിലവില്‍ പാന്‍ ഉള്ളവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. ഉപയോക്താക്കള്‍ക്കായി ചോദ്യോത്തര മാതൃകയില്‍ ഐടി വകുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. 1. നിലവിലുള്ള പാന്‍ കാര്‍ഡ് ഉടമകള്‍ പുതിയതിനായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ടോ? നിലവില്‍ പാന്‍ കാര്‍ഡ് ലഭിച്ചവര്‍ പുതിയ പാന്‍ 2.0വിന് അപേക്ഷിക്കേണ്ടതില്ല. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടെങ്കില്‍ മാത്രം പുതിയതിനായി അപേക്ഷിച്ചാല്‍ മതി.
Join Kerala Online Services Update Community Group
2. ഒന്നില്‍ കൂടുതല്‍ പാന്‍ കൈവശമുള്ളവര്‍
1961ലെ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കൈവശം വെയ്ക്കാന്‍ അനുവാദമില്ല. ഒന്നില്‍ കൂടുതല്‍ ഉള്ളവര്‍ അസസിങ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയും വേണം. 3. പാന്‍ 2.0 പദ്ധതി പ്രകാരം പേര്, അക്ഷരത്തെറ്റുകള്‍, വിലാസം തുടങ്ങിയവ തിരുത്താന്‍ കഴിയുമോ? പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം ഉള്‍പ്പടെയുള്ളവ സൗജന്യമായി തിരുത്താം. പാന്‍ 2.0 പദ്ധതി നിലവില്‍വന്ന ശേഷമാണ് അതിന് കഴിയുക. നിലവില്‍ എന്‍എസ്ഡിഎല്‍, UTI വെബ്‌സൈറ്റുകള്‍ വഴി വിവരങ്ങള്‍ പുതുക്കാന്‍ അവസരമുണ്ട്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായി സജീകരിക്കുന്നതിന്റെ ഭാഗമായി പാന്‍ 2.0 അവതരിപ്പിച്ച് ആദായ നികുതി വകുപ്പ്. ഡൈനാമിക് ക്യൂആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തി സേവനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നിലവില്‍ പാന്‍ ഉള്ളവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. ഉപയോക്താക്കള്‍ക്കായി ചോദ്യോത്തര മാതൃകയില്‍ ഐടി വകുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പ്രസക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും: 4. വിലാസം പഴയതാണ്. പുതിയ പാന്‍ കാര്‍ഡ് വിതരണം ചെയ്താല്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്? നിലവിലെ പാന്‍ കാര്‍ഡില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ ഉണ്ടെങ്കില്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യില്ല. അതായത് പുതുക്കിയത് ലഭിക്കാന്‍ പാന്‍ ഉടമ ആവശ്യപ്പെടണം. നിലവില്‍ വിവരങ്ങള്‍ പുതുക്കേണ്ടവര്‍ക്ക് എന്‍എസ്ഡിഎല്‍, യുടിഐഎസ്എല്‍ എന്നീ വെബ്‌സൈറ്റുകള്‍ വഴി ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യാം. 5. നിലവിലുള്ള കാര്‍ഡിലെ ക്യൂആര്‍ കോഡ് പുതിയതിലേതിന് സമാനമാണോ? 2017-18 മുതല്‍ പാന്‍ കാര്‍ഡുകളില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതിലും അത് തുടരും. ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്നവിധത്തിലായിരിക്കും പാന്‍ 2.0ലെ ഡൈനാമിക് ക്യൂആര്‍ കോഡ്. ക്യൂആര്‍ കോഡ് ഇല്ലാത്ത പഴയ പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ക്യൂആര്‍ കോഡ് വഴി കഴിയും.
