KARUTHALUM KAITHANGUM MALAYALAM
കരുതലും കൈത്താങ്ങും മന്ത്രിമാരുടെ താലൂക്ക്തല അദാലത്തുകള്‍ ഓൺലൈനായി പരാതി നൽകാം
ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ട്. എന്നിരുന്നാലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ നിലനില്‍ക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള ബൃഹദ് യജ്ഞം കരുതലും കൈത്താങ്ങും എന്ന പേരില്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ നടക്കുന്ന അദാലത്തുകളുടെ നടപടിക്രമങ്ങളും വ്യവസ്ഥകളും പരാതി നല്‍കാനുള്ള സൗകര്യവും ഈ വെബ്സൈറ്റ് സമന്വയിപ്പിക്കുന്നു.
Join Kerala Online Services Update Community Group
പരാതികളുടെ ഓൺലൈൻ സമർപ്പണം അദാലത്തിലേക്ക് പരിഗണിക്കുവാൻ പരാതികൾ 2024 നവംബർ 29 മുതൽ സമർപ്പിക്കാം
അദാലത്ത് തീയതികൾ
വെബ്‌സൈറ്റ് സന്ദർശിക്കുക : Karuthalum Kaithangum
അദാലത്തിൽ പരിഗണിക്കുന്നതിനായുളള പരാതിയിൽ കക്ഷിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. അദാലത്തിൽ പരിഗണിക്കുവാൻ നിശ്ചയിച്ചിട്ടുളള വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. മറ്റ് വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ https://cmo.kerala.gov.in/ എന്ന വെബ് പോർട്ടലിലൂടെയോ മുഖ്യമന്ത്രിക്ക് സമർപ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം കൈക്കൊള്ളും
Join Kerala Online Services Update Community Group
പരിഗണിക്കുന്ന വിഷയങ്ങൾ
- ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്ക് വരവ്,അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും
- സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം / നിരസിക്കല്‍
- കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി) വയോജന സംരക്ഷണം
- പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ ശാരീരിക / ബുദ്ധി / മാനസിക വൈകല്യമുള്ളവരുടെ പുന:രധിവാസം, ധനസഹായം, പെന്‍ഷന്‍,ബന്ധപ്പെട്ട മറ്റു ആവശ്യങ്ങൾ
- പരിസ്ഥിതി മലിനീകരണം / മാലിന്യ സംസ്ക്കരണം
- പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും
- റേഷന്‍കാര്‍ഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)
- കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ
- വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം / സഹായം,മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ
- ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
- വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി
- ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
- വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം / നഷ്ടപരിഹാരം
- വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
- തണ്ണീര്‍ത്തട സംരക്ഷണം
- അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
- എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
- പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
പരിഗണനയിൽ ഇല്ലാത്ത വിഷയങ്ങൾ
‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങളിൽ താങ്കൾക്ക് പരാതി ഉണ്ടെങ്കിൽ വകുപ്പ് മേധാവിക്കോ / വകുപ്പ് സെക്രട്ടറിക്കോ / വകുപ്പ് മന്ത്രിമാര്‍ക്കോ നേരിട്ട് പരാതി നല്‍കാവുന്നതാണ്. https://cmo.kerala.gov.in/ എന്ന വെബ് പോര്‍ട്ടലിലൂടെ ബഹു. മുഖ്യമന്ത്രിയ്ക്കും പരാതി സമര്‍പ്പിക്കാവുന്നതാണ്.
- നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍
- പ്രോപ്പോസലുകള്‍
- ലൈഫ് മിഷൻ
- ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ / പി എസ് സി സംബന്ധമായ വിഷയങ്ങള്‍
- വായ്പ എഴുതി തള്ളല്‍
- പോലീസ് കേസുകള്‍
- ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരം മാറ്റം)
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുളള അപേക്ഷകള്‍
- സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെ)
- ജീവനക്കാര്യം (സര്‍ക്കാര്‍)
- റവന്യൂ റിക്കവറി - വായ്പ തിരിച്ചടവിലുള്ള സാവകാശവും ഇളവുകളും
- ബഹു. മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്ത് നടത്തുന്നതാണ്.
- അദാലത്തില്‍ പരിഗണിക്കുന്നതിനായുളള പരാതികള്‍ താലൂക്ക് ഓഫീസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും, ഓണ്‍ലൈനായും സമര്‍പ്പിക്കാവുന്നതാണ്. പരാതികക്ഷിയുടെ പേര്, വിലാസം, ഇ-മെയില്‍ വിലാസം (ലഭ്യമെങ്കില്‍), മൊബൈല്‍ നമ്പര്‍, വാട്സ് ആപ്പ് നമ്പര്‍ (ലഭ്യമെങ്കില്‍), ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
- പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്.
- അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍/ വകുപ്പ് സെക്രട്ടറിമാര്‍/ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ https://cmo.kerala.gov.in/ എന്ന വെബ് പോര്‍ട്ടലിലൂടെ ബഹു. മുഖ്യമന്ത്രിയ്ക്കോ സമര്‍പ്പിക്കാവുന്നതാണ്.
- ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച് ബഹു. മന്ത്രിമാര്‍ തീരുമാനം കൈക്കൊളളുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : Karuthalum Kaithangum
പരാതി സമർപ്പിക്കുന്ന ലിങ്ക്: Karuthalum Kaithangum Parathi
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."