Join Kerala Online Services Update Community Group
6. എന്താണ് പാന്‍ 2.0? അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പാന്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പാന്‍ അനുവദിക്കല്‍, തിരുത്തലുകള്‍ തുടങ്ങി എല്ലാ നടപടിക്രമങ്ങളും ഈ പദ്ധതിക്ക് കീഴില്‍ ഐടി വകുപ്പ് ഏകീകരിച്ചിരിക്കുന്നു. ടാനുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് പാന്‍ വാലിഡേറ്റ് ചെയ്യാനാകും. 7. നിലവിലുള്ളതില്‍ നിന്ന് പാന്‍ 2.0 എപ്രകാരം വ്യത്യസ്തമായിരിക്കും? നിലവില്‍ മൂന്ന് വ്യത്യസ്ത പോര്‍ട്ടലുകള്‍(ഇ-ഫയലിങ് പോര്‍ട്ടല്‍, യുടിഐഐഎസ്എല്‍, പ്രോട്ടീന്‍ ഇ-ഗവ. പോര്‍ട്ടല്‍) വഴി ചെയ്യുന്ന പാനുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഏകൃകൃത സംവിധാനത്തിന് കീഴിലാകും. പാന്‍ അനുവദിക്കല്‍, പുതുക്കല്‍, ടാന്‍ അനുവദിക്കല്‍, പുതുക്കല്‍, ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍, ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, ഇ-പാന്‍ അപേക്ഷ, പാന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ എന്നിവയെല്ലാം ഏകീകൃത സംവിധാനംവഴി നല്‍കാന്‍ കഴിയും. പാന്‍ അനുവദിക്കല്‍, പുതുക്കല്‍, തിരുത്തലുകള്‍ വരുത്തല്‍ എന്നിവ ചെയ്യാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ വിലാസത്തില്‍ ഇ-പാന്‍ ലഭിക്കും. കാര്‍ഡ് രൂപത്തില്‍ ലഭിക്കാന്‍ പേയ്മെൻ്റ് നല്‍കണം. പുതിയ പാൻ കാർഡ് എടുക്കണോ? പാൻ 2.0 പദ്ധതി യാഥാർത്ഥ്യമാകുമ്പോഴും നിലവിലുള്ള പാൻ കാർഡുകൾ സാധുവായി അഥവാ വാലീഡ് ആയി തുടരുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. ഇപ്പോഴുള്ള പാൻ കാർഡുകളുടെ സാധുതയെ ബാധിക്കാത്ത വിധത്തിലാകും പാൻ 2.0 പദ്ധതി നടപ്പിലാക്കുകയെന്നും ഇതിനകം പാൻ കാർഡ് സ്വന്തമാക്കിയിട്ടുള്ളവർ പുതിയ പാൻ എടുക്കുന്നതിനായി അപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. അതേസമയം നിലവിൽ പാൻ കാർഡ് കൈവശമുള്ള നികുതിദായകർക്ക്, ക്യൂആർ കോഡ് അടക്കമുള്ള പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന സംവിധാനത്തിലേക്ക് അവരുടെ കാർഡുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി അധിക ചെലവുകളൊന്നും നേരിടേണ്ടതില്ല. അതേസമയം പാൻ 2.0 പദ്ധതി ആരംഭിക്കുന്നതിനുള്ള സമയക്രമം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ഈ പുതിയ പദ്ധതി, നികുതിദായകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനും രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ ശക്തിപ്പെടുത്താനും ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ഇന്ത്യയുടെ നികുതി സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുരക്ഷിതവും എളുപ്പത്തിൽ ലഭ്യമാകുന്നതുമാകും. തത്ഫലമായി വ്യക്തിഗത ഉപയോക്താക്കൾക്കും ബിസിനസ് സംരംഭങ്ങൾക്കും ഒരുപോലെ നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആവശ്യമായ രേഖകൾ : പാസ്പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം), ആധാർ കാർഡ് *അപേക്ഷയുടെ സ്വഭാവം അനുസരിച്ച് മറ്റ് രേഖകളും വിവരങ്ങളും ആവശ്യമായി വന്നേക്കാം.
*പാൻകാർഡ് സേവനങ്ങൾ ചെയ്യുന്നതിന് ഏജൻസി ലോഗിൻ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.
USK Agent Login Premium യൂസേഴ്സിന് ബാക്ക് ഓഫീസ് മുഖാന്തരം പാൻ കാർഡ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനമുണ്ട്.
Official Website : https://www.utiitsl.com/ https://nsdl.co.in/ https://www.incometax.gov.in/
കൂടുതൽ വിവരങ്ങൾക്ക് : UTI PAN card Agency Registration
UTI PSA - Tutorial Videos (Malayalam)
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : PAN Card Services
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."